യു എസ് ടി ഗ്ലോബലിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് 'ഡി3' ഡിസംബര്‍ 5, 6 തിയ്യതികളായി നടക്കും. ഡി3 യുടെ നാലാമത് എഡിഷനാണ് ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ഇത്തവണ അരങ്ങേറുന്നത്. ഡിജിറ്റല്‍ സാങ്കേതികരംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം ഒത്തുചേരുന്ന വാര്‍ഷിക സംഗമവേദിയാണ് ഡി3. ഡ്രീം ഡെവലപ് ഡിസ്റപ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഡി3.
പരസ്പരമുള്ള ഒത്തുചേരലിനൊപ്പം ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ വൈദഗ്ധ്യങ്ങളും പുതിയകാല പ്രവണതകളും സമ്മേളനത്തില്‍ അവതരിപ്പിക്കും. അതുവഴി പഠനത്തിനും വളര്‍ച്ചയ്ക്കുമുള്ള പുതുവഴികള്‍ തുറക്കും. ഇത്തവണത്തെ തീം സ്പീഡ് അഥവാ 'വേഗത' ആണ്. അതിവേഗ കമ്പ്യൂട്ടിങ്, ആശയവിനിമയ രംഗങ്ങളില്‍ നിര്‍ണായകമായ ക്വാണ്ടം കമ്പ്യൂട്ടിങ്, എഡ്ജ് കമ്പ്യൂട്ടിങ്, 5 ജി എന്നിവയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ നടക്കും. സാങ്കേതിക വ്യാവസായിക രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ചകളും കോണ്‍ഫറന്‍സിനെ സമ്പന്നമാക്കും. യു എസ് ടി ഗ്ലോബല്‍ സി ഇ ഒ കൃഷ്ണ സുധീന്ദ്ര മുഖ്യ പ്രഭാഷണം നടത്തും.
ഡോ. ഷൊഹിണി ഘോഷ് (വൈസ് പ്രസിഡന്റ്-ഇലക്റ്റ്, കനേഡിയന്‍ അസോസിയേഷന് ഓഫ് ഫിസിസിസ്റ്റ്സ്, പാസ്കല്‍ ഫിനറ്റെ; സഹസ്ഥാപക, ബി റാഡിക്കല്‍- ചെയര്‍ ഫോര്‍ എന്റര്‍പ്രെണര്‍ഷിപ് ആന്‍ഡ് ഓപ്പണ്‍ ഇന്നൊവേഷന്, സിംഗുലാരിറ്റി യൂണിവേഴ്സിറ്റി; വെന്‍ച്വര്‍ പാര്‍ട്ണര്‍ ബോള്‍ഡ്); നമിത നായര്‍(ഫൗണ്ടര്‍, ഷി ഡ്രൈവ്സ് ഡാറ്റ, ഷീറോസ്); ജോസ് മാത്യു (വൈസ് പ്രസിഡണ്ട്, ഹാരിസ് ഹെല്‍ത്ത്); ശശിധരന് ബാലസുന്ദരം( സീനിയര്‍ മാനേജര്‍, ഐ എസ് ജി); അവിമന്യു ബസു( ലീഡ് അനലിസ്റ്റ്, ഐ എസ് ജി) എന്നിവര്‍ക്കൊപ്പം യു എസ് ടി ഗ്ലോബലിന്റെ നേതൃനിരയിലുള്ള മനു ഗോപിനാഥ്( ചീഫ് ഓപറേറ്റിങ് ഓഫീസര്‍); നിരഞ്ജന് രാംസുന്ദര്‍( ചീഫ് ടെക്നോളജി ഓഫീസര്‍); ട്രെന്റ് മെ ബെറി(ചീഫ് ഡിജിറ്റല്‍ ഓഫീസര്‍); ലെസ്ലി ഷൂള്‍സ് (ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍) എന്നിവര്‍ പങ്കെടുക്കും.
ഡി3 യിലൂടെ കമ്പനിയിലെ സാങ്കേതിക വിദഗ്ധരെ അവതരിപ്പിക്കാനും ആദരിക്കാനുമുള്ള അവസരത്തെ ആഹ്ലാദപൂര്‍വമാണ് നോക്കിക്കാണുന്നതെന്ന് യു എസ് ടി ഗ്ലോബല്‍ ചീഫ് ടെക്നോളജി ഓഫീസര്‍ നിരഞ്ജന് റാം അഭിപ്രായപ്പെട്ടു. നൂതനവും ഉടച്ചുവാര്‍ക്കലുകള്‍ക്ക് പ്രേരകവുമായ വിഷയങ്ങള്‍ക്കാണ് ഇത്തവണ ഊന്നല്‍ നല്‍കുന്നത്.
തുടക്കം മുതല്‍ ഡി3 കമ്പനിയിലെ ആയിരക്കണക്കായ ജീവനക്കാര്‍ക്ക് ഊര്‍ജവും ഉത്സാഹവും പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ തീം 'വേഗത' ആണ്. എഡ്ജ് കമ്പ്യൂട്ടിങ്, 5 ജി, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവയും അവയുടെ ശാസ്ത്രീയ, വാണിജ്യ, എന്‍ജിനീയറിങ് സാധ്യതകളും ചര്‍ച്ചചെയ്യപ്പെടും. അത്യന്തം ആവേശകരമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഡി3 വലിയ വിജയമായിത്തീരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.