Friday, April 26, 2024 02:42 AM
Yesnews Logo
Home News

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മോദിയുടെപേര് നൽകി

സ്വന്തം ലേഖകന്‍ . Feb 24, 2021
wolds-largest-stadium-renamed-as-modi-stadium
News

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് പേര് മാറ്റി മോദിയുടെ പേരിലാക്കിയത്. 110000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണിത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായിട്ടാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയത്. 

 നവീകരിച്ച സ്റ്റേഡിയത്തില്‍ ഇന്ന് ഭൂമി പൂജ നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു എന്നിവരും സ്‌റ്റേഡിയത്തില്‍ നടന്ന ചങ്ങില്‍ ഭാഗമായി. ശാരീരിക പ്രയാസങ്ങള്‍ കാരണം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല.

Write a comment
News Category