Tuesday, April 16, 2024 12:38 PM
Yesnews Logo
Home News

ഇ.ഡി ക്കെതിരെ കേസ് ; ചോദ്യം ചെയ്യലിന്റെ വീഡിയോ ദൃശ്യങ്ങൾ റെഡി, കേരള പോലീസ് വിയർക്കും, അന്വേഷണവുമായി ഇ.ഡി മുന്നോട്ട്

Arjun Marthandan . Mar 05, 2021
kifbi-case-ed-recorded-interrogation-process-cm-in-trouble
News

ഇ.ഡി യെ വിരട്ടാനുള്ള പതിവ് പിണറായി തന്ത്രങ്ങൾ ഇത്തവണ വേവില്ല. മുഖം കറുപ്പിച്ചു രൂക്ഷ ഭാഷയിൽ മാധ്യമ സമ്മേളനത്തിൽ വെച്ച് അന്വേഷണ ഏജൻസികൾക്കെതിരേ അഭിപ്രായ പ്രകടനം നടത്താറുള്ള പതിവ് പിണറായി ശൈലി ഇത്തവണ വേവില്ല. കേന്ദ്ര ഏജൻസികൾക്ക് താക്കീതുമായി മുഖ്യമന്ത്രി എന്നൊക്കെ വാർത്തയിൽ വായിച്ച് രസിക്കാമെന്നല്ലാതെ ഇ.ഡി അന്വേഷണത്തെ ഇതൊന്നും ബാധിക്കില്ല. 

കിഫ്‌ബി കേസിൽ കൂടുതൽ തെളിവുകൾ ഇ.ഡി ക്കു ലഭിച്ചു. വെള്ളം നിലത്തിട്ടു ഭയപ്പെടുത്തി എന്ന മട്ടിലുള്ള നിലവാരം കുറഞ്ഞ ആരോപണങ്ങൾക്കു മറുപടിയായി ചോദ്യം ചെയ്യലിന്റെ വീഡിയോ ദൃശ്യങ്ങൾ ഇ.ഡി റെഡിയാക്കി വെച്ചിരിക്കുകയാണ്. കിഫ്‌ബി ഇടപാടിനെകുറിച്ച് മനസ്സ് തുറക്കുന്നഉദ്യോഗസ്ഥരുടെ  വീഡിയോ ദൃശ്യങ്ങൾ  തയ്യാറാണ്.മാനസിക പീഡനത്തിന് കേസ്സു കേസ്സെടുക്കാൻ ഒരുങ്ങുന്ന കിഫ്‌ബി ഉദ്യൊഗസ്ഥർക്കു മറുപടിയായി സർക്കാരിനെതിരെ നടത്തിയ മൊഴികൾ ഇ.ഡി റെഡിയാക്കി വെച്ചിട്ടുണ്ട്.എങ്ങനെയാണു ക്രമക്കേടിന് അരങ്ങൊരുങ്ങിയതെന്ന് തത്ത പറയുന്നത് പോലെ പലരും പറഞ്ഞു കഴിഞ്ഞുവെന്നാണ് അറിയുന്നത്. 

ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ ഇ.ഡി കൊച്ചി ഓഫീസിലുണ്ട്. മതിയായ നിയമ നടപടിക്രമങ്ങൾ പാലിച്ചു തന്നെയാണ് കിഫ്‌ബി ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തിട്ടുള്ളത്. കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഉദ്യൊഗസ്ഥർക്കാവില്ല. കിഫബിയിലെ സി.ഇ.ഓ ഉൾപ്പെടെയുള്ള വർ ചോദ്യം ചെയ്യലിലാണ്‌ എത്തേണ്ടി വരൂ,അതല്ലെങ്കിൽ അറസ്റ്റിലേക്ക് അത് വഴി തുറക്കും. ഇത് സംബന്ധിച്ചുള്ള നിയമോപദേശം ഇ.ഡി തേടിക്കഴിഞ്ഞു. കർക്കശ്യക്കാരനായ ഇ.ഡി യുടെ കൊച്ചി മേധാവി എല്ലാ മുന്നൊരുക്കങ്ങളും  നടത്തി കഴിയഞ്ഞതായാണ് അറിവ്.കെ.എം എബ്രഹാം ഉൾപ്പെടയുള്ള കിഫ്‌ബി ഉദ്യോഗസ്ഥരുടെ പങ്കു വിശദമായി അന്വേഷിച്ചു കഴിഞ്ഞു.

കിഫ്ബിയിലെ ക്രമക്കേടുകൾ ഫെമ നിയങ്ങളുടെ ലാഘനത്തിൽ കൂടി ഉൾപ്പെടുന്നത് കൊണ്ട് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. യെസ് ബാങ്ക് ക്രമക്കേട് കേസിൽ കിഫ്‌ബി കൂടി ഉൾപ്പെട്ടത് കൊണ്ട് കഴിഞ്ഞ വര്ഷം തന്നെ ഡൽഹി കേന്ദ്ര ഓഫീസ് തന്നെ കേസിൽ നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തി വരികയാണ്.. തോമസ് ഐസക്ക് എത്രയൊക്കെ ധൈര്യം   സംഭരിച്ചാലും കിഫ്‌ബി കേസ്സു അദ്ദേഹത്തിന് കുരുക്കാകുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. 

ഇ.ഡി ഉദ്യോഗസ്ഥർ ഭീഷിണിപ്പെടുത്തിയെന്നു മുഖ്യമന്ത്രി സൂചന നൽകിയ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തത് മാസങ്ങൾക്കു മുന്പെന്നു കെ.സുരേന്ദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്.മാസങ്ങൾക്കു മുൻപ് നടന്ന ചോദ്യം ചെയ്യലിന് ശേഷം ഭീഷിണി ഉണ്ടായെന്നു അന്ന് പറഞ്ഞില്ല. തെറ്റ് ചെയ്‌തെന്ന മനസാക്ഷി കുത്താണ്  മുഖ്യമന്ത്രിയുടെ ബഹളത്തിന് കാരണമെന്നു സുരേന്ദ്രൻ പരിഹസിച്ചു. 

Write a comment
News Category