Wednesday, April 24, 2024 10:01 PM
Yesnews Logo
Home News

യു.ഡി.എഫ് സീറ്റ് വിഭജനം അന്തിമ ഘട്ടത്തിൽ ; ലീഗിന് സീറ്റ് കൂടുതൽ കിട്ടും ജോസഫ് ഗ്രൂപ്പിന് ഒമ്പത് സീറ്റ് , മുല്ലപ്പള്ളി കല്പറ്റയിലേക്ക്

Arjun Marthandan . Feb 28, 2021
udf-seat-finalised-league-will-allot-more-seats
News

പ്രതീക്ഷിച്ചതിലും  വേഗത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കി യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. നാളെയോടെ   ഏതാണ്ട് സീറ്റ് വിഭജന കാര്യത്തിൽ അവസാന രൂപമായേക്കും. മൂന്നാം തീയതി സ്ഥാനാർത്ഥികളുടെ കാര്യത്തിലും ധാരണയാക്കാനാണ് നീക്കം.ലഭിക്കുന്ന സൂചനകൾ പ്രകാരം 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ലീഗിന് 27 സീറ്റുകൾ ലഭിക്കിക്കും. മൂന്നു സീറ്റുകളാണ് അധികമായി കൊടുക്കുന്നത്.  കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിന് ഒമ്പത്  സീറ്റുകളാണ് ലഭിക്കുക.ഇപ്പോൾ ഏഴു സീറ്റുകളാണ് കോൺഗ്രസ് ഓഫർ. പരമാവധി ഒമ്പത്  സീറ്റുകളിൽ ജോസഫിന് തൃപ്തിപ്പെടേണ്ടി വരും.ആർ.എസ്..പി ക്കു അഞ്ചു സീറ്റുകൾ ലഭിക്കും. ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റും കൊടുക്കും.ജേക്കബ് വിഭാഗം കേരളം കോൺഗ്രസ്സിനും ജനതാദളിനും ഓരോ സീറ്റുകൾ ലഭിക്കും. 

തിരുവമ്പാടിയിൽസി.പി.ജോണിന് ലീഗ് സീറ്റ് കൊടുക്കാൻ കോൺഗ്രസ് നിർദേശം

തിരുവമ്പാടിയിൽ ലീഗിന്റെ ക്വോട്ടയിൽ  നിന്ന് സി.എം.പി നേതാവ് സി.പി.ജോണിന് സീറ്റ് കൊടുക്കാൻ കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ഏതു അവർ അംഗീകരിച്ചാൽ ജോണ് അവിടെ സ്ഥാനാർത്ഥിയാകും. അതിനു ലീഗ് വഴങ്ങിയില്ലെങ്കിൽ മലബാറിൽ വള്ളിക്കുന്ന് പോലുള്ള മണ്ഡലം പരിഗണിക്കും. ഈ സാഹചര്യത്തിൽ ജോണ് മത്സര രംഗത്തു ഉണ്ടാകില്ല. ആർ.എം.പി ക്കു സീറ്റ് കൊടുക്കാൻ ഇപ്പോൾ ധാരണ ഇല്ല. 

ഫോർവേഡ് ബ്ലോക്കിന് ചാത്തന്നൂരും കൊല്ലം എന്നീ മണ്ഡലങ്ങളിൽ ഒന്ന് ലഭിക്കും. . പാർട്ടിയുടെ തീപ്പൊരി നേതാവ് ജി .ദേവരാജൻ മത്സര രംഗത്തുണ്ടാകും.യു.ഡി.എഫിന്റെ സൈദ്ധാന്തിക നേതൃത്വത്തിലുള്ള ദേവരാജൻ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ്. യു.ഡി.എഫ് നേതാക്കളുടെ പ്രിയങ്കരനുമാണ്.മാണി സി കാപ്പൻ പാലായിൽ മത്സരിക്കും.  

മുല്ലപ്പള്ളി കല്പറ്റയിലേക്ക് 

മുല്ലപ്പള്ളി രാമചന്ദ്രനാകും കൽപ്പറ്റയിൽ യു.എഫ് സ്ഥാനാര്ഥിയെന്നാണ് അറിയുന്നത്. മുല്ലപ്പള്ളിയുടെ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് നേരത്തെ നിർദേശിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി പ്രതിനിധനം ചെയ്യുന്ന വയനാട് മണ്ഡലത്തിൽ മുല്ലപ്പള്ളി വരണമെന്ന് കേന്ദ്ര നേതാക്കൾ ആഗ്രഹിക്കുന്നു. വയനാടിന്റെ ചുമതലയുള്ള കെ.സി.വേണുഗോപാലിനും മുല്ലപ്പള്ളി മത്സരിക്കുന്നതിനോട് അനുകൂല നിലപാടാണ്. 
 

Write a comment
News Category