Thursday, March 28, 2024 04:22 PM
Yesnews Logo
Home News

വയനാട്ടിൽ രാഹുൽ ഗാന്ധി കൊണ്ട് വന്ന വികസങ്ങളുടെ കണക്കു പുറത്തു വിടണമെന്ന് കെ.സുരേന്ദ്രൻ,വയനാട്ടിൽ നടക്കുന്നത് രാഹുലിന്റെ അമേത്തി മോഡൽ ചായകുടി വികസനമെന്നും ബി.ജെ.പി അധ്യക്ഷൻ

Alamelu C . Feb 24, 2021
rahul-gandhi-should-explain-the-developmental-works-done-in-wayanad-bjp-demand
News

വയനാട്ടിൽ രാഹുൽ ഗാന്ധി എന്തൊക്കെ വികസനങ്ങൾ  കൊണ്ട് വന്നുവെന്ന് വിശദീകരിക്കണമെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.അമേത്തിയിലെ പരാജയത്തിന് ശേഷം വയനാട്ടിൽ കറങ്ങി നടക്കുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ബി.ജെ.പി നേതാവ് ആരോപിച്ച്.എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതേകുറിച്ച് വിശദമാക്കണം-ബത്തേരിയിൽ കോൺഗ്രസ് മുൻ അധ്യക്ഷനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ച് രാഹുൽ പറഞ്ഞു. 

രാഹുലിന്റേത്  ചായകുടി രാഷ്ട്രീയം 

ചായക്കടകളിൽ കയറി ചായകുടിക്കുന്നതിന്റെയും വിഭവങ്ങൾ തിന്നുന്നതിന്റെയും പ്രചരണം നടത്തി രാഹുൽ നാടകം കളിക്കുകയാണ്.ഒന്നും വയനാടിന് വേണ്ടി ചെയ്യാതെ വയനാട്ടുകാരെ പറ്റിക്കയാണെന്നു സുരേന്ദ്രൻ ആരോപിച്ച്. മുൻകാലങ്ങളിൽ അമേത്തിയിൽ കാണിച്ച അതെ നാടകങ്ങളാണ് വയനാട്ടിൽ ആവർത്തിക്കുന്നത്. എന്ത് വികസന പദ്ധതികളാണ് രാഹുൽ ഗാന്ധി വയനാടിന് വേണ്ടി കൊണ്ട് വന്നിട്ടുള്ളത്.വേണമെങ്കിൽ വികസന പദ്ധതികൾ നടപ്പാക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയും.അത് ചെയ്യാതെ നാട്ടുകാരെ പറ്റിക്കുകയാണെന്ന് സുരേന്ദ്രൻ വിശദീകരിച്ചു.

കോൺഗ്രസ്-സി.പി.എം അന്തർധാര 

കോൺഗ്രസ്സും സി.പി.എം ഉം തമ്മിൽ രഹസ്യമായ നീക്കുപോക്കുകൾ ഉണ്ട്. കേരളത്തിന് പുറത്തു ഇവർ പരസ്യമായ കൂട്ടുകെട്ടിലാണ്.lഇ.എം.സി.സി ആരോപണത്തിൽ രമേശ് ചെന്നിത്തലയുടെ നിലപാടിലും സത്യസന്ധത ഇല്ല.പല കാര്യങ്ങളും അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നു.ഇപ്പോൾ  പുറത്തു പറയുന്നത് ചിലതു കിട്ടാത്തത് കൊണ്ടാകും-സുരേന്ദ്രൻ പരിഹസിച്ചു.വിജയ യാത്ര എന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുകയാണ്. ജില്ലയിലെ സമാപന  സമ്മേളനം മുൻ കേന്ദ്ര മന്ത്രി ഷാനവാസ് ഹുസൈൻ നിർവഹിക്കും.
 

Write a comment
News Category