Tuesday, April 16, 2024 07:31 PM
Yesnews Logo
Home News

ബിന്ദു സ്വർണ്ണക്കള്ളക്കടത്തു സംഘത്തിലെ നേതാവിന്റെ ജീവനക്കാരി; കള്ളക്കടത്തു അറിഞ്ഞു തന്നെയെന്ന് പോലീസ് നിഗമനം;കുരുങ്ങിയേക്കും

സ്വന്തം ലേഖകന്‍ . Feb 24, 2021
mannar--gold-smuggling-racket-bindu-part-of-gang-police-received-evidence
News

മാന്നാറിൽ സ്വർണ്ണ കള്ളക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ബിന്ദു എന്ന യുവതി പറയുന്നതിൽ വൈരുധ്യമുണ്ടെന്നു  പോലീസ് കണ്ടെത്തൽ. ഇവർക്ക് കള്ളക്കടത്തു സംഘവുമായി ടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ബിന്ദു കള്ളക്കടത്തു നേതാവായ ഹനീഫിന്റെ ജീവനക്കാരിയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 മുഹമ്മദ് ഹനീഫ് എന്ന വ്യക്തിയാണ് സ്വർണക്കടത്തിനും യുവതിയെ തട്ടിക്കൊണ്ട് പോയതിനും പിന്നിലെന്നാണ് കണ്ടെത്തൽ. അതേ സമയം ഒന്നരക്കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു കടത്തിക്കൊണ്ട് വന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.എൻഫോഴ്സ്മെൻറിനും, കസ്റ്റംസിനുമാണ് പൊലീസ് റിപ്പോർട്ട്ഇന്നോടെ കൈമാറും.. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേരളത്തിലും ഗൾഫിലും വലിയ ശൃoഖല തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ളവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോകുന്നതിനായി നിർദ്ദേശം നൽകിയത്. മുഹമ്മദ് ഹനീഫയുടെ സ്വർണക്കടത്ത് സംഘത്തിലെ 9 പേരാണ് ആലപ്പുഴയിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചട്ടുണ്ട്.

നിരപരാധിത്വംഅവകാശപ്പെട്ടു ബിന്ദു നടത്തുന്ന പ്രസ്താവനകളിൽ കഴമ്പില്ലെന്ന നിഗമനത്തിൽ പോലീസ് എത്തി കഴിഞ്ഞു. കള്ളക്കടത്തു സ്വർണ്ണം ഉപേക്ഷിച്ചുവെന്നതിൽ മാത്രമാണ് ദുരൂഹതയുള്ളതു.ഇതിനായി അന്വേഷണം തുടരുകയാണ്. എന്നാൽ അറിഞ്ഞു കൊണ്ടുതന്നെയാണ് സ്വർണ്ണം കടത്തിയതിന് പോളീയന്‌ തെളിവ് ലഭിച്ചിട്ടുണ്ട്. ബിന്ദുവിൻ്റെ ഭർത്താവ് ബിനോയിയുമായി ഹനീഫക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി മുഖാന്തരമാണ് ബിന്ദു ഹനീഫയുടെ സംഘത്തിൽ എത്തുന്നത്. പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു സ്വർണം കടത്തിയത്. വിമാന താവളത്തിൽ നിന്നും പുറത്തെത്തിയ ഇവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കണ്ണുവെട്ടിച്ച് മാന്നാറിൽ എത്തുകയായിരുന്നു. സാധാരണ വഴിയിൽ നിന്ന് മാറി പരമാവധി ദൂരം സഞ്ചരിച്ചാണ് ബിനോയിയും ബിന്ദുവും വീട്ടിലെത്തിയത്. ഇതോടൊപ്പം തന്നെ സ്വർണ്ണക്കടത്ത് സംഘവും മാന്നാറിൽ ബിന്ദുവിനെ തേടി എത്തി.

ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ 9 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടുവള്ളി സ്വദേശി രാജേഷിൻ്റെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. അതിനിടയിൽ ആരോഗ്യസ്ഥിതി മോശമെന്നറിയിച്ചതിനാൽ ബിന്ദുവിനെ ചോദ്യം ചെയ്യാതെ കസ്റ്റംസ് സംഘം മടങ്ങിയിരുന്നു. ആശുപത്രിയിൽ നിന്ന് വിട്ട ശേഷം ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകും.22 ന് പുലർച്ചെ രണ്ടരയോടെയാണ് മാന്നാറിലെ വീട്ടിൽ നിന്നും ബിന്ദുവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരികെ വലിച്ചിഴച്ച് കൊണ്ടു പോയെന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ഭർത്താവ് ബിനോയി പൊലിസിന് മൊഴി നൽകി. പൊലീസ് പരിശോധന കർശനമായതോടെ ബിന്ദുവിനെ സംഘം പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നാട്ടിലെത്തിച്ച ബിന്ദുവിന് ചികിത്സ ആവശ്യമുള്ളതിനാൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാന്നാറിൽ ബിന്ദു എത്തിയ ഉടൻ തന്നെ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു പോലീസിന് മൊഴി നൽകി. ബിന്ദുവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടൻ്റാണ് എന്നാണ് ബിന്ദുവും കുടുംബവും പറയുന്നതെങ്കിലും അങ്ങനെയല്ല എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹനീഫയുടെ ജീവനക്കാരിയായിരുന്നു ബിന്ദുവും.പൊലീസ് റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ബിന്ദുവിനെ കണ്ടിരുന്നു. 

മാന്നാറിൽ കുറെകാലങ്ങളായി സജീവമായ ഹവാല ഇടപാടുകാരും കള്ളക്കടത്തുകാരെയും കുറിച്ച് കൂടുതൽ അന്വേഷണം കേന്ദ്ര ഏജൻസികൾ തുടങ്ങി. ഗൾഫ്  കേന്ദ്രീകരിച്ച് നടക്കുന്ന ഹവാല ഇടപാടുകാർക്കും സ്വർണ്ണക്കള്ളക്കടത്തു ലോബികൾക്കും മാന്നാറിൽ വേരുകളുണ്ടെന്ന വിവരം കേന്ദ്ര ഏജൻസികൾക്കു നേരത്തെ ലഭിച്ചതാണ്.

തട്ടിക്കൊണ്ടു പോകൽ വ്യാപകം; നടപടി ഇല്ല 

ഒരിടവേളക്ക് ശേഷം സ്വർണ്ണ കടത്തും അതിന്റെ പേരിൽ നടക്കുന്ന തട്ടിക്കൊണ്ടുപോകലുകളും കേരളത്തിൽ വ്യാപകമാവുകയാണ്.മലബാറിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സംഭവങ്ങൾ ഇപ്പോൾ മധ്യകേരളത്തിലേക്കും വ്യാപിച്ചു.കഴിഞ്ഞ ആഴ്ച നാദാപുരത്തു സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടു അജ്നാസ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി. പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത് ഇതേ  മേഖലയിൽ നിന്ന് തന്നെ. മോചന ദ്രവ്യത്തിനായി  തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെക്കുറിച്ച് വ്യാപക പ്രചരണങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയോ അറസ്റ്റോ നടക്കുന്നില്ല.

Write a comment
News Category