Thursday, March 28, 2024 04:59 PM
Yesnews Logo
Home News

കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിനെ ആക്രമിച്ചത് ഡോളർ കടത്തു ബന്ധമുള്ള കൊടുവള്ളി സിൻഡിക്കേറ്റ് ; കൊടിയേരിയുമായുള്ള ബന്ധം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു

Arjun Marthandan . Mar 06, 2021
sumeetkumar-lashes-out-state-govt-hints--role-of-koduvally-syndicate-in-dollar-smuggling-case
News

ഡോളർ-സ്വർണ്ണക്കടത്തു ലോബിയുമായി കോടിയേരി കുടുംബത്തിനുള്ള ബന്ധം പുറത്തു വന്നു കൊണ്ടിരിക്കെ കസ്റ്റംസ്  കമ്മീഷണർ സുമിത്കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച ലോബിയുടെ ഡോളർ ബന്ധം മറ നീക്കി  പുറത്തേക്ക്.  ഡോളർ കള്ളക്കടത്തു൦സ്വർണ്ണക്കടത്തു ബന്ധമുള്ള കൊടുവള്ളിയിലെ സിൻഡിക്കേറ്റാണ് സുമീത്ത്കുമാറിനെ അപായപ്പെടുത്താൻ  ശ്രമിച്ചതെന്ന് സൂചനയുണ്ടായിരുന്നു. സി.പി.എം മായി ബന്ധമുള്ള കൊടുവള്ളിയിലെ കള്ളക്കടത്തു സംഘമാണ് സുമീത്ത്കുമാറിനെ അപായപ്പെടുത്താൻ  നോക്കിയത്. എന്നെ അപായപ്പെടുത്താൻ നോക്കിയത് കൊടുവള്ളി സിൻഡിക്കേറ്റാണ്   സുമീത് കുമാർ  യെസ് ന്യൂസിനോട് പറഞ്ഞു.നിർഭാഗ്യവശാൽ ഇവരെ പിടികൂടാൻ കേരള പോലീസ് തയ്യാറാവുന്നില്ല.അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യം പ്രാദേശിക പോലീസ് ഉദ്യൊഗസ്ഥർക്കു അറിയാം.എന്നാൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരുടെ നിർദേശത്തെ തുടർന്ന് അന്വേഷണം അട്ടിമറിക്കുകയായിരുന്നു.നിരപരാധികളായ പാവം യുവാക്കളെ ഇറക്കി  കൊടുവള്ളി സിൻഡിക്കേറ്റ് അന്വേഷണം അട്ടിമറിച്ചു.ഇതിനു കൂട്ട് നിന്നതു കള്ളക്കടത്തു സംഘത്തിന്റെ  പണം പറ്റുന്ന പ്രാദേശിക പോലീസുകാരുമാണ്.കേരളത്തിലെ കസ്റ്റംസ് കമ്മീഷണറെ ആക്രമിക്കാൻ   ശ്രമിച്ചവരെ കണ്ടുപിടിക്കാനോ  അന്വേഷണം യഥാർത്ഥ വഴിയിലൂടെ നടത്താനോ കോഴിക്കോട് പോലീസ് മേധാവി   ഉൾപ്പെടെയുള്ളവർ തയ്യാറായില്ല.അവർക്കുമേൽ കനത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്ന്  കരുതണം.

സി.പി.എം സംസ്ഥാന നേതാക്കളുടെ അരുമകളാണ് കൊടുവള്ളിയിലെ മയക്കുമരുന്ന്-ഹവാല-ഡോളർ-സ്വർണ്ണ കടത്തു സംഘത്തിലെ പ്രധാനികൾ. കൊടുവള്ളി സിണ്ടിക്കേറ്റിലെ അംഗങ്ങളായ ഇവരെ സംരക്ഷിക്കാൻ പ്രത്യക നിർദേശം വന്നിരുന്നുവെന്നു കേന്ദ്ര ഏജൻസികൾ ക്കു വിവരം ലഭിച്ചു.വയനാട്ടിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യമ്പോളാണ് സുമീത്ത്കുമാറിനെ കിലേമീറ്ററോളം  കൊടുവള്ളി സംഘം പിന്തുടർന്നത്. കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ളവരാണ് കൊടുവള്ളി  സിൻഡിക്കേറ്റ് എന്നാണ് ഏജൻസികൾക്കു ലഭിച്ചിട്ടുള്ള വിവരം. .ഇവരാണ് വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണ കടത്തു നിയന്ത്രിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്ന ഡോളർ ഇടപാടുമായുംകൊടുവള്ളിയിലെ  സിണ്ടിക്കേറ്റിന് ബന്ധമുണ്ട്.അധോലോക മാതൃകയിൽ പ്രവർത്തിക്കുന്ന കൊടുവള്ളി സംഘത്തെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്ന് വ്യാപക ആക്ഷേപമുണ്ട്.

വയനാട് അതിർത്തി വഴി ഹവാല-മയക്കുമരുന്ന് കടത്തും കൊടുവള്ളി സിൻഡിക്കേറ്റ് ഏറ്റെടുത്തു നടത്തുന്നുണ്ട്.കൽപ്പറ്റയിൽ കസ്റ്റംസ് ഓഫീസിൽ പ്രവർത്തിച്ചു  തുടങ്ങിയതോടെ മുത്തങ്ങ വഴിയുള്ള  കള്ളക്കടത്തിന് അൽപ്പം ശമനമുണ്ട്.

ഡോളർ കേസിൽ പ്രത്യാഘാതം പ്രതീക്ഷിക്കുന്നതായി സുമീത്ത്കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഡോളർ ഇടപടി അന്വേഷണത്തിന് അവസാന ഘട്ടത്തിലാണ് തനിക്കെതിരെ അപായപ്പെടുത്താനുള്ള നീക്കമായുണ്ടായത്. സംസ്ഥാന സർക്കാർ ഇതു വരെ സുമീത്ത്കുമാറിന് ആവശ്യമായ സംരക്ഷണം നൽകിയിട്ടില്ല.

മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ ഭാര്യ ഇപ്പോൾ  സ്വർണ്ണ കടത്തുഡോളർ കേസിലെ പ്രതിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നേരിടുകയാണ്.വിനോദിനി ബാലകൃഷ്‌ണനെ   കുറിച്ച് വർഷങ്ങൾക്കു മുൻപേകേന്ദ്ര  ഇന്ററെജീൻസു ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടു നൽകിയിരുന്നതാണ്. കേരളത്തിലെ സ്വർണ്ണ ലോബിയുമായി ബന്ധപ്പെട്ടായിരുന്നു അന്നും വിനോദിനിക്കെതിരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇതൊന്നും പുറത്തേക്കു വന്നിരുന്നില്ല.ഇപ്പോൾ ഡോളർ കേസിൽ വിനോദിനി ചോദ്യം ചെയ്യപ്പെടുമ്പോൾ ഏതൊക്കെ വിവരങ്ങൾ ലഭിക്കുമെന്ന ആകാംക്ഷയിലാണ്  രാഷ്ട്രീയ കേരളം. 

Write a comment
News Category