Saturday, April 20, 2024 09:30 AM
Yesnews Logo
Home News

കിഫ്ബി കേരളം കണ്ട വലിയ തട്ടിപ്പ് പ്രസ്ഥാനം; മാത്യു കുഴല്‍നാടന്‍

സ്വന്തം ലേഖകന്‍ . Mar 03, 2021
kifbi-fraud-mathew-kuzhalnadan
News

കിഫ്ബി യുമായി ബന്ധപ്പെട്ട ധനമന്ത്രി തോമസ് ഐസക് കള്ളം ആവര്‍ത്തിക്കുകയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍.കെപിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. കിഫ്ബി കേരളം കണ്ട വലിയ തട്ടിപ്പ് പ്രസ്ഥാനമാണ്. കിഫ്ബി 4 വര്‍ഷം കൊണ്ട് 50,000 കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി 2017-18 ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 2021 എത്തുമ്പോള്‍ കേവലം 16000 കോടിയാണ് സമാഹരിക്കാനായത്. 
ഇതില്‍ത്തന്നെ കോടിക്കണക്കിനു രൂപ കിഫ് ബി ഇല്ലെങ്കിലും ലഭിക്കുമായിരുന്ന തുകയാണ്. കിഫ്ബിക്ക് നാളിതുവരെ വരെ ലഭിച്ച തുക പരിശോധിച്ചാല്‍ 2498 കോടി രൂപ കോര്‍പസ് ഫണ്ടു വഴി സര്‍ക്കാര്‍ നല്‍കിയതാണ്. 5285 കോടി മോട്ടോര്‍ വാഹന നികുതിയായി കിട്ടിയത്, പെട്രോളിയം സെസ് വഴി 2460 കോടി ലഭിച്ചു.ടേം ലോണ്‍ ആയി 2450 കോടി, 565 കോടി നബാര്‍ഡില്‍ നിന്ന്, 31 1 കോടി കെഎസ്എഫ്ഇ യില്‍ നിന്ന്, നോര്‍ക്ക 182 കോടി, മസാല ബോണ്ട് വഴി 2150 കോടി എന്നിങ്ങനെയാണ് കിഫ് ബി സമാഹരിച്ചത്. അതായത് 15902 കോടി രൂപ.

 11000 കോടി രൂപ കിഫ് ബി ഇല്ലെങ്കിലും ലഭിക്കുമായിരുന്നു. സത്യത്തില്‍ കേവലം 5000 രൂയില്‍ താഴെയാണ് കിഫ് ബിക്ക് സമാഹരിക്കാനായത്. സത്യം ഇങ്ങനെയൊക്കെ  കിഫ് ബി വലിയ സംഭവമായി ധനമന്ത്രി അവതരിപ്പിക്കുന്നത്. ചെലവ് പരിശോധിച്ചാലും കി ഫ്ബി വലിയ പരാജയമായിരുന്നു എന്നു മനസിലാകുംഇത് വരെ കേവലം 7294.61 കോടി രൂപ മാത്രമാണ് കിഫ് ബിക്ക് ചെലവഴിക്കാനായത് എന്നുകൂടി മനസിലാക്കുമ്പോഴാണ് കിഫ് ബി യിലെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാകുന്നതെന്ന് വിവരാവകാശ രേഖകളെ ഉദ്ധരിച്ച് മാത്യു പറഞ്ഞു.

Write a comment
News Category