Wednesday, April 24, 2024 09:07 PM
Yesnews Logo
Home News

ശബരിമല വിവാദം പിണറായിക്ക് പാരയാകുമോ ? സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ശബരിമല വീണ്ടും സജീവമാകുന്നു

Arjun Marthandan . Mar 18, 2021
sabarimala-issue-big-poll-plank-in-kerala-may-affect-ldf
News

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സി.പി.എം നടത്തിയ അമിതാവേശം അവർക്കു തന്നെ പാരയാകുന്നു. .വിഷയത്തിൽ മുൻ നിലപാടൊക്കെ മറച്ചു വെച്ച് കൊണ്ട് പതുക്കെ യു ടേൺ  എടുത്തു കൊണ്ടിരുന്ന സി.പി.എമ്മിനെതിരെ ആദ്യ വെടി പൊട്ടിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് .സോളാർ കേസ് സി.ബി.ഐ ക്കു വിട്ട മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രതിരോധിക്കാനാണ് ഉമ്മൻ ചാണ്ടി ആദ്യമായി ശബരിമല വീണ്ടും  ഉയർത്തിയത്. പിന്നീട ബി.ജെ.പി അത് സജീവമായി പൊതു മണ്ഡലത്തിൽ നില നിർത്തി വരികയാണ്.

യെച്ചൂരിയുടെ വെട്ടിലാക്കിയ പ്രസ്താവന 

ശബരിമല വിഷയത്തിൽ സി.പി.എം ഉം ഇടതു സർക്കാരും കൈകൊണ്ട അമീപനം വളരെ ശരിയായിരുന്നുവെന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടതോടെ സംസ്ഥാന സി.പി.എം നേതാക്കൾ പരവശരായി.ബി.ജെ.പി നേതാക്കളും മറ്റു പ്രതിപക്ഷ കക്ഷികളും കൂട്ടമായി സി.പി.എമ്മിനെ ആക്രമിച്ച് കൊണ്ടിരിക്കയാണ്. 
കൂട്ടായി ആലോചിച്ചു മാത്രമേ തീരുമാനം കൈക്കൊള്ളൂവെന്നു മുഖ്യമന്ത്രിക്ക് വ്യക്തമാക്കേണ്ടി വന്നു. എൻ.എസ്.എസ് ശബരിമല വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടോടെ ഇടതുപക്ഷം ആകെ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.എൻ.എസ്.എസ് കർശനമായ  സമീപനം ശബരിമല വിഷയത്തിൽ കൈകൊട്ടിട്ടുള്ളതി മധ്യ കേരളത്തിൽ സി.പി.എം കണക്കുകൂട്ടലുകൾ തെറ്റിക്കാൻ സാധ്യതയുണ്ട് .സ്ത്രീ വോട്ടർമാരിൽ ശബരിമല വികാരം ഉണർത്താൻ രാഷ്ട്രീയ  പാർട്ടികൾക്ക് കഴിഞ്ഞാൽ ഇടതു മുന്നണിക്ക് തുടർ ഭരണം സ്വപ്നമായി മാറിയേക്കാം. 

ശബരിമല പ്രചരണ വിഷയമാക്കി ബി.ജെ.പി ആദ്യ ചുവടു വെച്ച് കഴിഞ്ഞു. യു.ഡി.എഫിന് ഇനി ആ വിഷയം ഏറ്റെടുക്കേണ്ടി വരും.അതോടെ ഇടതു മുന്നണി ക്കും നിലപാട് വിശദീകരിക്കേണ്ടി വരും. എല്ലാവരുമായി കൂടി ആലോചിച്ചു ശേഷം മാത്രമേ നിലപാട് സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി വിശദമാക്കുന്നുണ്ടെങ്കിലും സി.പി.എമ്മിനെ വിശ്വസിക്കാൻ വിശ്വാസി  സമൂഹം തയ്യാറാകും  എന്ന് കരുതുക വയ്യ.  

Write a comment
News Category