Saturday, April 20, 2024 03:41 AM
Yesnews Logo
Home News

സ്വർണ്ണ കടത്ത് കേസ്സ് ;'എം.എ യൂസഫ് അലിയുമായി ബന്ധപ്പെടുത്തി പരാമർശമുള്ള ആളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്; അന്വേഷണ പുരോഗതി അറിയിക്കണമെന്നും ക്രൈം നന്ദകുമാറിന്റെ ഹർജിയിൽ കോടതി

Alamelu C . Mar 19, 2021
cjm-court-directed-investigating-agency-to-probe-role-of-ma-yusuf-ali-related-man
News

സ്വർണ്ണ കടത്തു കേസിൽ നിർണ്ണായക ഉത്തരവുമായി  എറണാകുളത്തെ അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ സുപ്രധാന ഉത്തരവ്.സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ട കേസ്സന്വേഷണത്തിൽ വ്യവസായ പ്രമുഖനായ എം.എ യുസഫ് അലിയുമായി ബന്ധപ്പെട്ട ആളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാർ  സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സ്വര്ണ്ണം അടങ്ങിയ ലഗ്ഗേജ് ഫഹാസ് അഷ്‌റഫ് c /o എം.എ യൂസഫ് അലി എന്ന ആൾക്ക് തിരിച്ചു അയക്കണമെന്ന് അഭ്യർത്ഥിച്ചു സ്വപ്ന സുരേഷ് ഒരു ഇ മെയിൽ അയച്ചിരുന്നു. യു.എ.ഇ കോൺസുലാർ ജനറലിന്റെ നിർദേശപ്രകാരമാണ് ഈ മെയിൽ തയ്യാറാക്കിയതെന്ന് സ്വപ്‍ന സുരേഷ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറഞ്ഞിരുന്നു.തിരിച്ചയയ്ക്കാൻ  ഉദ്ദേശിച്ച ഈ ലഗേജിൽ നിന്നാണ്   ഭീമായ അളവിൽ സ്വർണ്ണം കസ്റ്റംസ് കണ്ടെത്തിയത്. 

 

സ്വർണ്ണ കടത്തു കേസ്സ് അന്വേഷിക്കുന്ന എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഈ സുപ്രധാന ഇ മെയിലിനെ  കുറിച്ച് അന്വേഷിച്ചില്ലെന്ന് നന്ദകുമാർ ഹർജിയിൽ പരാതിപ്പെട്ടു. വ്യവസായ  പ്രമുഖനായ എം.എ യുസഫ് അലിയുമായി ബന്ധമുണ്ടെന്നു സ്വപ്നയുടെ ഈമെയിലിൽ പരാമർശിക്കുന്ന  ഫഹാസ് അഷ്റഫിന് സ്വർണ്ണ കടത്തു കേസിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ അന്വേഷിക്കണമെന്നാണ് നന്ദകുമാർ ആവശ്യപ്പെട്ടത്. 

സ്വർണ്ണ കടത്തു കേസിൽ യു.എ.ഇ കോൺസുലേറ്റിൽ കരാർ ജീവനക്കാരിയായ സ്വപ്ന സുരേഷ് എം.എ യുസഫ്  അലിയുമായും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമായും ബിസിനസ്സ് കാര്യങ്ങൾ ചർച്ച ചെയ്യാൻ സാഹചര്യമുണ്ടെന്ന് നന്ദകുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കള്ളക്കടത്തു ഇടപാടിൽ യുസഫ് അലിക്കു  പങ്കുണ്ടോ എന്ന്‌   നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും  ക്രൈം പത്രാധിപർ ഹർജിയിലൂടെ ആവശ്യപ്പെട്ടു. 

 

നന്ദകുമാറിന്റെ  ഹർജി പരിഗണിച്ച കോടതി ബന്ധപ്പെട്ടവർക്ക് നോട്ടിസ് അയച്ചിരുന്നു. കേസിൽ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക് അധികാരമില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു. കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത് കസ്റ്റംസ് ആക്ട് പ്രകാരമാണെന്നും കസ്റ്റംസ് കമ്മിഷണർക്കു മാത്രമാണ് കേസ്സ് അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമുള്ളത് എന്നുമാണ്   സ്പെഷ്യൽ പ്രോസിക്യൂട്ടർ  വാദിച്ചത്.  സ്വപ്ന  സുരേഷിന്റെ  എം.എ യുസഫ് അലിയുടെ പേര് പരാമർശിക്കുന്ന ഇ മെയിൽ സന്ദേശത്തെ കുറിച്ച് പ്രോസിക്യൂട്ടർ  നിഷേധിച്ചില്ല.കേസ്സന്വേഷണത്തിന്റെ സാങ്കേതിക വശങ്ങൾ മാത്രമായിരുന്നു പെഷ്യൽ പ്രോസ്‌ക്യൂട്ടറുടെ വാദങ്ങളിലെ കഴമ്പ്.  

കേസിൽ ഇരു ഭാഗങ്ങളും പരിശോധിച്ച കോടതി വ്യവസായ പ്രമുഖനായ യുസഫ് അലിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ   നിജ സ്ഥിതി അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. സ്വർണ്ണ കടത്തു കേസ്സ് സങ്കീര്ണമായപ്പോൾ  സ്വാധീനമുള്ള ഒരു വ്യവസായ പ്രമുഖൻ സഹായിക്കുമെന്ന്  കോൺസൽ ജെനറൽ സ്വപ്‍ന സുരേഷിന് ഉറപ്പു നൽകിയ  കാര്യം കോടതി ഓർമ്മിപ്പിച്ചു. ഈ പ്രമുഖൻ ആരെന്നു ഇതുവരെ വ്യക്‌തമായിട്ടില്ല.അതെ  സമയം  സ്വപ്‍ന സുരേഷിന്റെ ഇ മെയിൽ സന്ദേശത്തിൽ ഫഹാസ് അഷ്‌റഫ് c /o എം എ യുസഫ്  അലി എന്ന്‌ പറയുന്നുണ്ട്. സ്വപ്‍ന സുരേഷ് തന്റെ മൊഴിയിൽ പരാമർശിക്കുന്ന സ്വാധീനമുള്ള വ്യക്തി ഫഹാസ് അഷ്റഫാനോ അതോ എം.എ യുസഫ് അലി തന്നെയാണോ -കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണ് കോടതി അഭിപ്രായപ്പെട്ടു. 

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന ഒരു ഗുരുതര കുറ്റകൃത്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ ഏത് പൗരനും അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ ചട്ടം 56 ( 3 ) അനുസരിച്ച് മജിസ്‌ട്രേറ്റിനു കസ്റ്റംസ് ആക്ട് പ്രകാരം രജിസ്റ്റർ ച്യ്ത കേസിലും അന്വേഷണം നടത്താൻ ഉത്തരവിടാൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടി കാട്ടി.

സ്വർണ്ണ  കള്ള കടത്തു കേസിൽ സ്വപ്ന സുരേഷ് അയച്ച ഇ മെയിലിനെ കുറിച്ചും  അതിൽ പരാമർശിക്കുന്ന  ഫഹാസ് അഷ്‌റഫ് c /o എം.എ യുസഫ് അലി  കുറിച്ചും അന്വേഷിക്കാൻ കോടതി ഉത്തരവായി. ഇ മെയിലിൽ പരാമർശിക്കപ്പെടുന്ന ആളുകൾക്കുള്ള ബന്ധം സത്യം പുറത്തു കൊണ്ട് വരാൻ അന്വേഷണം  അനിവാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 
അന്വേഷണത്തിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കയാണ്. 

സ്വർണ്ണ കടത്തു കേസിന്റെ ഇനിയുള്ള ഗതിവിഗതികളെ ആകെ മാറ്റിമറിക്കുന്ന വിധി പ്രസ്തവമാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് നിയമ  വിദദ്ധർ അഭിപ്രായപ്പെടുന്നത്. കേസന്വേഷണത്തിന്റെ  പല ഘട്ടങ്ങളിലും ഉയർന്നു കേട്ടിരുന്ന വ്യവസായ പ്രമുഖൻ ആരെന്ന  ചോദ്യത്തിന് കോടതി ഉത്തരവിലൂടെ  നേടിയ അന്വേഷണം ഉത്തരം നൽകിയേക്കും.എൻ.ഐ.എ ഇ.ഡി, കസ്റ്റംസ്, ഉൾപ്പെടെ വിവിധ ഏജസികൾ സ്വർണ്ണ കടത്തു കേസിൽ അന്വേഷണം നടത്തിയെങ്കിലും സ്വപ്ന സുരേഷിന്റെ ഇ മെയിൽ സന്ദേശത്തെ കുറിച്ച് അന്വേഷിക്കാതെ വിടുകയായിരുന്നു. അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള ഒരു വ്യവസായ പ്രമുഖനെ കുറിച്ച് പരാമർശങ്ങൾ  നടത്തിയിട്ടും അന്വേഷണം നടക്കാതിരുന്നതാണ് ഹർജിക്കാരൻ കോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ചത്. ക്രൈം നന്ദകുമാറിന്റെ നിയമ പോരാട്ടം സങ്കീർണ്ണമായ ഒരു സംശയത്തിന് ഉത്തരം ലഭിക്കാൻ സഹായിക്കും അത് വഴി കേസ്സന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്താനും ഉപകരിക്കും.

Write a comment
News Category