Thursday, April 25, 2024 05:59 PM
Yesnews Logo
Home News

സി.പി.എമ്മിൽ കുടുംബ വാഴ്ച ; മുതിർന്ന നേതാക്കളുടെ ഭാര്യമാർക്ക് സീറ്റു നല്കാൻ സി.പി.എം , അന്തിമ പട്ടിക എട്ടിന്

സ്വന്തം ലേഖകന്‍ . Mar 05, 2021
cpm-list-to-be-finalsied-8th-close-relatives-of-cpm-leaders-found-place
News

സാധരണ നേതാക്കളുടെ ഭാര്യമാർക്ക്   സീറ്റു നല്കാൻ മടി കാണിക്കുന്ന സി.പി.എം ഇത്തവണ മുതിർന്ന നേതാക്കളുടെ ഭാര്യമാർക്ക് സീറ്റു നൽകിയേക്കും. എ.വിജയരാഘവൻ, എ.കെ.ബാലൻ എന്നിവരുടെ ഭാര്യമാർ മത്സര രംഗത്തുണ്ടാകുമെന്നു സൂചന. മുഖ്യമന്ത്രിയുടെ മരുമകൻ ബേപ്പൂരിൽ നിന്ന് മത്സരിച്ചേൽക്കും. കണ്ണൂരിൽ പിണറായി വിജയനോട് അടുത്ത് നിൽക്കുന്നവർക്ക് സീറ്റു ലഭിച്ചേക്കും. എന്നാൽ പി.ജയരാജനെ മത്സരിപ്പിക്കില്ല. രണ്ടു റ്റർ മത്സരിച്ചവരെ മത്സര രംഗത്തു ഇറക്കണ്ടന്നാണ് പാർട്ടിയുടെ തീരുമാനം. ഇതോടെ അഞ്ചു മന്ത്രിമാരുൾപ്പെടെ 23 സിറ്റിംഗ് എം.എൽ.എ മാർ ക്കു സീറ്റുണ്ടാകില്ല. 

സംസ്ഥാന സെക്രെട്ടറിയേറ്റിൽ നിന്ന് കെ.എൻ ബാലഗോപാലും എം.വി.ഗോവിന്ദനും മത്സരിക്കും.ലോകസബാഹ്‌ തെരെജെടുപ്പിൽ പരാജയപ്പെട്ട എം.ബി.രാജേഷ്, വി.എൻ വാസവൻ എന്നിവർ മത്സര രംഗത്തുണ്ടാകും.എ.വിജരാഘവന്റെ ഭാര്യ ബിന്ദുവിനെ ഇരിഞ്ഞാലക്കുടയിൽ മത്സരിപ്പിക്കാനാണ് പാർട്ടി ഉദ്ദേഹിക്കുന്നത്. എ,കെ.ബാലന്റെ ഭാര്യ ജമീലയെ തരൂരിൽ നിന്ന് മത്സരിപ്പിക്കും.

മാധ്യമ പ്രവർത്തകർക്ക് ഇത്തവണ വലിയ ഉറപ്പൊന്നും സി.പി.എം നൽകിയിട്ടില്ല.വീണ ജോർജ്ജ് മാത്രം മത്സര രംഗത്തുണ്ടാകും. അത് സഭയുടെ ലേബലിലാണ്.എം.വി.നികേഷ്‌കുമാറിനും ജോൺ ബ്രിട്ടാസിനും സീറ്റില്ല. സിനിമ താരങ്ങൾക്കു അവസരമില്ല പകരം ചലച്ചിത്ര പിന്നണി ഗായിക ദലീമയെ അരൂരിൽ പരീക്ഷിക്കും. അപ്രതീക്ഷിത സ്ഥാനാർത്ഥികളൊന്നും ഇപ്പോഴത്തെ പാർട്ടി സാധ്യത  ലിസ്റ്റിൽ ഇല്ല. എല്ലവരും സജീവ പാർട്ടി പ്രവർത്തകരും മത്സര രംഗത്തു കണ്ടു പരിചയമുള്ളവരുമാണ്. എട്ടാം തീയതി അന്തിമ ലിസ്റ്റ് പുറത്തിറക്കാനാകുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതീക്ഷ. 

Write a comment
News Category