Saturday, April 20, 2024 02:46 PM
Yesnews Logo
Home News

വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം 6 എസ് ഡി പി ഐ പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ . ആസൂത്രിത കൊലപാതകമെന്ന് പോലീസിന്റെ വിലയിരുത്തൽ

Alamelu C . Feb 25, 2021
rss-worker-killed-6-sdpi-workers-arrested-conspiracy-doubted
News

കേരളത്തിൽ ബി.ജെ.പി ഏറ്റവും വേഗത്തിൽ വളരുന്ന ജില്ലയായ ആലപ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്നു പോലീസ് വൃത്തങ്ങൾ. ആക്രമത്തിന് ഉപയോഗിച്ച വടിവാളുകളും ഹോക്കിസ്റ്റിക്കുകളും കണ്ടെത്തിട്ടുണ്ട്. അക്രമകാരികൾക്കു മലബാറിൽ നിന്നുള്ള ഹിറ്റ്‌ സ്‌കോഡിന്റെ പിന്തുണ   ലഭിച്ചതായി സംശയമുണ്ട്. മൂര്ച്ച്ചയുള്ള ആയുധങ്ങൾ    ഉപയോഗിച്ച് അക്രമം നടത്താൻ പരിശീലനം ലഭിച്ചവരാണ് ആർ.എസ്.എസ്.പ്രവർത്തകരെ ആക്രമിച്ചിട്ടുള്ളത്.

അന്യ ജില്ലകളിൽ നിന്ന് എത്തി ആക്രമം  നടത്തി സ്ഥലം വിടുന്നവരാണ് ഹിറ്റ് സ്‌കോഡിൽ ഉൾപ്പെടുത്താറ്.വയലാറിൽ നടന്ന അക്രമത്തിന്റെ വിവരങ്ങൾ ചേർത്ത് വായിച്ചാൽ പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്‌ സംഘങ്ങളുടെ കരങ്ങളെക്കുറിച്ച് പൊലീസിന് ചില സംശയങ്ങൾ ഉണ്ട്  . കേരളത്തിൽ ദ്രുതഗതിയിൽ ബി.ജെ.പി ക്കും സംഘപരിവാർ സംഘടനകൾക്കും വേരോട്ടം ലഭിച്ചുകൊണ്ടിരിക്കുന്ന ജില്ലയാണ് ആലപ്പുഴ .ഇവിടെ എസ്.ഡി.പി.ഐ നടത്തിയ ആക്രമണം അത് കൊണ്ട് തന്നെ പ്രത്യകതകൾ ഉണ്ട്.രാഷ്ട്രീയത്തോടൊപ്പം മത താല്പര്യങ്ങളും ആക്രമത്തിൽ ഉണ്ടെന്നു ബി.ജെ.പി ആരോപിച്ച് കഴിഞ്ഞു.പിടിയിലായവർ യഥാർത്ഥ പ്രതികളാണോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. 

  ഇന്നലെ കൊല്ലപ്പെട്ട രാഹുൽ കൃഷ്ണ (നന്ദു ആർ കൃഷ്ണ) വെട്ടേറ്റു വീണ സ്ഥലത്തിന് തൊട്ടരികിൽ ആണ് വാളുകൾ കണ്ടെത്തിയത്.   ഗുരുതരമായി പരിക്കേറ്റ ആർ എസ് എസ് മുഖ്യശിക്ഷക് നന്ദു കെ എസ്നെ വിദഗ്‌ധ  ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ബി ജെ പി ഹർത്താൽ ആചരിക്കുകയാണ്. 

എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ 

 സംഭവത്തിൽ 6 എസ് ഡി പി ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ,  വടുതല  സ്വദേശി യാസിർ,  ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ , ഷാജുദ്ദീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. 

ചേർത്തലയിൽ നടന്നത് ക്രൂരമായ കൊലപാതകം; രാജ്യമെങ്ങും  പ്രതിഷേധം 

ചേർത്തലയിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ബി.ജെ.പി ദേശീയ  നേതാക്കളും സാമൂഹ്യ രംഗത്തെ പ്രമുഖരും ദേശീയ മാധ്യമങ്ങളും ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ചു രംഗത്തു വന്നു.സാമൂഹ്യമാധ്യമങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം കത്തി പടരുകയാണ്. പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ യും രാജ്യത്തെ വിവിധ ഇടങ്ങളിൽ  ക്രമസമാധാന   പ്രശ്നങ്ങൾ    ഉണ്ടാക്കുന്നത് കൊണ്ട് ആ സംഘടനകളുടെ പങ്കിനെ രൂക്ഷമായ ഭാഷയിലാണ് നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശിക്കുന്നത്. 

Write a comment
News Category