Wednesday, April 24, 2024 11:38 AM
Yesnews Logo
Home News

വീണ്ടും കേന്ദ്ര ഏജൻസികൾ ; കിഫ്ബിക്കെതിരെ കേസ്സെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , ലൈഫ് മിഷൻ കേസിൽ സി.ബി.ഐ ആക്ഷൻ ഉടൻ

Alamelu C . Mar 02, 2021
ed-registered-case-against-kifbi-cpim-in-trouble
News

തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം  നിലവിൽ വന്നതോടെ കേന്ദ്ര ഏജൻസികൾക്കു ഇനി സ്വതന്ത്രമായി കേസ്സന്വേഷിക്കാം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് കിഫ്ബിക്കെതിരെ ഇ.ഡി കേസ്സെടുത്തു. കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് കിഫ്ബിക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കിഫ്‌ബി സി.ഇ.ഓ കെ.എ എബ്രഹാം, ഡപ്യൂട്ടി സി.ഇ.ഓ എന്നിവരോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിയുടെ ലീഡ് ബാങ്കായ ആക്സിസ് ബാങ്ക് മേധാവികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം ലെ  പ്രമുഖ നേതാക്കൾക്കും   ധനമന്ത്രി  തോമസ് ഐസക്കിനും ഇ.ഡി യുടെ കിഫ്‌ബി അന്വേഷണം കുരുക്കായേക്കും .പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ അന്വേഷണത്തെ അട്ടിമറിക്കാനോ തടസ്സം നിൽക്കണോ സംസ്ഥാന സർക്കാരിന് കഴിയില്ല. 

വ്യാപകമായ ക്രമക്കേടുകളാണ് കിഫ്‌ബി പ്രോജക്ടുകളെക്കുറിച്ച് നില നിൽക്കുന്നത്. റോഡ് പാലം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം  ഇങ്ങനെ വിവിധ  പദ്ധതികൾ ഒരു ഗുണനിലവാരവും ഉറപ്പാക്കാതെ അമിതമായി  പണം ചെലവഴിച്ച് നടപ്പാക്കുകയാണ്.കിഫ്ബിയുടെ മറവിൽ വൻ കൊള്ള നടക്കുകയാണെന്ന് വ്യാപക ആക്ഷേപം പ്രതിപക്ഷം നേരത്തെ ഉയർത്തിയിരുന്നതാണ്. ഈ വേളയിൽ വികസന പദ്ധതികളെ അട്ടിമറിക്കയാണെന്നു മറുവാദം ധനമന്ത്രി ഉൾപ്പെടെയുള്ളവർ ഉയർത്തുകയായിരുന്നു.

 മസാല ബോണ്ടുകൾ വിറ്റത്  ചട്ട വിരുദ്ധം; അഴിമതിയെന്ന് ഇ.ഡി യുടെ പ്രാഥമിക  നിരീക്ഷണം  

ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ടുകൾ ഇറക്കിയതിനു മുൻപ് റിസേർവ് ബാങ്കിന്റെയും കേന്ദ്രത്തിന്റെയും  മുൻ‌കൂർ അനുമതി കിഫ്‌ബി വാങ്ങിയിരുന്നില്ല. കേന്ദ്രാനുമതി മസാല ബോണ്ടിന് ഇല്ലെന്നു കേന്ദ്രമന്ത്രി നിർമ്മലസീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.ആർ.ബി.ഐ യും സമാന നിലപാടാണ് കൈകൊണ്ടിട്ടുള്ളത്. ഒരു അനുമതിയുമില്ലാതെ വിദേശ സഹായം  കൈപ്പറ്റിയത് ഗുരുതരമായ കുറ്റമാണ്.ധനമന്ത്രി തോമസ് ഐസക്ക് കേസിൽ കുടുങ്ങുമെന്ന് സൂചനയുണ്ട്.2150 കോടിയാണ് 9 ശതമാനം പലിശക്ക് മസാലബോണ്ടുകൾ വഴി സമാഹരിച്ചത്.ഈ തുക ഉപയോഗിച്ച് ആർഭാടമായി ചെലവഴിക്കൽ  മാമാങ്കം   നടത്തുകയായിരുന്നു ഇടതു സർക്കാർ. വൻ വികസന പദ്ധതികൾ നടക്കുകയാണെന്ന് തോന്നൽ പൊതു ജനത്തിനും ജനിപ്പിച്ചു.എന്നാൽ പദ്ധതികളുടെ നടത്തിപ്പ് ഇടതു കരാറുകാർക്കും ഊരാളുങ്കൽ പോലുള്ള സി.പി.എം സൊസൈറ്റികൾക്കുമാണ് ലഭിച്ചത്.അതായത് സി.പി.എമ്മിന് പണം ഉണ്ടാകാനുള്ള കുറുക്കു വഴിയായി കിഫ്‌ബി പദ്ധതികൾ മാറിയെന്നു ചുരുക്കം..ഈ ക്രമക്കേടുകണ് ഇ.ഡി ഇപ്പോൾ അന്വേഷിക്കുന്നത്.

  മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങൾ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നിരിക്കുന്നത്.

ഇ.ഡി അന്വേഷണം നവംബറിൽ തുടങ്ങി 

കിഫ്‌ബി ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ നവംബറിൽ തന്നെ തുടങ്ങിയിരുന്നു. പ്രാഥമികമായ അന്വേഷണത്തിൽ ക്രമക്കേടുകളെക്കുറിച്ചുള്ള തെളിവുകൾ ഏജൻസിക്കു ലഭിച്ചതാണ്. എന്നാൽ ഭരണത്തിന്റെ പിൻബലത്തിൽ അന്വേഷണത്തിന് തടസ്സം നിൽക്കാനായും വൈകിപ്പിക്കാനും സർക്കാരിനായി. എന്നാൽ ഇപ്പോൾ പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ പ്രത്യകിച്ച് അധികാരമൊന്നുമില്ലാത്ത സർക്കാരിന് ഇനി കേസ് അന്വേഷണത്തിന് തടസ്സം നില്ക്കാൻ  കഴിയില്ല,. 

യെസ് ബാങ്കിലെ കിഫ്‌ബി നിക്ഷേപം തെളിവുകൾ ഇ.ഡി യുടെ കൈവശം

സാമ്പത്തിക  ക്രമക്കേട്  കേസിൽ അന്വേഷണം നേരിടുന്ന യെസ് ബാങ്കിൽ കിഫ്‌ബി നിക്ഷേപിച്ച 250 കോടി  സംബഞ്ചിച്ച് അന്വേഷണത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തെളിവുകൾ ഇ.ഡി ക്കു ലഭിച്ചിട്ടുണ്ട്. മുൻ എൽ.ഐ.സി ചെയർമാനും  പിണറായിയുടെ അടുപ്പക്കാരനുമായ വിജയൻ മുൻകൈ എടുത്താണ് കിഫ്‌ബി 250 കോടി യെസ്   ബാങ്കിൽ നിക്ഷേപിച്ചത്. ഇ.ഡി യുടെ ഡൽഹി ഓഫീസ് നേരിട്ടാണ് കിഫ്ബിയെ  കുറിച്ച് അന്വേഷിക്കുന്നത്. . ദേശീയ രാഷ്ട്രീയത്തിൽ സി.പി.എം നു വലിയ തിരിച്ചടി ഉണ്ടാക്കിയേക്കാവുന്ന കേസാണ് ഇ.ഡി ഇപ്പോൾ സജീവമാക്കിയിട്ടുള്ളത്. 

ലൈഫ് മിഷൻ കേസിൽ സി.ബി.ഐ യുടെ ആക്ഷൻ അടുത്ത ആഴ്ച്ചയോടെ  ഉണ്ടാകും. തിരെഞ്ഞെടുപ്പ് കാലം ഇടതു പക്ഷത്തിനു പ്രചരണത്തിനൊപ്പം കേസുകളും കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് രൂപപ്പെടുന്നത്.

Write a comment
News Category