Friday, April 19, 2024 04:03 AM
Yesnews Logo
Home News

കാബൂൾ സ്ഫോടനം ; അമ്മക്ക് അരികെ കരയുന്ന കുഞ്ഞുങ്ങളുടെ വീഡിയോ ലോകത്തിന് നൊമ്പരമാകുന്നു

Special Correspondent . Feb 22, 2021
News

കാബൂളിൽ താലിബാൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു നിലത്തു കിടക്കുന്ന അമ്മക്ക് സമീപം കരയുന്ന രണ്ടു കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലോകത്തിന് തന്നെ നൊമ്പരമാകുന്നു. ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയുടെ അരികെ പൊട്ടി കരഞ്ഞു കൊണ്ട് നിൽക്കുകയാണ് രണ്ടു പിഞ്ചു പൈതങ്ങൾ. അവരിൽ ഒരാളുടെ ദേഹമാസകലം ചോര പുരണ്ടിരിക്കയാണ്. അമ്മെ എഴുന്നേൽക്കു എഴുന്നേൽക്ക് എന്ന് പറഞ്ഞു കരഞ്ഞു വിതുമ്പുന്ന കുഞ്ഞുമകളുടെ തേങ്ങലുകൾ ലോകത്തിന് തന്നെ ദുഖമാവുകയാണ്.വീഡിയോ വൈറലായി കഴിഞ്ഞു.

ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.പരിക്കേറ്റ അമ്മയുടെ നില അതീവ ഗുരുതരമാണ്.കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് ആക്രമണം അഴിച്ചുവിട്ടതെന്നു കാബൂൾ പോലീസ് അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ മതത്തിന്റെ പേരിൽ നടക്കുന്ന ഭീകര ആക്രമണങ്ങളുടെ നേർക്കാഴ്ചയാണ് നടന്ന ബോംബാക്രമണ  ദൃശ്യങ്ങൾ. നിരപരാധികളായ നൂറുകണക്കിനാളുകളാണ് ഭീകരന്മാരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആക്രമത്തെ തുടർന്ന് ആരുമില്ലാതാവുന്ന ആയിരകണക്കിന്  കുട്ടികളാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

Write a comment
News Category