Friday, April 19, 2024 02:24 PM
Yesnews Logo
Home News

വിവാദ ഐ ഫോൺ വിനോദിനി ബാലകൃഷ്ണന്റെ കൈയിൽ ; ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

News Desk . Mar 06, 2021
kerala-gold-smuggling--vinodini-balakrishnan-cpm-
News


സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ  ഐ ഫോണുകളിൽ വിവാദമായ ഏറ്റവും വില കൂടിയ  ഐ ഫോൺ ഉപയോഗിയ്ക്കുന്നതു സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെന്ന് കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്യലിനായി ഈ മാസം പത്തിന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിൽ ഹാജരാകാൻ വിനോദിനിയ്ക്കു  കസ്റ്റംസ് നോട്ടീസ് നൽകി .

ലൈഫ് മിഷന്റെ കരാർ ലഭിക്കുന്നതിനായി സ്വപ്‌ന സുരേഷിന്റെ നിർദ്ദേശ പ്രകാരം ഐഫോണുകൾ വാങ്ങി നൽകി എന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.ഐഫോണുകളിൽ നാലെണ്ണം കണ്ടെത്തിയിരുന്നു. ഒരെണ്ണം കമ്പനി ആവശ്യത്തിനായാണ് ഉപയോഗികുന്നത്. മറ്റൊന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ പക്കലുണ്ട് . എന്നാൽ വില കൂടിയ ഐഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല. സന്തോഷ് ഈപ്പന്റെ മൊഴി പ്രകാരം 1.13 ലക്ഷം രൂപയായിരുന്നു ഫോണിന്റെ വില. അതാണിപ്പോൾ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി യാണ് ഫോൺ ഉപയോഗിക്കുന്നത്. ഈഫോണിൽ നിന്ന് വിനോദിനി സന്തോഷ് ഈപ്പനെ വിളിച്ചതായും വ്യക്തമായിട്ടുണ്ട് . എന്നാൽ സ്വർണക്കടത്തു പുറത്തു വന്നത് മുതൽ ഈ ഫോൺ ഉപയോഗിയ്ക്കുന്നില്ലെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് . ഏതു സാഹചര്യത്തിലാണ് ഈ ഫോൺ വിനോദിനിയുടെ  പക്കലെത്തിയതെന്നാണ് കസ്റ്റംസ് അന്വേഷിയ്ക്കുന്നതു .

 ഏറ്റവും വില കൂടിയ ഐ ഫോൺ ആരുടെ പക്കലാണുള്ളതെന്ന വിഷയത്തിൽ ഏറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ നടന്നിരുന്നു . പ്രതി പക്ഷ നേതാവിനാണ് ഫോൺ കിട്ടിയതെന്ന് പ്രചാരണം സി പി എം വ്യാപകമായി നടത്തിയിരുന്നു . ഒടുവിൽ ശാസ്ത്രീയ  സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഫോൺ യഥാർത്ഥത്തിൽ  ആരുടെ പക്കലാണെന്നു വ്യക്തമായതോടെ സി പി എം വ്യാജ പ്രചാരണങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണ്. 

മേൽപ്പറഞ്ഞ വിവാദസംഭവങ്ങൾ നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് വിവാദമായ  ഐ ഫോൺ ലഭിച്ചത് പാർട്ടിയെ കടുത്ത പ്രതോരോധത്തിലാക്കിയിരിക്കുയാണ് . മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചിരുന്നു..മാര്‍ച്ച് തുടങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കേയാണ് കോടിയേരിയുടെ ഭാര്യക്കെതിരെ നിര്‍ണായക വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത് .
 

Write a comment
News Category