Friday, April 26, 2024 01:51 AM
Yesnews Logo
Home News

കിഫ്ബിയിൽ ഇ.ഡി അന്വേഷണം; അസ്വസ്ഥനായി തോമസ് ഐസക് ; ഒരു ചുക്കും ചെയ്യില്ലെന്ന് വെല്ലുവിളി , ധനമന്ത്രിയെയെയും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

Arjun Marthandan . Mar 03, 2021
finance-minister-thomas-isacc-allegation-against-ed-threatening
News

തോമസ് ഐസക്കിന്റെ രാഷ്ട്രീയ ജീവിതത്തിന് പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാവുന്ന കിഫ്ബിയിലെ ഇ.ഡി ‌ അന്വേഷണം എട്ടിന് തുടങ്ങും. മാർച്ച് എട്ടാം തീയതി കിഫ്‌ബി സി.ഇ.ഓ യും ഡെപ്യൂട്ടി സി.ഇ.ഓ യും ഇ.ഡി സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ എത്തണം. തുടർന്ന് ധനമന്ത്രി തോമസ് ഐസക്കിനെയും ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിക്കുമെന്ന്  വിവരം ലഭിക്കുന്നു.

 ഇ.ഡി യുടെ നീക്കം ധനമന്ത്രി തോമസ് ഐസക്കിനെ അസ്വസ്ഥനാക്കിയിരിക്കയാണ്. വാർത്ത സമ്മേളനത്തിൽ  ഇ.ഡി ക്കെതിരെ രാഷ്ട്രീയ ആക്രമണം  നടത്താൻ ധനമന്ത്രി തുനിഞ്ഞു.ശരീര ഭാഷയിൽ ആത്മിശ്വാസം തീരെ കുറഞ്ഞു കാണപ്പെട്ട തോമസ് ഐസക്ക് ഭയപ്പാടിലാണെന്നു വ്യക്തം. ഇ.ഡി.ക്കു കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് ഐസക് പറഞ്ഞു. സർക്കാരുമായി ഏറ്റുമുട്ടനാണ് ഭാവമെങ്കിൽ പേടിച്ച് പിന്മാറില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. പൊതുവെ ശാന്തനായി കാണാറുള്ള ധനമന്ത്രി ആകെ പതറിയ  മട്ടിലാണ്. വികസന പദ്ധതികൾ അട്ടിമറിക്കപെടുന്നതിലുള്ള വിഷമമായി അങ്കലാപ്പിനെ ധനമന്ത്രി വിശേഷിപ്പിച്ചു. കേരള വികസനം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ധനമന്ത്രി ആരോപിച്ചു. 

മാർച്ച് എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട ഉദ്യോഗസ്ഥർക്ക് ആത്‌മവിശ്വാസം നൽകാനാണ് ഇ.ഡി യെ ധനമന്ത്രി വെല്ലിവിളിച്ചതെന്ന്  കരുതുന്നു.വെല്ലുവിളി നടത്തുമ്പോഴും അകെ പതറിയ മട്ടിലാണ് തോമസ് ഐസക്കിനെ കണ്ടത്. പഴയ ആത്‌മവിശ്വാസം  ധനമന്ത്രിയിൽ കണ്ടില്ല. മാർച്ച് അവസാന വാരം തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ.ഡി എന്ന് അറിയുന്നു.ഐസക്കിന്  യെസ് ബാങ്കുമായുള്ള ബന്ധവും ഇ.ഡി ചോദിച്ചറിയും.

വിദേശ നാണയ വിനിമയ ചട്ടങ്ങൾ ലംഘിച്ച്ത് ഗുരുതര നിയമ  ലംഘനമായതു  കൊണ്ട് തോമസ് ഐസക്കിന് കിഫ്ബിയിൽ പിടി വീഴുമെന്നുറപ്പാണ്- ഒരു ഉദ്യോഗസ്ഥൻ  പറയുന്നു. ധനമന്ത്രിയുടെ റോളാണ് കൂടുതൽ സംശയാസ്പദം അദ്ദേഹം കൂട്ടിച്ചേർത്തു.തോമസ് ഐസക്കിനെയും കിഫ്‌ബി സി.ഇ ഓ വിനേയും ചോദ്യം ചെയ്യുന്നതോടെ വലിയ ക്രമക്കേട് പുറത്തു വരുമെന്നാണ് ഇ.ഡി യുടെ കണക്കുകൂട്ടൽ. 

കിഫ്ബിയെ ഞെക്കികൊല്ലാനാണ് കേന്ദ്ര ധനമന്ത്രി ഉൾപ്പെടയുള്ളവർ ഒരുങ്ങി ഇറങ്ങിയിരിക്കുന്നത്. കിഫ്ബിയെ പൊളിക്കാനാണ് കേന്ദ്ര നീക്കമെങ്കിൽ അത് നടപ്പില്ല-ഉദ്യോഗസ്ഥരുടെ മനോവീര്യവും കെടുത്താൻ ഒരു നീക്കവും നടത്തിയിട്ടു കാര്യമില്ല.ഇടതു സർക്കാരാണ് കേരളം ഭരിക്കുന്നത്.കോൺഗ്രെസ്സല്ല-ധനമന്ത്രി ഇ.ഡി ക്കു മുന്നറിയിപ്പ് നൽകി. 
റിസർവ് ബാങ്കിന്റെ അനുമതി ഉണ്ടെങ്കിൽ ഏതു ബോഡി കോര്പറേറ്റിനും ബോണ്ടിറക്കാം. ബാങ്കുകൾ വഴിയാണ് കിഫ്‌ബി  ബോണ്ടിറക്കാൻ അനുമതി തേടിയത്.

ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്‌ പോകും.ഭയമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ പ്രത്യക്ഷത്തിൽ ആകെ പരവശനായി കാണപ്പെട്ട ധനമന്ത്രി കിഫ്‌ബി ഉദ്യോഗസ്ഥർക്ക് ധൈര്യം പകരാനാണ്  ഇ.ഡി ക്കെതിരെപ്രസ്‌താവനകൾ നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.ഇ.ഡി യുടെ കേരള മേധാവിക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന വില കുറഞ്ഞ ആരോപണവും തോമസ് ഐസക് ഉയർത്തിയിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി ഇ.ഡി യെ പ്രതിരോധിക്കുമെന്ന  പതിവ് സി.പി.എം അവകാശവാദങ്ങളും ഐസക് ഉയർത്തി. 
 

Write a comment
News Category