2012ലാണ് ആരാധകരെ വേദനിപ്പിച്ച് കൊണ്ട് ബോളിവുഡ് നടി മനീഷാ കൊയ്രാളയ്ക്ക് അര്‍ബുദം ബാധിച്ച് കിടപ്പിലെന്ന് വാര്‍ത്തകള്‍ വരുന്നത്.
എന്നാല്‍ അണ്ഡാശയ അര്‍ബുദം എന്ന വില്ലനെ തോല്‍പ്പിച്ച് കൊണ്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മനീഷ. ജീവിതം നല്കിയ രണ്ടാം അവസരത്തിനു നന്ദി പറഞ്ഞ് കൊണ്ടാണ് മനീഷാ കൊയ്രാളയുടെ പുതിയ ട്വീറ്റ്.
അത്ഭുതകരവും സന്തോഷകരവുമായ ജീവിതം നയിക്കാനുള്ള അവസരമാണിത്, സുപ്രഭാതം സുഹൃത്തുക്കളെ എന്ന് അവസാനിക്കുന്ന ട്വീറ്റിനൊപ്പം അര്‍ബുദം ബാധിച്ച് കിടപ്പിലായിരുന്ന കാലത്തെ ചിത്രവും അടുത്തിടെ നേപ്പാളിലെ മഞ്ഞുമലകള്‍ ആസ്വദിക്കാന്‍ പോയ ചിത്രവും ഒരുമിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് മനീഷ.
ശാപമല്ല മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ 'സമ്മാനം' എന്ന നിലയില്‍ 'ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മി എ ന്യൂ ലൈഫ്' എന്നൊരു പുസ്തകവും മനീഷ എഴുതിയിരുന്നു.