Saturday, April 20, 2024 05:39 PM
Yesnews Logo
Home News

കോൺഗ്രസ്സ് പിളർപ്പിലേക്ക് ;വിമത കോൺഗ്രസ് നേതാക്കൾ ഗുലാം നബിയുടെ നേതൃത്വത്തിൽ സംഘടിക്കുന്നു, രാഹുലിനെതിരെ മത്സരിക്കുമെന്ന് റിപ്പോർട്ട്‌

Binod Rai . Feb 28, 2021
congress-heading-for-a-vertical-split-azad-may-lead-the-rebels
News

സമീപ ഭാവിയിൽ ദേശീയ തലത്തിൽ കോൺഗ്രസ് പിളർപ്പിലേക്കെന്നു സൂചന. ജി 23 എന്ന പേരിൽ അറിയപ്പെടുന്ന വിമത  കോൺഗ്രസ് നേതാക്കൾ പിളർപ്പിന് വഴി തുറക്കുമെന്ന് ദേശീയ  മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട്‌ ചെയ്യുന്നു. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് വിമതർ  രാജ്യമൊട്ടുക്കും സംഘടിക്കുന്നത്. ജമ്മുവിൽ കഴിഞ്ഞ ദിവസം ചേർന്ന വിമത നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും കാവി തലപ്പാവ് അണിഞ്ഞെത്തിയത് പിളർപ്പിന്റെ സൂചനയായി അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. ഇന്നും പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് ഗുലാം നബി ആസാദ് പര്യമായി രംഗത്തു വന്നത് പിളർപ്പ് അഭ്യൂഹങ്ങളുടെ ശക്തി വർധിപ്പിച്ചു. 

കപിൽ സിബൽ, ആനന്ദ്ശർമ്മ, ഭൂപീന്ദർ സിംഗ് ഹൂഡ  ,മനീഷ് തിവാരി, രാജ് ബബ്ബാർ, വിവേക് തെൻകഎന്നിവരാണ് കാവിതലപ്പാവണിഞ്ഞു യോഗത്തിൽ പങ്കെടുത്തത്. ഗുലാം നബി ആസാദിനെ ആദരിക്കാൻ ചേർന്ന യോഗത്തിൽ സംബന്ധിച്ച നേതാക്കൾ ഒക്കെ കോൺഗ്രസ് ദുര്ബലമാകുന്നതിന്റെ കരണങ്ങൾ എടുത്തു പറഞ്ഞു. കപിൽ സിബലും രാജ് ബബ്ബറും ആനന്ദ ശർമ്മയും അതി  രൂക്ഷമായ     ഭാഷയിലാണ് കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചത്. 

ഗുലാം നബി ആസാദിന് രാജ്യ സഭ സീറ്റ് നിഷേധിച്ചതിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. ആനന്ദ ശർമ്മ യെ രാജ്യ സഭയിൽ ഒതുക്കിയതിൽ അദ്ദേഹം കടുത്ത പ്രതിഷേധത്തിലാണ്.മല്ലികാർജ്ജുൻ ഗാർഗയെ രാജ്യ സഭയിൽ നേതാവാക്കിയതിൽ ശർമ്മക്കും രോഷം അടങ്ങിയിട്ടില്ല. കെ.സി.വേണുഗോപാൽ വന്നതിനു ശേഷം ഉത്തരേന്ത്യയിലെ നേതാക്കളെ ഒതുക്കുന്നു എന്ന പരാതി കോൺഗ്രസിൽ വ്യാപകമായുണ്ട്. ഭൂപീന്ദർ സിംഗ് ഹൂഡ അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ കയ്യൊഴിയുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

രാഹുലിനെതിരെ മത്സരം

രാഹുൽ ഗാന്ധിയെ ജൂൺ മാസത്തിൽ നടക്കുന്ന സംഘടനാ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ഇപ്പോൾ പെർട്ടിയിൽ തീരുമാനം.ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താനാണ് ജി 23 വിഭാഗം നേതാക്കൾ ആലോചിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. രാഹുലിനെതിരെ സ്‌നാർഥിയെ നിർത്തി രാജ്യമൊട്ടുക്കും കോൺഗ്രസ്സിൽ വിമത ശബ്ദം പടർത്തുക എന്നാവും വിമതരുടെ  നീക്കം. 

പിന്നീട് ഈ വിഭാഗം പാർട്ടിയിൽ നിന്ന് പിരിയാനുള്ള സാധ്യതകൾ   റിപ്പോർട്ട്‌ ചൂണ്ടി കാണിക്കുന്നു. ഇപ്പോൾ ജമ്മുവിൽ ചേർന്ന യോഗത്തിനു ശേഷം വരും ദിവസങ്ങളിൽ ഹരിയാന പഞ്ചാബ്, ഹിമാചൽപ്രദേശ് , യു.പി , മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ വിമത  കോൺഗ്രസ് നേതാക്കൾ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

Write a comment
News Category