Saturday, April 20, 2024 03:18 PM
Yesnews Logo
Home News

പാലക്കാട് കോൺഗ്രസിൽ കലാപം; എ.വി.ഗോപിനാഥ് ഇടതുമുന്നണി പിന്തുണയോടെ മത്സരിക്കാൻ സാധ്യത

Alamelu C . Mar 02, 2021
av-gopinath-may-switch-over-to-ldf
News

മുൻ ഡി.സി.സി പ്രസിഡണ്ട് എ.വി.ഗോപിനാഥിനെ കോൺഗ്രസിൽ നിന്ന് അടർത്തി എടുക്കാൻ നീക്കം. ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഗോപിനാഥിന്  പിന്തുണ നൽകാനാണ് സി.പി.എം ശ്രമിക്കുന്നത്.ഷാഫി പറമ്പിലിനെ വീഴ്ത്താൻ ഗോപിനാഥിനെ ഇടതു മുന്നണി സ്ഥാനാർഥിയാക്കും .മുതിർന്ന സി.പി.എം നേതാക്കളുടെ ആശീർവാദത്തോടെയാണ്  നീക്കങ്ങൾ സജീവമായിട്ടുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടതായി ഗോപിനാഥ് അറിയിച്ചിട്ടുണ്ട്.

കോൺഗ്രസിലെ ജനപ്രിയ മുഖങ്ങളിൽ  ഒന്നാണ് ഗോപിനാഥ്. ഗോപിനാഥ് മത്സരിച്ചാൽ ഷാഫി പറമ്പിലിന്റെ നില അപകടത്തിലാകുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. എന്നാൽ ഗോപിനാഥ് ഇടതു സ്ഥാനാര്ഥിയാകുന്നത്  ബി.ജെ.പി ക്കാകും ഏറെ ഗുണം ചെയ്യുക  വെറും ആറായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് യു.ഡി.എഫും ബി.ജെ.പി യും തമ്മിൽ ഇവിടെ ഉള്ളൂ. നിലവിലെ സാഹചര്യം മാറിയാൽ ബി.ജെ.പി ക്കു പാലക്കാട്  മണ്ഡലം എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് പാർട്ടി കരുതുന്നു.ഇ ശ്രീധരൻ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഗോപിനാഥിനെ അനുനയിപ്പിക്കാൻ തീവ്ര ശ്രമങ്ങൾ നടക്കയാണ്. എന്നാൽ വിട്ടുവീഴ്ച്ചയില്ലെന്ന് ഗോപിനാഥ് സൂചന നൽകി. ഗോപിനാഥ്  നല്ല കോൺഗ്രെസ്സുകാരനാണെന്ന്  അനുകൂല പ്രസ്താവനകളുമായി മുതിർന്ന സി.പി.എം നേതാക്കളും നിലയുറപ്പിച്ചു. ഏതു വിഡിനെയും മുൻ ഡി.സി.സി അധ്യക്ഷനെ കോൺഗ്രസിൽ നിന്ന് അടർത്താനാണ് ഇടതു നേതാക്കളുടെ നീക്കം.

Write a comment
News Category