Thursday, April 25, 2024 12:08 AM
Yesnews Logo
Home News

ഡോളർ കടത്തു കേസിലും മുഖ്യമന്ത്രി ; മൂന്നു സംസ്ഥാന മന്ത്രിമാർക്കും പങ്കെന്ന് ഞെട്ടിക്കുന്ന വിവരങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ ,കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട ആദ്യ മുഖ്യമന്ത്രിയായി പിണറായി മാറുന്നു

M.B. Krishnakumar . Mar 05, 2021
dollar-smuggling-case-cm-pinarayi-involved-customs-filed-affidavit-in-hc
News

ഡോളർ കടത്തു കേസിലും മുഖ്യമന്ത്രിയുടെ പങ്കു വെളിപ്പെടുത്തി കസ്റ്റംസ് ഹൈക്കോടതിയിൽ. കേരളത്തിലെ കസ്റ്റംസ്  കമ്മീഷണർ സുമിത്കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.

ഡോളർ കടത്തു കേസുമായി മുഖ്യമന്ത്രിക്കും സ്‌പീക്കർ ശിവരാമകൃഷ്ണനും മൂന്നു മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്നു സ്വപ്‍ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറലുമായി  ചേർന്ന് വലിയ സാമ്പത്തിക നേട്ടം മുഖ്യമന്ത്രിയും  കൂട്ടരും നടത്തിയെന്നാണ് സ്വപ്ന മൊഴി നൽകിയിട്ടുള്ളത്. സ്പീക്കർ ശിവരാമകൃഷ്ണറെ പേരും മൊഴിയിൽ വ്യക്തമായി പറയുന്നുണ്ട്.
(മൊഴിയുടെ പകർപ്പ് യെസ് ന്യൂസ് പ്രസിദ്ധീകരിക്കുന്നു )

 

ഇതാദ്യമായാണ് രാജ്യത്തെ ഒരു മുഖ്യമന്ത്രി കള്ളക്കടത്തു കേസിൽ ഉൾപ്പെടുന്നത്.സംസ്ഥാനത്തിന് ആകെ നാണക്കേടുണ്ടാക്കിയ ഡോളർ കേസിൽ മുഖ്യമന്ത്രിയുടെ പേര് കൂടി വന്നത് ഇടതു കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് സൂചനകൾ പുറത്തു വാണിരുന്നുവെങ്കിലും പിണറായി കള്ളക്കടത്തിൽ ഉൾപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല.

മുഖ്യമന്ത്രിക്ക് യു.എ.ഇ കോൺസൽ ജനറലുമായി ബന്ധമുണ്ട്.ഇരുവർക്കും ഇടയിൽ സാമ്പത്തിക ഇടപാടും ഉണ്ടെന്നു സ്വപ്‍ന മജിസ്‌ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട് .നിയമവിരുദ്ധമായ പ്ലേ ഇടപാടുകളും മുഖ്യമന്ത്രി  ഉൾപ്പെടെയുള്ളവർ നടത്തിയതായി സ്വപ്‍ന  മൊഴി നൽകിയിരുന്നു.പല പ്രമുഖർക്കും വിവിധ ഇടപാടുകളിൽ കമ്മിഷൻ ലഭിച്ചിട്ടുണ്ട്.അറബി പരിഭാഷാക്കായി തന്റെ സേവനം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെന്നും സ്വപ്‍ന   രഹസ്യമൊഴിയിൽ പറയുന്നതായി കസ്റ്റംസ് ഹൈക്കോടതിയിൽ ധരിപ്പിച്ചു

Write a comment
News Category