Tuesday, April 16, 2024 03:29 PM
Yesnews Logo
Home News

പി.സി.ജോർജ്ജ് എൻ.ഡി.എ യിലേക്കോ ? ;പൂഞ്ഞാറിൽ മത്സരിക്കും

Arjun Marthandan . Feb 27, 2021
pc-george-to-contest-in-poonjar-may-join-nda
News

പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പി.സി.ജോർജ്ജ് വ്യക്തമാക്കി. പൂഞ്ഞാറിൽ പി.സി.ജോർജ്ജ് മത്സരിക്കുമെന്ന് ജനപക്ഷം ഔദ്യോഗികമായി അറിയിച്ചു. ചുമരെഴുത്തുകൾ തുടങ്ങി.പ്രചരണവും ആരംഭിച്ചു. മത്സരം രംഗത്ത് സജീവമാകുന്നതോടെ പൂഞ്ഞാറിൽ കടുത്ത മത്സരം  ഉറപ്പായി. പൂഞ്ഞാറിൽ പി.സി.ജോർജ്ജുമായി സഹകരിക്കുമെന്ന് എൻ.ഡി.എ നേതാക്കൾ സൂചന നൽകിയിട്ടുണ്ട്.ഇതിനകം നേതാക്കൾ ജോർജ്ജുമായി ആശയവിനിമയം നടത്തി കഴിഞ്ഞു. ബി.ജെ.പി സംസ്ഥാന നേതാവ് കെ.സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ജോർജ്ജിന് എൻ.ഡി.എ ബന്ധം എളുപ്പമാകും. 

രാഷ്ട്രീയ നിലപാട് തീരുമാനിക്കാൻ മൂന്നാം തീയതി ജനപക്ഷം നേതൃയോഗം ചേരുകയാണ്. ഈ യോഗത്തിനു ശേഷം നിർണ്ണായക വിവരങ്ങൾ  കേരള സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുമെന്ന് ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മൻ  ചാണ്ടിക്കെതിരെ ചില വിവരങ്ങൾ വെളിപ്പെടുത്താനാണ് നീക്കം. യു.ഡി.എഫുമായി ഇനി യാതൊരു ചർച്ചയുമില്ലെന്നു ജോർജ്ജ് വ്യക്തമാക്കി.ഉമ്മൻ ചാണ്ടിയാണ് മുന്നണി പ്രവേശനത്തിന് തടയിട്ടത്.ലീഗ് നല്ല പാർട്ടിയായിരുന്നു.എന്നാൽ ഇപ്പോൾ ജിഹാദികളുടെ കൈപ്പിടിയിലായി. 

സ്വന്തന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് യു.ഡി.എഫ് മുന്നോട്ടു വെച്ച് നിർദേശം .കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ അവരുടെ നിർദേശം ആവശ്യമില്ല. പൂഞ്ഞാറിൽ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ജോർജ്ജ് ആരംഭിച്ചിരുന്നു. 

Write a comment
News Category