Thursday, April 18, 2024 03:41 PM
Yesnews Logo
Home News

ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ മലങ്കര ഓർത്തോഡോക്സ് സഭയുടെ ആഹ്വാനം

Ritu.M . Mar 05, 2021
malankara-orthodox-church-openly-support-to-bjp-candidate-in-chengannoor--senior-leader-balsahnakar-may-contest
News

ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർഥിക്കു വോട്ടു ചെയ്യാൻ മലങ്കര ഓർത്തോഡോക്സ് സഭ വിശ്വാസികളോട് ആവശ്യപ്പെട്ടു. സഭയുടെ പള്ളി സംരക്ഷിക്കാം ബി.ജെ.പി നേതാവ് ബാലശങ്കർ കൈകൊണ്ട നടപടികളിൽ നന്ദി രേഖപ്പെടുത്തി കൊണ്ടാണ് മലങ്കര സഭയുടെ ഈ നീക്കം. ബി.ജെ.പി യുടെ തലമുതിർന്ന നേതാവായും സൈദ്ധാന്തികനുമായ ബാലശങ്കറിനെ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത്  ഇതാദ്യമായാണ്   ഒരു ക്രൈസ്തവ സഭ പരസ്യമായി ബി.ജെ.പി ക്കു പിന്തുണ പ്രഖ്യാപിക്കുന്നത്. ചെങ്ങന്നൂരിൽ വിജയ സാധ്യത നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്ന വിഭാഗമാണ് മലങ്കര സഭ സഭയുടെ പിന്തുണ ഉറപ്പിക്കാനായാൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ബി.ജെ.പി ക്കു നിഷ്പ്രയാസം വിജയിക്കാനാകും.

നിലവിൽ സി.പി.എം നേതാവ് സജി ചെറിയാനാണ് എം.എൽ.എ . മണ്ഡലത്തിലെ സഭയുടെ കൈവശമുള്ള ചേപ്പാട് പള്ളി സംരക്ഷിക്കാം ബാലശങ്കറിന്റെ ഇടപെടലിന് ഉള്ള നന്ദിയായി പിന്തുണയെ കാണണം. ദേശീയപാത വികസനത്തിന്റെ പേരിൽ ചേപ്പാട് പള്ളി പൊളിക്കാൻ നീക്കമുണ്ടായിരുന്നു.ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള പള്ളി പൊളിക്കുന്നത് ബാലസങ്കർ ഇടപെട്ടു മാറ്റി വെപ്പിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പള്ളി ഏറ്റെടുത്തു സംരക്ഷിക്കാം വേണ്ട നടപടികൾ കൈകൊണ്ടു.ബി.ജെ.പി നേതാവിന്റെ ഇടപെടൽ കൊണ്ടാണ് ഇക്കാര്യം സാധിച്ചതെന്നു മലങ്കര സഭ വക്താവ് ഫാദർ ജോൺസ് എബ്രഹാം കോനാട്ട് വെളിപ്പെടുത്തി.പള്ളി സംരക്ഷിക്കാൻ മുൻകൈ എടുത്ത ബാലശങ്കറിനെ വിജയിപ്പിക്കേണ്ടത് സഭയുടെ ദൗത്യമാണെന്നു ഫാദർ പറഞ്ഞു. 

വിശ്വാസികൾ ബി.ജെ.പി സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.മലങ്കര സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ ബി.ജെ.പി മാത്രമാണ് സംരക്ഷിക്കാം ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യകേരളത്തിൽ ബി.ജെ.പി ക്കു വേരോട്ടമുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. കൃസ്ത്യൻ  സഭകളെ കൂടി പിന്തുണ ഉറപ്പാക്കാനായാൽ ചുരുങ്ങിയത് അഞ്ചു സീറ്റുകളിൽ മധ്യകേരളത്തിൽ മാതരം ബി.ജെ.പി ക്കു വിജയിക്കാനാകും. 

Write a comment
News Category