Thursday, April 25, 2024 03:07 PM
Yesnews Logo
Home News

വ്യാജ വോട്ടർമാരുടെ വിവരങ്ങളുമായി വീണ്ടും ചെന്നിത്തല

Arjun Marthandan . Mar 18, 2021
voters-list-fraud-opposition-leader-submitted-more-evidences
News

 ഒമ്പത്  ജില്ലകളിൽ കൂടു ആയിരകണക്കിന് വ്യാജ വോട്ടർമാരുണ്ടെന്നു തെളിവുകളുമായി പ്രതിപക്ഷ നേതാവ്ഒ രമേശ് ചെന്നിത്തല.  പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങളാണ്  തിരഞ്ഞെടുപ്പ് കമ്മീഷന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈമാറിയിട്ടുള്ളത്.  
 കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു.ഇന്ന് നല്‍കിയ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവന്നൂരാണെന്നും ചെന്നിത്തല പറഞ്ഞു.

 4395 വ്യാജ വോട്ടർമാരെയാണ് തവനൂർ മണ്ഡലത്തിൽ കണ്ടെത്തിയത്. മറ്റു മണ്ഡലങ്ങളുടെ വിവരം ഇങ്ങനെ: കൂത്തുപറമ്പ് (2795), കണ്ണൂര്‍ (1743), കല്‍പ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂര്‍ (2286), ഉടുമ്പന്‍ചോല (1168), വൈക്കം(1605), അടൂര്‍(1283). മിക്കയിടത്തും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഉദുമയില്‍ ശ്രീമതി കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് പല തവണ ആവര്‍ത്തിക്കപ്പെട്ടതും കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടതും ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല. 

 സംഘടിതമായി ചില നിക്ഷിപ്ത താൽപര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രിമത്വം നടത്തിയിരിക്കുന്നത്. ഈ അട്ടിമറി നടത്തിവർ ഐഡന്റിറ്റി കാര്‍ഡുകൾ കയ്യടക്കിയിരിക്കുകയാണ്. വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്. സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിരിക്കുന്നു എന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക സൂക്ഷ്‌മമായി പരിശോധിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരില്‍ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ചെന്നിത്തല പറഞ്ഞു.

രമേശിന്റെ വെളിപ്പെടുത്തൽ ; തിരെഞ്ഞെടുപ്പ് രംഗം കലങ്ങി മാറിയും, ഇടതു പക്ഷ അണികളിൽ മ്ലാനത 

വ്യാജ വോട്ടർമാരുടെ എണ്ണം കൃത്യമായി തെരെഞ്ഞെടുപ്പ് കമീഷനെ അറിയിച്ച സാഹചര്യം സംസ്ഥാനത്ത് ഇതാദ്യമായാണ്. ആയിരകണക്കിന് വോട്ടർമാരെയാണ് വ്യാജന്മാരായി കണ്ടെത്തിയിട്ടുള്ളത്. കൂടുതലായി ചേർക്കപ്പെട്ട വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് ആര് ഉപയോഗിക്കുന്നുവെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ  പരിശോധിക്കുക. സാധരണ കള്ള വോട്ടു ആരോപണത്തിൽ പ്രതിക്കൂട്ടിൽ നില്ക്കാറുള്ള ഇടതു കേന്ദ്രങ്ങളിൽ മ്ലാനത പടർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തുറന്നു വിട്ട ഭൂതം തങ്ങൾക്കു നേരെ പടർന്നു കയറുമോഎന്നാണ്   ഇടതു കേന്ദ്രങ്ങളിലെ ആവലാതി.  

Write a comment
News Category