Friday, April 19, 2024 02:26 PM
Yesnews Logo
Home News

ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ജമാ അത്തെ ഇസ്ലാമി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതായി എളമരം കരീം .മാധ്യമം പത്രവും ആഴപ്പതിപ്പും ഉപയോഗിച്ച് ബുദ്ധി ജീവികളെ വലയിലാക്കി- തീവ്ര ഇസ്ലാമിക സംഘടനയുടെ ഗൂഢലക്ഷ്യങ്ങളും പ്രവർത്തനങ്ങളും കരീം വെളിപ്പെടുത്തുന്നു

Kariyachan . Feb 22, 2021
jama-ethe-islami-radical-muslim-organisation-has-secret-mission-to-islamisation--senior-cpim-leader-elamaram-kareem-allegation
News

ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ജമാ അത്തെ ഇസ്ലാമി പരിശ്രമിക്കുന്നതാണെന്ന ആരോപണവുമായി  സി.പി.എം നേതാവ് എളമരം കരീം രംഗത്തു വന്നു. ഈ ലക്‌ഷ്യം പൂർത്തീകരിക്കാൻ സാംസ്‌കാരിക-വിദ്യാഭ്യാസ-സാമൂഹിക മണ്ഡലങ്ങളിൽ ജമാ അത്തെ ഇസ്ലാമി പ്രവര്തിക്കയാണ്. ഇന്ത്യയെ ഇസ്ലാമികവർക്കരിക്കാൻ    ഗൂഢ പദ്ധതികളുമായിമുന്നോട്ടു പോകുന്ന  ഈ  തീവ്ര ഇസ്ലാമിക് സംഘടന  ഏതൊക്കെ തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഏതൊക്കെ വിധത്തിലാണ് കേഡർമാരെ സജ്ജമാക്കുന്നതെന്നുമുള്ള കാര്യങ്ങൾ എളമരം കരീം വെളിപ്പെടുത്തുകയാണ്.കോഴിക്കോട് ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ചാണ് മുതിർന്ന സി.പി.എം നേതാവിന്റെ ഈ വെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളത്. 

സാമൂഹിക  മേഖലയിൽ ഇടതുപക്ഷ നിലപാടുമായി ജമാഅത്തെ  ഇസ്ലാമി 

സാമൂഹിക  മേഖലയിൽ ഇടതു പക്ഷ നിലപാടുമായാണ് ജമാ അത്തെ ഇസ്ലാമി സജീവമായിട്ടുള്ളത്. ഇടതു പക്ഷം ഇടപെടുന്ന വിഷയങ്ങളിൽ സജീവമായി ഈ മേഖലയിൽ ഇസ്ലാമിക വ്യാഖ്യാനവും സാന്നിധ്യവും ആ തീവ്ര സംഘടന ഉറപ്പുവരുത്തുകയാണ്. പ്രച്ഛന്ന ഇടതുപക്ഷ നിലപാടുകൾ കൊണ്ട് സമൂഹത്തിൽ ഇടപെടനാണ് ജമാഅത്തിന്റെ  ശ്രമം.പലപ്പോഴും വിവിധ ജനകീയ വിഷയമങ്ങളിൽ ഇടതു പ്ലാറ്റഫോമിൽ കയറിപ്പറ്റാൻ ജമാ  അത്തെ ഇസ്ലാമിക്ക് കഴിയുന്നത് ഇത് കൊണ്ടാണ്.

സാംസ്കാരികമേഖലയിൽ ബുദ്ധി ജീവികളെ  വിലക്കെടുത്ത് 

സാംസ്‌കാരിക മേഖലയിൽ സംഘടനക്ക് അനുകൂലമായി നിലപാട് എടുക്കാൻ ഉദ്ദേശിച്ച് ബുധിജീവികളെ വിലക്കെടുക്കാൻ ജമാ അത്തെ ഇസ്ലാമിക്ക് കഴിഞ്ഞിട്ടുണ്ട്.മാധ്യമം പത്രവും ആഴ്ചപ്പതിപ്പും ഉപയോഗിച്ചാണ് ബുധിജീവികളെ ജമാ അതെ ഇസ്ലാമി സ്വാധീനിച്ചത്..
 
കെ ബാലകൃഷ്ണനും സി രാധാകൃഷ്ണനുമടക്കമുള്ളവരെ ജമാ അത്തെ ഇസ്ലാമി ഉപയോഗിച്ചെന്നും എളമരം കരീം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി പ്രച്ഛന്ന ഇടതുപക്ഷമായി അഭിനയിക്കുകയായിരുന്നു. ഇടതുപക്ഷം ഇടപെടുന്ന വിഷയങ്ങളില്‍ ഇടപെട്ട് പുതിയ മുഖം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്‍റലക്ച്വല്‍ ജിഹാദ് ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് മാധ്യമം പ്രതിസ്ഥാനത്തായതെന്നും എളമരം കരീം പറഞ്ഞു.മാധ്യമ സ്ഥാപനങ്ങളെ വെച്ച് വിലക്കെടുത്ത ബുദ്ധി ജീവികളെ ഉപയോഗിച്ച് അവർക്കനുകൂലമായ ആശയലോകത്തിനു പ്രചാരം കൊടുക്കാനും പിന്തുണ സൃഷ്ടിക്കാനും  ജെ അത്തെ ഇസ്ലാമി ശ്രമിച്ചു.ഇത് അത്യന്തം അപകടകരമായ വടുവെപ്പായിരുന്നു.

വിദ്യാഭ്യാസ മേഖലയിലെ ജമാഅത്തിന്റെ  ഗൂഢ  നീക്കങ്ങൾ 

ഭാവി തലമുറയെയും ഉദ്യോഗസ്ഥരെയും  സർക്കാർ-പ്രൊഫഷണൽ-ഐ.എ.എസ്-സിവിൽ സർവ്വീസ് രംഗത്തും ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ സഹായിക്കുന്നവരെ ഉണ്ടാക്കാനായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജമാ അത്ത് ഇസ്ലാമി ഇടപെടുന്നുണ്ട്.ഇത് രഹസ്യമായി കേഡർ റിക്രൂട്ട്മെന്റ് വഴിയാണ്. ജമാ അത്തെ ഇസ്ലാമിയുടെ കേഡർമാരെ ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ  അഡ്മിഷൻ വാങ്ങിക്കൊടുത്തു പഠിപ്പിക്കയാണ് ഒരു പദ്ധതി.ഇത് വഴി  ജമാ അത്ത്  മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്കു എല്ലായിടത്തും  പ്രാതിനിധ്യവും ഇടവും ലഭിക്കും ആശയപ്രചാരകരായി ഈ കേഡർമാർ സജീവമായി രംഗത്തുണ്ടാകുമെന്നും എളമരം കരീം പറഞ്ഞു.

നാദാപുരം മേഖലയില്‍ സുന്നി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പോലും ജമാഅത്ത് കേഡര്‍മാരാക്കി മാറ്റാന്‍ സിപിഎം വിരോധം ഉപയോഗിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ വഴിയാണ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. ഇങ്ങനെ റിക്രൂട്ട് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ചെലവും സംഘടന നല്‍കുന്നു. ഡല്‍ഹിയിലെ മലയാളി കൂട്ടായ്മ വഴി ഇവരെ ജമാ അത്തെ ഇസ്ലാമിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും എളമരം കരീം ആരോപിച്ചു.

  മാധ്യമ രംഗത്തുള്ള ജമാ അത്തിന്റെ   ഇസ്ലാമികാവൽക്കരണം 

മാധ്യമ സ്ഥാപനങ്ങളിലേക്കും ജമാ അത്തെ ഇസ്ലാമി കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അല്‍ ജസീറ അടക്കമുള്ള മാധ്യമസ്ഥാപനങ്ങള്‍ വഴി ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും കരീം പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാധ്യമ  സ്ഥാപനങ്ങളിലേക്കു ജമാ അത്ത് കേഡർമാരെ തിരുകി കയറ്റി ആശയപ്രചരണത്തിനും അഭിപ്രായ സ്വാധീനത്തിനും ആ സംഘടന ശ്രമിക്കുകയാണെന്നും സി.പി.എം നേതാവ് വെളിപ്പെടുത്തി.

ജമാ അത്തിന്റെ മാധ്യമസ്ഥാപനങ്ങളിൽ അഴിമതി സാമ്പത്തിക തട്ടിപ്പ്

ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമസ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളാണ് നടക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമിയുടെ തന്നെ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് എളമരം കരീം ആരോപിച്ചു. പരസ്യത്തിലെ കമ്മീഷന്‍ തട്ടിപ്പുകളും ഭൂമിക്കച്ചവടവും മാധ്യമസ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്നുണ്ടെന്നും കരീം ആരോപിച്ചു. 5500 കോടി രൂപയാണ് വിഷന്‍ 2016 എന്ന പദ്ധതിക്കായി സമാഹരിക്കാന്‍ ലക്ഷ്യമിട്ടത്. ഈ പണത്തിന്‍റെ വരവ് ദുരൂഹമാണെന്നും എളമരം കരീം പറഞ്ഞു.

മാധ്യമം പത്രത്തിന് വേണ്ടി ഹവാല പണം സ്വീകരിച്ചുവെന്നു ഓ.അബ്ദുല്ലയുടെ പ്രസ്താവന 

മാധ്യമം പത്രം സ്ഥാപിച്ച  സമയത്ത് ഹവാല പണം പോലും ഉപയോഗിച്ച് സ്ഥാപനം വളർത്താൻ ശ്രമിച്ചതായി നേരത്തെ ഇസ്ലാമിക ചിന്തകൻ ഓ.അബ്ദുല്ല വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ വിഷൻ 2025 എന്ന പേരിൽ സംഘടന തയ്യാറാക്കിയ പദ്ധതികൾ പലതും ഇസ്ലാമിക രാഷ്ട്ര രുപീകരണ ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണെന്ന് പരക്കെ ആക്ഷേപം ഉള്ളതാണ്.   വെള്ളപ്പൊക്ക സമയത്തു പിന്നോക്ക ജില്ലകളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ അടക്കമുള്ളവ പണിയുന്നത് ഇസ്ലാമിക സമൂഹം സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണെന്നു ഇന്റെലിജന്സും റിപോർട്ടുണ്ട്

ഫണ്ട് സ്വരൂപണത്തിനു ക്വാറികളും  കോഴിക്കടകളും ?

വിവിധ  ജില്ലകളിൽ പണം കണ്ടെത്താനായി ക്വാറികളും കോഴിക്കടകളും കോൾഡ് സ്റ്റോറേജുകളും കേഡർമാർ മുഖേനെ സ്ഥാപിച്ചിട്ടുണ്ടെന്നു രഹസ്യാന്വേഷണ ഏജൻസികൾ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടു നൽകിയിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്ന ജമാ അത്തിന്റെ രാഷ്ട്രീയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. ഈ മേഖലയിൽ മറ്റു പാർട്ടികളും സഖ്യങ്ങളുമായി വിലപേശൽ നടത്താനാണ് വെൽഫെയർ പാർട്ടി രുപീകരിച്ചിട്ടുള്ളത്.ഒരു മണ്ഡലത്തിൽ 5000 മുതൽ 10000 വോട്ടുകൾ ഉറപ്പാക്കി പിന്നീട് മുന്നണികളുമായും പാർട്ടിയുമായും വിലപേശലാണ് വെൽഫെയറിന്റെ ഗൂഢപദ്ധതിയെന്നു സംഘടനയെ നിരീക്ഷിക്കുന്ന ഇന്റലിജന്സു വിഭാഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്., 

ചിത്രം കടപ്പാട്: ഫയൽ വിക്കിപീഡിയ 

Write a comment
News Category