Thursday, April 25, 2024 09:05 PM
Yesnews Logo
Home News

വടകരയിൽ ആർ.എം.പി മത്സരിക്കും ; കെ.കെ.രമ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

Ritu.M . Feb 20, 2021
rmp-wii-contest-vadakara
News

വടകരയിൽ ആർ.എം.പി മത്സരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായി. യു.ഡി.എഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കാനാണ് ആർ.എം.പി യുടെ തീരുമാനം.ആർ.പി.പി വടകരയിൽ മത്സരിക്കുമെന്ന് കെ.കെ.രമ യെസ്  ന്യൂസിനോട് പറഞ്ഞു.  

  കെ.മുരളീധരൻ ഉൾപ്പെടെയുള്ള കൊണ്ഗ്രെസ്സ് നേതാക്കളും മുസ്‌ലിം ലീഗും ആർ.എം.പി യെ പിന്തുണക്കണമെന്ന നിലപാടുള്ളവരാണ്.രമേശ് ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും കെ.കെ.രമ തന്നെ മത്സര രംഗത്തു ഉണ്ടാകണമെന്ന ആഗ്രഹമുണ്ട്.എന്നാൽ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ആർ.പി.ക്കു സീറ്റു നല്കുന്നതിനോട് അത്ര യോജിപ്പുള്ള നേതാവല്ല.

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാൻ നിയമസഭയിൽ കെ.കെ.രമയുടെ സാന്നിധ്യം സഹായിക്കുമെന്ന കണക്കുകൂട്ടലാണ് മുതിർന്ന യു.ഡി.എഫ് നേതാക്കൾക്കുള്ളത്. ഈ സഹചര്യത്തിൽ വടകര ആർ.പി.ക്കു നല്കാൻ യു.ഡി.എഫ് തയ്യാറായേക്കും.മുല്ലപ്പള്ളി എതിർപ്പ് തുടരുകയും യു.ഡി.എഫ് പിന്തുണക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ  ഒറ്റയ്ക്ക് മത്സരിയ്ക്കാൻ തന്നെയാണ് ആർ.എം.പി യുടെ തീരുമാനം. 

വടകര സീറ്റിൽ കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് ആർ.എം.പി 20054 വോട്ടുകൾ നേടിയിരുന്നു.ഇടതു സ്തനാർത്ഥി സി.കെ.നാണുവാണ് അന്ന് വിജയിച്ചത്. ഇത്തവണ പാർട്ടിക്ക് ഒറ്റയ്ക്ക് തന്നെ മുപ്പതിനായിരത്തിലധികം വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷ നേതാക്കൾക്കുണ്ട്.ഇത്തവണ ഇടതുപക്ഷം എൽ.ജെ.ഡി ക്കാകും സീറ്റു നൽകുക എന്നാണ് അറിയുന്നത്. 
ആർ.എം.പിക്ക് പിന്തുണ നൽകിയാൽ അഞ്ചോളം നിമസഭ മണ്ഡലങ്ങളിൽ പാർട്ടിയുടെ പിന്തുണ യു.ഡി.എഫിന് ലഭിയ്ക്കാനുള്ള സാഹചര്യമുണ്ട്. നാദാപുരം, കുറ്റിയാടി, പേരാമ്പ്ര .കോഴിക്കോടു നോർത്ത്, ബാലുശ്ശേരി,  മണ്ഡലങ്ങളിൽ ആർ.പി.ക്ക് നല്ല സ്വാധീനമുണ്ട്. കഴിഞ്ഞ തവണ കുറ്റിയാടിയിൽ ലീഗ് സ്ഥാനാർഥിയുടെ ജയത്തിൽ ആർ.എം.പിക്കു  നിർണയക സ്വാധീനം ഉണ്ടയിരുന്നു. ആർ.എം.പി നേതാക്കളായ എൻ.വേണു, കെ.കെ.രമ എന്നിവരുടെ പേരുകളാണ് മത്സരിക്കാനായി പരിഗണിക്കുന്നത്.

Write a comment
News Category