Saturday, April 20, 2024 12:46 PM
Yesnews Logo
Home News

കിഫ്‌ബി ഡെപ്യൂട്ടി എം.ഡി ഇ.ഡി ചോദ്യം ചെയ്യലിന് എത്തിയില്ല

Arjun Marthandan . Mar 04, 2021
kifbi-dmd-not-appear-for-ed-interrogation
News

ഫെമ നിയമ ലംഘന കേസിൽ ഇ.ഡി ക്കു മുന്നിൽ ചോദ്യം ചെയ്യാനുള്ള നിർദേശം കിഫ്‌ബി  ഡെപ്യൂട്ടി എം.ഡി അനുസരിച്ചില്ല.. ഇന്ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന  നിർദേശം കിഫ്‌ബി ഉദ്യോഗസ്ഥൻ പാലിച്ചില്ല. ഇ.ഡി ക്കു മുന്നിൽ ഡി.എം.ഡി വിക്രംജിത് സിംഗ് ഹാജരായില്ല. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഇത്തരത്തിൽ വിളിച്ചു വരുത്താനാവില്ലെന്നു അദ്ദേഹം ഇ.ഡി ക്കു കത്ത് നൽകിയിട്ടുണ്ട്.കൂടുതലായി എന്തെങ്കിലും വിവരങ്ങൾ ആവശ്യമാണെങ്കിൽ നൽകുമെന്ന് വിക്രംജിത് സിംഗ് അറിയിച്ചു.

നാളെ കിഫ്‌ബി സി.ഇ.ഓ കെ.എം അബ്രഹാമിനോട് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.അദ്ദേഹവും ചോദ്യം ചെയ്യലിൽ നിന്നു ഒഴിഞ്ഞുമാറുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇരുവരെയും ചോദ്യം ചെയ്യാൻ ഇ.ഡി ക്കു നിയമനടപടികൾ സ്വീകരിക്കേണ്ടി വരും.
 

Write a comment
News Category