Thursday, April 25, 2024 03:14 PM
Yesnews Logo
Home News

ഇ ശ്രീധരനെ ചൊല്ലിയുള്ള വിവാദം; മലയാള മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രവർത്തകരുടെ ഗൂഢാലോചന , വാർത്ത വളച്ചൊടിച്ച് റിപ്പോർട്ടു ചെയ്ത് ആശയ കുഴപ്പമുണ്ടാക്കി

Alamelu C . Mar 05, 2021
e-sreedharan-cm-candidate-fake-news
News

കേരളത്തിലെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്ഥിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ മലയാള മാധ്യമങ്ങളിലെ ഇടതുപക്ഷപ്രവർത്തകരുടെ ഗൂഢാലോചന. വിവിധ ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും ജോലി ചെയ്യുന്ന കറ കളഞ്ഞ പാർട്ടി പ്രവർത്തകരാണ് വിവാദം ഉയർത്തി വിട്ടത്. മലയാള മാധ്യമ പ്രവർത്തകരിൽ നിക്ഷ്പക്ഷമാധ്യമപ്രവർത്തകരാണെന്നു അവകാശപ്പെടുന്നെവരിൽ പലരും സി.പി.എമ്മിന്റെയും മറ്റും പപതാകവാഹകരും  ആശയപ്രചാരകരുമാണ്.

ഇ.ശ്രീധരൻ ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാര്ഥിയാകുന്നത് പൊതുസമൂഹം ആഗ്രഹിക്കുന്നുവെന്നാണ് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ മാധ്യങ്ങളോട് പറഞ്ഞത്. എന്നാൽ ഇത് ഉടൻ ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ ശ്രീധരനെ എന്ന മട്ടിൽ വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെട്ടു.വാർത്ത ഏജൻസിയായ എ.എൻ.ഐ കേരളത്തിലെ താൽക്കാലിക വാർത്ത റിപ്പോര്ട്ടര്മാരുടെ ഫീഡ് സ്വീകരിച്ചു സമാന വാർത്ത റിപ്പോർട്ടു ചെയ്തു. 

ബി.ജെ.പി യുടെ പതിവ്  രാഷ്ട്രീയ നടപടി ക്രമങ്ങൾ  പ്രകാരം ആരെയും മുഖ്യമന്ത്രി സ്ഥനത്തേക്കു ഉയർത്തി കാട്ടാറില്ല. യോജിച്ച പ്രവർത്തനത്തിലൂടെ മത്സര രംഗത്തു ഇറങ്ങുകയാണ്  പാർട്ടിയുടെ പതിവ്. ഇക്കാര്യം വര്ഷങ്ങളുടെ അനുഭവ സമ്പത്തുള്ള സുരേന്ദ്രന്  നന്നായി അറിയാവുന്നതാണ്

.അറിഞ്ഞുകൊണ്ട് ബി.ജെ.പി നേതാവ് തെറ്റിദ്ധരണജനകമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തന്ന വ്യക്തമാക്കുന്നുണ്ട്.
എന്നാൽ മലയാള മാധ്യങ്ങളിലെ ഇടതുപക്ഷ പ്രവർത്തകർ ഒന്നടങ്കം ബി.ജെ.പി യിൽ ആശയകുഴപ്പം, കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രീധരന്  പാര വെച്ച് എന്നൊക്കൊയുള്ള തരത്തിലുള്ള വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചിരിക്കയാണ്.

ഏഷ്യാനെറ്റും ന്യൂസ് 18 നും മനോരമയും ഉൾപ്പെടയുള്ള മാധ്യമങ്ങൾ വ്യാജവാർത്ത പ്രസിദ്ധീകരിച്ചു 

ഏഷ്യാനെറ്റിലെ അറിയപ്പെടുന്ന ഇടതു മാധ്യമ പ്രവർത്തകനായ കെ.ജി.കമലേഷ് രാത്രിയോടെ തെറ്റിദ്ധരണജനകമായ  റിപ്പോർട്ടു പുറത്തു വിട്ടു. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാട്ടിയുള്ള വാർത്ത   വി മുരളീധരൻ  തിരുത്തി, ബി.ജെ.പി യിൽ ആശയകുഴപ്പം   എന്ന മട്ടിൽ വളച്ചൊടിച്ചാണ് ശ്രീധരനെ സംബന്ധിച്ച  വാർത്ത കമലേഷ് പുറത്തു വിട്ടത്. ബി.ജെ.പി യുടെ നടപടിക്രമങ്ങൾ അറിഞ്ഞിട്ടും അത് മറച്ചു വെച്ചായിരുന്നു മുതിർന്ന മാധ്യമപ്രവർത്തകനായ കമലേഷിന്റെ രാഷ്ട്രീയ റിപ്പോർട്ടിങ് .

കടുത്ത സി.പി.എം സഹയാത്രികർ ന്യൂസ് ഡെസ്ക് നിയന്ത്രിക്കുന്ന ന്യൂസ് 18 ഉം മനോരമയും ഇടതു സഹയാത്രികർ നേതൃത്വം കൊടുക്കുന്ന മാതൃഭൂമിയും സമാനമായി വാർത്ത സംപ്രേക്ഷണം   ചെയ്തു.തുടർന്ന് പതിവ് പോലെ മറ്റു ടെലിവിഷൻ ചാനലുകളും ഈ വാർത്ത ഏറ്റു പിടിച്ചു. ബി.ജെ.പി പ്രവർത്തകരിൽ ആശയകുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചായിരുന്നു ഇത്തരത്തിൽ വാർത്ത നൽകിയതെന്ന് കരുതണം.പിന്നീട് ഇന്ന് രാവിലെയും പ്രമുഖ ചാനലുകൾ ഒക്കെ സുരേന്ദ്രൻ മലക്കം മറിഞ്ഞു, മാറ്റി പറഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ സം‌പ്രേക്ഷണം ചെയ്തത്. എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയിൽ വിശദീകരണം നൽകിയിട്ടും ഇടതു പക്ഷക്കാരായ മാധ്യമപ്രവർത്തകർക്കു ഒന്നും മനസിലാകാത്തത് പോലെ വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്തുകൊണ്ട് ഇരുന്നു.കേരളത്തിൽ ബി.ജെ.പി ക്കു എതിരെ സംഘടിതമായി പ്രവർത്തിക്കുകയും ഇടതുപക്ഷത്തിന് സഹായം ചെയ്തു കൊടുക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ പാർട്ടിക്കാരായ മാധ്യമ  പ്രവർത്തകരാണ്.

കേരളത്തിലെ ഏതാണ്ട് ഒട്ടു മിക്ക ചാനലുകളിലും പത്രങ്ങളിലും സജീവ രാഷ്ട്രീയ പ്രവർത്തകരാണ് മാധ്യമ  പ്രവർത്തകരെന്ന മട്ടിൽ ജോലി ചെയ്യുന്നത്.വളരെ കുറച്ചു പേര് മാത്രമാണ് ഇതിനു അപവാദം.നിക്ഷ്പക്ഷരായ ക്രെഡിബിലിറ്റി ഉള്ള ചുരുക്കം പേരൊഴിച്ചു നിർത്തിയാൽ ഇടതു-വലതു രാഷ്ട്രീയ പ്രവർത്തകരാണ് മാധ്യമപ്രവർത്തകരുടെ വേഷം അണിഞ്ഞു പലയിടത്തും ജോലി ചെയ്യുന്നത്.  ഇവരുടെ സാമൂഹ്യമാധ്യമ പേജുകൾ പരിശോധിച്ചാൽ മാത്രം മതിയാകും രാഷ്ട്രീയപ്രവർത്തകരായ മാധ്യമ പ്രവർത്തകരുടെ നിലപാടുകൾ അറിയാൻ.
 

Write a comment
News Category