Thursday, April 25, 2024 06:07 PM
Yesnews Logo
Home News

സി.പി.എം നേതാക്കൾക്കെതിരെ ഇ.ഡി ക്ക് തെളിവ് നല്കാൻ ക്രൈം നന്ദകുമാർ ; ഇത്തവണ മലർത്തിയടിക്കുമെന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകന്‍ . Mar 04, 2021
crime-nandakumar-summons-by-ed
News

ലാവ്‌ലിൻ കേസ്സ് ഉൾപ്പെടെ കേരളത്തിലെ സി.പിഎം നേതാക്കൾ ഉൾപ്പെട്ടഅഴിമതി ആരോപണങ്ങളിൽ തെളിവ് നൽകാൻ ക്രൈം പത്രാധിപർ നന്ദകുമാർ നാളെ ഇ.ഡി ക്കു മുന്നിൽ ഹാജരാകും. ലാവ്‌ലിൻ, സ്വരലയ, സ്പ്രിങ്ക്ലർ ഉൾപ്പെടെ ഒരു ഡസനോളം അഴിമതി കേസുകളിലാണ് നന്ദകമാർ തന്റെ  കൈവശമുള്ള തെളിവുകൾ ഹാജരാക്കുക. നിയമവിരുദ്ധമായി കോടികൾ സമ്പാദിച്ച സി.പി.എം നേതാക്കളുടെ വിവരങ്ങൾ അന്വേഷണ ഏജൻസിക്കു കൈമാറുമെന്ന് നന്ദകുമാർ വ്യക്തമാക്കി.

നേരത്തെ നന്ദകുമാർ പിണറായി വിജയൻ, എം.എ ബേബി, തോമസ് ഐസക്ക്, മുഖ്യമന്ത്രിയുടെ മാധ്യമ  ഉപദേഷ്ടാവായിരുന്ന ജോൺ  ബ്രിട്ടാസ് എന്നിവർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഇ.ഡി ഡൽഹി ഓഫീസിലും പരാതി  നൽകിയിരുന്നു. അനധികൃതമായി ഇവർ സ്വത്തു സമ്പാദനം നടത്തിയെന്നാണ് നന്ദകുമാറിന്റെ പരാതി. ഈപരാതിയുടെ തുടരന്വേഷണത്തിന്റെ    ഭാഗമായാണ് തെളിവുകൾ ഹാജരാക്കാൻ നന്ദകുമാറിനോട്  ഇ.ഡി ആവശ്യപ്പെട്ടത്.നാളെ പതിനൊന്നു മണിക്ക് കൊച്ചിയിൽ ഹാജരായി മുഴുവൻ തെളിവുകളും നൽകുമെന്ന് നന്ദകുമാർ പറഞ്ഞു.

ഇത്തവണ പഴുതുകളില്ലാതെ അന്വേഷണത്തിന് സഹായകമായ തെളിവുകൾ മുഴുവൻ നൽകും.സി.പി.എം നേതാക്കളും ജോൺ ബ്രിട്ടാസും വിവിധ സംസ്ഥാനങ്ങളിൽ സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നും അതിന്റെ  വിവരങ്ങൾ എല്ലാം ഇ.ഡി ക്കു നൽകുമെന്ന് നന്ദകുമാർ  അറിയിച്ചു.

Write a comment
News Category