Thursday, April 25, 2024 10:44 PM
Yesnews Logo
Home News

മെട്രോമാൻ ഇ ശ്രീധരൻ ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാർഥി

Swapna. V . Mar 04, 2021
e-sreedharan--bjps--cm-candidate
News

ഇ ശ്രീധരനെ ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടും.വികസനത്തിൽ പാർട്ടി കൊടുക്കുന്ന ഊന്നലാണ്‌ ശ്രീധരനെ മുഖ്യമന്ത്രിയായി ഉയർത്തി കാട്ടുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഈ പ്രഖ്യാപനം നടത്തി.പിണറായിവിജയൻ, ഉമ്മൻ ചാണ്ടി  അല്ലെങ്കിൽ രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം കേരളത്തിൽ മുഖ്യമന്ത്രി പദത്തിലേക്ക് മെട്രോമാനും തിരെഞ്ഞെടുപ്പ് രംഗത്തു ഉണ്ടാകും.എവിടെയും  മത്സരിക്കാൻ റെഡിയാണെന്നു മെട്രോമാൻ പറഞ്ഞു.ശ്രീധരൻ കളത്തിൽ ഇറങ്ങുന്നതോടെ രാജ്യാന്തര ശ്രദ്ധ ലഭിച്ചു  തുടങ്ങി. ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ശ്രീധരനെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. 

 വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ വെച്ചാണ് സുരേന്ദ്രൻ പ്രഖ്യാപനം നടത്തിയത്.. കൊച്ചി മെട്രോയും പാലാരിവട്ട പാലവുമെല്ലാം ശ്രീധരൻ്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപാലായനമായിരിക്കും ഫലം. തൊടുപുഴയിൽ അദ്ധ്യാപകൻ്റെ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികൾ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. ജനസംഖ്യാനുപാതികമായി വരുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇനിയും സീറ്റുകൾ വർദ്ധിക്കുകയും മദ്ധ്യതിരുവിതാംകൂറിൽ കുറയുകയും ചെയ്യും. ഇത് ഹിന്ദു - ക്രിസ്ത്യൻ വിഭാഗക്കാർക്ക് അപകടമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

തുപ്പൂണിത്തറ,തൃശൂർ, പാലക്കാട്, പൊന്നാനി, ഷൊർണ്ണൂർ, മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ശ്രീധരനെ മത്സരിപ്പിക്കാൻ ബി.ജെ.പി ആലോചിക്കുന്നുണ്ട്. ജന്മദേശമായ പൊന്നാനിക്കടുത്ത്  ഏതു മണ്ഡലമായാലും നന്നായിരിക്കുമെന്ന് ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്.വോട്ടു അഭ്യർത്ഥിച്ച വീടുകളും കടകളും കയറി ഇറങ്ങിയുള്ള പതിവ് പ്രചരണ പരിപാടിയാകില്ല പിന്തുടരുക എന്ന്‌ ശ്രീധരൻ വെളിപ്പെടുത്തിയിട്ടുണ്ട്. അതെ സമയം താൻ മുന്നോട്ടു വെക്കുന്ന സന്ദേശം വോട്ടർമാരിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Write a comment
News Category