Thursday, April 25, 2024 05:38 AM
Yesnews Logo
Home News

അസം തിരഞ്ഞെടുപ്പ്: ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

സ്വന്തം ലേഖകന്‍ . Mar 05, 2021
assam-election-bjp-released-candidate-list
News

 അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ആദ്യ ഘട്ടത്തിൽ 70 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് വെള്ളിയാഴ്ച പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്.

   മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മജുലിയിൽ നിന്ന് മത്സരിക്കുമ്പോൾ ആരോഗ്യമന്ത്രി  ഹെമെന്ത  ബിശ്വാസ്  ശർമ്മ  ശർമ ജാലുക്ബാരിയിൽ  മത്സരിക്കുന്നത്. പാടാചാർക്കുചി നിയോജകമണ്ഡലത്തിൽ നിന്ന് അസം ബിജെപി പ്രസിഡന്റ് രഞ്ജിത് കുമാർ ദാസാണ് ജനവിധി തേടുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് 11 സ്ഥാനാർത്ഥികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. അതേ സമയം 4 പട്ടികജാതി സ്ഥാനാർത്ഥികൾ, 4 വനിതാ സ്ഥാനാർത്ഥികൾ എന്നിവർക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്.
 
മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളിൽ മറ്റൊരു സ്ഥാനാർത്ഥിയെയും ബിജെപി പ്രഖ്യാപിച്ചിട്ടില്ല. അസോം ഗണ പരിഷത്തും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമായി സഖ്യത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 
 

Write a comment
News Category