Friday, April 26, 2024 03:56 AM
Yesnews Logo
Home News

യോഗിക്കെതിരെ കേരളത്തിൽ നാളെ പ്രതിഷേധിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് ; അങ്ങനെയെങ്കിൽ കാണാമെന്ന് സംഘപരിവാർ സംഘടനകൾ , ബി.ജെ.പി യുടെ വിജയയാത്ര നാളെ തുടങ്ങും , കാസർഗോഡ് കനത്ത സുരക്ഷാ വലയത്തിൽ

Kariyachan . Feb 20, 2021
bjp-vijayyatra-from-tmw-pfi-will-protest-gainst-yogi-
News

നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര നാളെ കാസർഗോഡ് നിന്നും ആരംഭിക്കും. യാത്ര ഉദ്ഘാടനം ചെയ്യാനെത്തുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധിക്കുമെന്ന്  പോപ്പുലർ ഫ്രണ്ട് പ്രസ്താവിച്ചു. വർഗീയ ധ്രുവീകരണം  സംസ്ഥാനത്ത്  ഉണ്ടാക്കാനാണ് യോഗി വരുന്നതെന്ന് പി.എഫ്.ഐ ആരോപിക്കുന്നു .തീർത്തും പ്രകോപനപരമായ പ്രസ്താവനയുമായാണ്  സംഘടനാ രംഗത്തു വന്നിട്ടുള്ളത്‌.രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ വംശവെറിയനെന്നും  ക്രിമിനലെന്നും പോപ്പുലർ ഫ്രണ്ട് വിശേഷിപ്പിച്ചിരിക്കയാണ്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തട്ടിക്കൊണ്ടു പോയി കള്ളക്കേസ്സു ചുമത്തിയതിന്  ആദിത്യനാഥിനെതിരെ പ്രതിഷേധമെന്നാണ് പോപ്പുലർ ഫ്രണ്ടിനെ അറിയിപ്പ്.കാസർഗോഡ് നാളെ പ്രതിഷേധം സംഘടിപ്പിക്കും.കേരളം മുഴുവൻ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും സംഘടനാ അവകാശപ്പെടുന്നു.
പോപ്പുലർ ഫ്രെണ്ടിനെതിരെ കർക്കശ നടപടികൾ കൈക്കൊള്ളുന്നതാണ് പി.എഫ്.ഐ യെ പ്രകോപിപ്പിച്ചിരിക്കുന്നത്.സംഘടനയുടെ യു.പി യിലെ എല്ലാ പ്രവർത്തനങ്ങളും സാദാ നിറ്‍രീക്ഷിച്ചു വരുന്ന യു.പി പോലീസിനോട് ഒരു വിട്ടു വീഴ്ചയും വേണ്ടെന്നു യോഗി നിർദേശം കൊടുത്തിരുന്നു. പി.എഫ്.ഐ നേതാവായ സിദ്ധീഖ് കാപ്പനും ഒപ്പം ഇപ്പോൾ സംഘടനയുമായി ബന്ധമുള്ള  രണ്ടു പേരുംപോലീസ് കസ്റ്റഡിയിലാണ്   .യു.പി ജയിലിൽ കഴിയുന്നവർക്കുള്ള ഐക്യ ദാർഢ്യമാണ് പ്രതിഷേധമെന്നു പോപ്പുലർ ഫ്രണ്ട് പറയുന്നു.  

പോപ്പുലർ ഫ്രണ്ടിന്റെ പ്രകോപനപരമായ പ്രസ്താവനയുടെ  പൂർണ്ണ  രൂപം 

 ക്രിമിനൽ രാഷ്ട്രീയത്തിന്റെ വക്താവും ആക്രമണോത്സുക ഹിന്ദുത്വത്തിന്റെ പ്രചാരകനുമായ യോഗി ആദിത്യനാഥിന്റെ കാസർഗോഡ് സന്ദർശനത്തിനെതിരെ ജനകീയ പ്രതിഷേധം തീർക്കും. സകല ജനാധിപത്യ മര്യാദകളെയും ചവിട്ടിമതിച്ചാണ് യുപിയിൽ യോഗിയും സംഘവും ഫാഷിസ്റ്റ് രാജ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. പൗരാവകാശങ്ങൾക്ക് വിലക്കേർപ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമർത്തിയും വിമർശനങ്ങളെ ജയിലിലടച്ചും സമാനതകളില്ലാത്ത ഭീകരതയാണ് യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ അരങ്ങേറുന്നത്.

കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി മലയാളിയായ മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് യുപിയിൽ ജയിലിലടച്ചിരിക്കുന്നു. പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ പ്രതികാര നടപടിയെന്നോണം മലയാളിയായ വിദ്യാർത്ഥി നേതാവ് റഊഫ് ഷെരീഫിനെ യുപി പോലീസ് അറസ്റ്റ് ചെയ്ത് ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ മലയാളികളായ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ അപസർപ്പക കഥകൾ മെനഞ്ഞുണ്ടാക്കി തടവിലിട്ടിരിക്കുകയാണ്.

അതേ സമയം ആൾകൂട്ടക്കൊല, വർഗീയ കലാപം, ദലിത് പീഡനം തുടങ്ങിയ, ആർഎസ്എസ് ഭീകരർ പ്രതികളായ കേസുകൾ അവഗണിക്കുകയും അവർക്ക് സർക്കാർ സംരക്ഷണം നൽകുകയും ചെയ്യുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലകളിലൂടെ ദലിതുകളെയും മുസ്ലിംകളെയും ഭരണകൂടം നേരിട്ട് വേട്ടയാടുന്നതും യോഗിയുടെ യുപിയിൽ വർധിച്ചിരിക്കുന്നു.

ആർഎസ്എസിന്റെ വർഗീയ അജണ്ടകളെ വിമർശിച്ചതിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കെതിരെ യുപി പൊലീസാണ് കേസെടുക്കുന്നത്. ഭരണഘടനയെയും നിയമവ്യവസ്ഥയെയും നോക്കു കുത്തിയാക്കി സമ്പൂർണ്ണ ഏകാധിപത്യമാണ് യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ നടപ്പിലാക്കുന്നത്.

ഇത്രയും ക്രിമിനൽ റെക്കോർഡുള്ള ഒരാൾ കേരളം സന്ദർശിക്കുന്നത് കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനും ജനങ്ങളിൽ വിഭജനം തീർക്കാനുമാണ്. യോഗി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന കാസർഗോഡ് നഗരത്തിൽ അതിനെതിരായ ജനകീയ പ്രതിഷേധവും സംഘടിപ്പിക്കും. ഈ പ്രതിഷേധം ഹിന്ദുത്വ ഫാഷിസത്തിന്റെ ഇരകളായി യുപി ജയിലുകളിൽ കഴിയുന്ന നിരപരാധികൾക്കുള്ള കേരളത്തിന്റെ ഐക്യദാർഢ്യം കൂടിയാണ്.

പ്രതിഷേധം കാണട്ടെയെന്നു പരിവാർ അനുകൂലികളുടെ വെല്ലുവിളി ; പോലീസ് ജാഗ്രതയിൽ 

പ്രതിഷേധിക്കാനാണ് തീരുമാനമെങ്കിൽ കാണാമെന്ന് സംഘപരിവാർ സംഘടനകളും വ്യക്തമാക്കി. ആദരണീയനായ യു.പി മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വിവരം അറിയുമെന്ന് പി.എഫ്.ഐ യുടെ ഫേസ്ബൂക് പേജിൽ പരിവാർ അനുകൂലികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മാധ്യമ  ശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള നീക്കമാണ്  പി.എഫ്.ഐ കാണിക്കുന്നതെന്നാണ് പോലീസും കരുതുന്നു.എങ്കിലുംപോലീസ് കനത്ത ജാഗ്രതയിലാണ്. വിജയയാത്രയുടെ തുടക്കം മുതൽ പോലീസിന്റെ നിരന്തര സാന്നിധ്യമുണ്ടാകും. 

പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് നിരീക്ഷിച്ചു വരികയാണ്.കേന്ദ്ര സേനയും യോഗിയുടെ കൂടെയുണ്ടാകും. സായുധ കമാണ്ടോകളുടെ  അകമ്പടിയോടെ എത്തുന്ന യു.പി മുഖ്യമന്ത്രിക്കു രാജകീയ സ്വീകരണമാണ് ബി.ജെ.പി പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. 

Write a comment
News Category