Friday, April 19, 2024 09:02 PM
Yesnews Logo
Home News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി; സ്‌ഫോടക വസ്തുക്കൾ കടത്തിയതിൽ ദുരൂഹത

Arjun Marthandan . Feb 26, 2021
explosives-found-in-kannur-bound-train-lady-passenger-arrested
News

യാത്ര തീവണ്ടിയിൽ വൻ സ്‌ഫോടക വസ്തുക്കളുമായി യാത്രക്കാരി. അൽപ്പം തെറ്റിയാൽ ഉഗ്ര സ്ഫോടനം നടക്കാൻ ഇടയുള്ള തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയിട്ടുള്ളത്. കിണർ പണിക്കാണ് ഇവ കൊണ്ട് വന്നതെന്ന് യാത്രക്കാരി രമണി പറയുന്നുണ്ടെങ്കിലും ദുരൂഹത വര്ധിക്കയാണ്.

തീവ്രവാദ സംഘടനകൾക്കോ, രാഷ്ട്രീയ പാർട്ടികൾക്കോ വേണ്ടിയാണു ജെലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടയുള്ള മാരക സ്‌ഫോടക വസ്തുക്കൾ കടത്തിയതെന്ന്  സംശയമുണ്ട്.   O2685 നമ്പറിൽ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിൻ സ്റ്റിക്ക്, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. 

 സ്ഫോടക വസുശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിനി രമണി പിടിയിലായി. കസ്റ്റഡിയിലെടുത്തുന്ന ചോദ്യം ചെയ്യലിൽ കിണർ പണിക്കായാണ ്സ്ഫോടക വസ്തുക്കൾ കൊണ്ടുവന്നതെന്ന് ഇവർ പറഞ്ഞു. എന്നാൽ ഇതിൽ വലിയ ദുരൂഹതയുണ്ട്. . കിണർ പാനിക് എങ്ങനെ അലക്ഷ്യമായി സ്‌ഫോടക വസ്തുക്കൾ കൊണ്ട് വരില്ലെന്ന് പോലീസ് സംശയിക്കുന്നു.

 ചെന്നൈയിൽ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു രമണി. ഇവർ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാർട്ട്മെന്റിലെ സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.  നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്രെയിനുകളിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.  തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍ പി എഫ് സ്‌പെഷല്‍ സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 

കണ്ണൂരിലേക്കു പോവുകയായിരുന്ന രമണിയുടെ  പിന്നിൽ ആരൊക്കെയുണ്ടെന്നു കേന്ദ്ര ഏജസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

Write a comment
News Category