Saturday, April 20, 2024 06:08 AM
Yesnews Logo
Home News

കേരളത്തിലെ തീവ്രവാദി സംഘങ്ങൾക്ക് ചൈനയിൽ നിന്ന് പണം എത്തുന്നു; അന്വേഷണം തുടങ്ങി ; പോപ്പുലർ ഫ്രണ്ടിനും ചൈനീസ് സാമ്പത്തിക സ്രോതസ്സ് ?

Ritu.M . Feb 27, 2021
kerala-terror-group-received-chinese-funding
News

ഗൾഫ് മേഖലയിൽ നിന്നാണ്  കേരളത്തിൽ സജീവമായ തീവ്രവാദി ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതെന്നായിരുന്നു ഇത് വരെ അന്വേഷണ ഏജൻസികൾ കരുതിയിരുന്നത്. എന്നാൽ അവരെ ഞെട്ടിച്ച് കൊണ്ട് ചൈനയിൽ നിന്നും വൻ തോതിൽ  സാമ്പത്തിക സഹായം കേരളത്തിലെ ഭീകര ഗ്രൂപ്പുകൾക്ക് ലഭിക്കുന്നതായിഉത്തർപ്രദേശ സർക്കാരാണ് കണ്ടെത്തിയിട്ടുള്ളത്. വ്യാപകമായി ചൈനീസ് വ്യാപാര  ബന്ധമുള്ള ഗ്രൂപ്പുകളും വ്യക്തികളും കേരളത്തിൽ ധാരാളമുണ്ട് . ഇവർ വഴി പണം ഇടപാടുകൾ നടത്തുന്നുണ്ടെന്നാണ് യു.പി പോലീസ് കണ്ടെത്തിയിട്ടുള്ളത്.ഈ കണ്ടെത്തൽ കേരളത്തിൽ ദൂരവ്യാപക ചലനങ്ങൾ ഉണ്ടാക്കുന്നതാണ്. ചുരുങ്ങിയ കാലം കൊണ്ട് പൊങ്ങി വന്ന പല ബിസിനസ് ഗ്രൂപ്പുകളും ചൈനീസ് ബന്ധമുള്ളവരാണ്.കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായി ഇക്കാര്യങ്ങൾ അന്വേഷണം നടത്തും.ദേശ ദ്രോഹ പ്രവർത്തനങ്ങൾക്കു ചൈനയിൽ സജീവമായ കമ്പനികൾ വഴി പണം എത്തിക്കുന്ന പുതിയ മാർഗ്ഗമാണ് പോലിസിനെയും അമ്പരപ്പിച്ചിട്ടുള്ളത് . കൂണ് പോലെ പൊട്ടിമുളച്ചിട്ടുള്ള ചൈനീസ് ഇറക്കുമതി സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സും ഒഴുക്കും കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തുടങ്ങി.എൻഫോഴ്സ്മെന്റിനും ഇത് സംബന്ധിച്ച  പരാതികൾ ലഭിച്ചിട്ടുണ്ട് .

 

 

വിവരങ്ങൾ ലഭിച്ചത് റൗഫ് ശീരീഫിനെ ചോദ്യം ചെയ്തപ്പോൾ , പോപ്പുലർ ഫ്രണ്ടിന്റെ ചൈനീസ് ബന്ധം അന്വേഷണം തുടങ്ങി 

 

ഇപ്പോൾ യു.പി പോലീസിന്റെ കസ്റ്റഡിയിലുള്ള പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോളാണ് അപ്രതീക്ഷിത ലീഡുകൾ യു.പി പൊലീസിന് ലഭിച്ചത്. ചൈനയിൽ വ്യാപാരം നടത്തുന്നവർ വഴി പോപ്പുലർ ഫ്രണ്ട് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു.
ഇതേ തുടർന്ന് കൂടുതൽ അന്വേഷണം  യു.പി പോലീസ് ആരംഭിച്ചു കഴിഞ്ഞു.പണം കൈമാറിയ വ്യവസായിയോട് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട് .എന്നാൽ റൗഫിന്റെ  അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച   വ്യവസായി തന്റെ നിരപരാധിത്വം അറിയിച്ചു യു.പി പൊലീസിന് കത്ത് എഴുതി. പണം റൗഫിന്റെ അക്കൗണ്ടിലേക്കു കൈമാറാൻ നിർദേശിച്ചത് ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കി തന്ന മറ്റൊരു വ്യവസായി ആണെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട് .

ചൈനയിൽ നിന്നുള്ള ഇറക്കുമതി കമ്പനികൾ തീവ്രവാദ  ഗ്രൂപ്പുകളുടെ പണ സ്രോതസ്സുകൾ 

യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഹവാല ഇടപാടുകളും സാമ്പത്തിക തിരിമറികളും നടത്താൻ കഴിയുന്ന വിധത്തിലാണ് ചൈനയിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി നടന്നിരുന്നത്. ഇടപാടുകൾക്കായി ഹോങ്കോങിലോ കോലാലംപൂരിലോ അക്കൗണ്ടുകൾ തുടങ്ങി അവിടെ വെച്ച് ഇടപാടുകൾ നടത്തും. തീവ്രവാദ ഗ്രൂപ്പുകളുടെ  പ്രധാനികളൊക്കെ ഒന്നുകിൽ കമ്പനികൾ നടത്തുന്നവരാണ്.അതല്ലെങ്കിൽ പ്രധാന ഇറക്കുമതി കമ്പനികളുടെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരാണ്. ഹവാല വഴി പണം ഒഴുക്കിയാണ് മിക്ക ഇടപാടുകളും  നടത്തുന്നത്. ഭീകരവാദ ഗ്രൂപ്പുകകളുടെ  തലപ്പത്തുള്ളവരുടെ അക്കൗണ്ടുകളിലേക്ക് ചൈനീസ്  ഇറക്കുമതി കമ്പനിക്കാർ ആവശ്യാനുസരണം പണം എത്തിക്കുകയാണ് പതിവ്. നിയമത്തിന്റെ കണ്ണ് വെട്ടിക്കലാണ് ലക്‌ഷ്യം. 

തൃശൂർ സ്വദേശി ജയൻ ഗോപിയും ലക്കി ഡെവലെപ്‌മെന്റ എന്ന കമ്പനിയും റൗഫും തമ്മിൽ എന്ത് ബന്ധം ? 

റൗഫിന്റെ അക്കൗണ്ടിലേക്കു എത്തിയ പണത്തിന്റെ സ്രോതസ്സ് അന്വേഷിച്ചപ്പോളാണ് യു.പി പൊലീസിന് ചൈനീസ് ബന്ധത്തെ ത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. റൗഫിന് എറണാകുളത്തെ ഹോസ് ടെക് എന്ന കമ്പനി ഉടമ അനു  ചന്ദ്ര  ശേഖറിന്റെ അക്കൗണ്ടിൽ നിന്നും തുക എത്തിയതായി യു.പി പോലീസ്കണ്ടെത്തി. ഹോസ്പിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ  കമ്പനിയാണ് ഹോസ്ടെക് . തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കു ഹാജരാകാൻ ആവശ്യപ്പ്ട്ടു ഹോസ് ടെക് എം.ഡി      അനു ചന്ദ്ര ശേഖറിന്  നോടീസ്  നൽകി.ഈ കത്തിന് നൽകിയ മറുപടിയിലാണ് കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഭീകരവാദ -ചൈനീസ്  ഇറക്കു മതി  കമ്പനികൾ തമ്മിലുള്ള ബന്ധം പുറത്തു വരുന്നത്.

അനു ചന്ദ്ര ശേഖർ നൽകിയ വിവരങ്ങൾ അനുസരിച്ച് തൃശൂർ സ്വദേശി ജയൻ ഗോപി റൗഫുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്നു വ്യക്തമാവുകയാണ്.ചൈനയിൽ ഇറക്കുക്കുമതി സ്ഥാപനം നടത്തുന്ന വ്യവസായിയാണ് ജയൻ ഗോപി.ഇയാളുടെ ലക്കി ഡെവലപ്മെന്റ്സ്   എന്ന കമ്പനി  വഴിയാണ് ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. ഹോങ്കോങ്ങിലാണ് ലക്കിയുടെ  ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുള്ളത്. 

ബിസിനസ്സ് ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് ജയൻ ഗോപിയുമായി ബന്ധപ്പെട്ടിരുന്നതെന്ന് അനു ചന്ദ്രശേഖർ യെസ്  ന്യൂസിനോട്  പറഞ്ഞു. അമേരിക്കയിലെ ഒരു ക്ലയന്റിന്  വേണ്ടി മാസ്‌ക്കുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ്  ജയൻ ഗോപിയെ ബന്ധപ്പെട്ടത്. ജയന്റെ ലക്കി ഡെവലപ്മെന്റ്സ് എന്ന കമ്പനി  വഴി ന്യൂയോർക്കിലേക്ക് മാസ്ക്ക് ഇറക്കുമത് ചെയ്യാം എന്ന ധാരണയിലെത്തി.  ഇറക്കുമതിക്കാവശ്യമായ തുക റൗഫിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാനായിരുന്നു ജയൻ ഗോപി പറഞ്ഞത്.ഇതനുസരിച്ച് സ്വകാര്യ അക്കൗണ്ടുകളിൽ നിന്നും ജീവനക്കാരുടെ അക്കൗണ്ടുകളിൽനിന്നും തുക റൗഫിന് അയച്ചു കൊടുത്തു.-അനു ചന്ദ്രശേഖർ പറഞ്ഞു.

മാസ്‌ക്കുകൾ ഇറക്കുമതി ചെയ്യാൻ ആവശ്യമായ തുക കേരളത്തിൽ റൗഫിന്റെ അക്കൗണ്ടിലേക്കു നിക്ഷേപിക്കണമെന്നു ആവശ്യപ്പെട്ടുള്ള ജയൻ ഗോപിയുടെ സന്ദേശം അനു   ചന്ദ്ര ശേഖർ  യു.പി പൊലീസിന് കൈമാറിയിട്ടുണ്ട്. ജയൻ ഗോപിയുടെ നിർദേശ പ്രകാരം പല അക്കൗണ്ടുകളിൽ നിന്ന് 15 ലക്ഷത്തോളം രൂപ റൗഫിന്റെ അഞ്ചലിലുള്ള ഐ.സി.ഐ.സി.ഐ ബാങ്കിലേക്ക് നിക്ഷേപിക്കാനായിരുന്നു  അനുവിന് ലഭിച്ച നിർദേശം. പോപ്പുലർ ഫ്രണ്ടിന്റെ പ്രമുഖ നേതാവിന് ഇത്തരത്തിൽ പല  മാർഗ്ഗങ്ങളിൽ കൂടി പണം എത്തിയിട്ടുണ്ടന്നാണ് അന്വേഷണ  ഏജൻസികളുടെ നിഗമനം. ദേശ ദ്രോഹ പ്രവർത്തനങ്ങൾക്കു  വിവിധ വഴികളിലൂടെ ഇത്തരത്തിൽ പണം എത്തിച്ച് നിയമത്തിന്റെ കണ്ണ് വെട്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ പുതിയതല്ല എന്നാണ് യു.പി പോലീസിന്റെ നിഗമനം..വരും ദിവസങ്ങളിൽ കൂടുതൽ പേരെ യു.പി സ്പെഷ്യൽ ടാസ്ക് സേന ചോദ്യം ചെയ്യും.
 
റൗഫിന്റെ സഹോദരൻ ജയൻ ഗോപിയുടെ കമ്പനിയിൽ ജീവനക്കാരൻ, ഹവാല ഇടപാടുകളും ?

പോപ്ലാർ ഫ്രണ്ട് നേതാവ് റൗഫ് ഷെറഫിന്റെ സഹോദരൻ  ജയൻ ഗോപിയുടെ  കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടെന്നാണ് വിവരം. സജീവമായ ഹവാല ഇടപാടുകളും നടന്നിട്ടുണ്ടെന്ന് പൊലീസിന് ലഭിക്കുന്ന വിവരം. ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി നടത്തുന്ന സ്ഥാപനങ്ങൾ വഴി ദേശ  ദ്രോഹ പ്രവർത്തനങ്ങൾക്കു തുക കണ്ടെത്തുന്ന പുതിയ വഴികൾ വരും ദിവസങ്ങളിൽ കേരളത്തിൽ ചലനങ്ങൾ ഉണ്ടാക്കും. 

Write a comment
News Category