Thursday, March 28, 2024 08:57 PM
Yesnews Logo
Home News

മാതൃഭൂമിക്ക് എന്ത് പറ്റി?; നിരന്തരം തെറ്റുകളും അബദ്ധങ്ങളും ആവർത്തിച്ച് മാതൃഭൂമി ടി.വി , രാഷ്ട്രീയം തലക്കു പിടിച്ച മാധ്യമ പ്രവർത്തകർ ചാനലിനെ കുരുതി കൊടുക്കുമോ ?

Swapna. V . Mar 20, 2021
mtv-expressed-apologies-most-hated-party-reference-
News

മാതൃഭൂമി ചാനൽ തെറ്റ് ആവർത്തിച്ചു കൊണ്ടേ ഇരിക്കയാണ്. ചാനൽ കഴിഞ്ഞ ദിവസം നടത്തിയ സർവേയിൽ കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ആരെന്ന് അധാർമ്മികമായ ചോദ്യം ഉയർത്തിയത് വിവാദമായിരുന്നു. ചാനൽ തലപ്പത്തുള്ള രാഷ്ട്രീയ പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ ചോദ്യം മുന്നോട്ടു വന്നത്. കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ബി.ജെ.പി ആണെന്ന കണ്ടെത്തൽ നടത്തി ഇരുപത്തി നാലു മണിക്കൂറിനകം ചാനൽ ന്യൂസ് മേധാവി ഉണ്ണി ബാലകൃഷ്ണൻ നിരുപാധികം മാപ്പു പറഞ്ഞു. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു.ചാനലിന്റെ ഭാഗത്തു നിന്ന് ജാഗ്രത കുറവുണ്ടായെന്നു ഉണ്ണി ബാലകൃഷ്ണൻ വ്യക്തമാക്കി.പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ  നിർ വ്യാജം ഖേദിക്കുന്നുവെന്നണ് ചാനലിന്റെ ന്യൂസ് മേധാവി പ്രത്യകസംപ്രേക്ഷണത്തിലൂടെ  അറിയിച്ചത്. ചാനലിനെതിരെ നിയമ നടപടികൾക്കും വാർത്ത വിതരണ മന്ത്രാലത്തിലും ആഭ്യന്തര മന്ത്രാലയത്തിലുംപരാതികൾ നല്കുന്നതിനുമായി  ബി.ജെ.പി നേതാക്കൾ ഒരുങ്ങുന്നതിനിടയിലാണ് മാപ്പപേക്ഷ ഉണ്ടായതെന്ന് അറിയുന്നു.

സാധാരണ  രാഷ്ട്രീയ താല്പര്യങ്ങൾ ചാനലുകൾക്കുണ്ടാകുമെങ്കിലും ഇങ്ങനെ അധാർമ്മികമായ ചോദ്യങ്ങൾ ഉയർത്താറില്ല. പ്രത്യകിച്ച് കേരളത്തിലെ ഏറ്റവും മികവുള്ള മാധ്യമ പ്രവർത്തകർ അടങ്ങുന്ന ടീമാണ് മാതൃഭൂമിയുടേത്.ചാനൽ മേധാവി ഉണ്ണി ബാലകൃഷ്ണൻ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തകനുമാണ്. 

ഉണ്ണി ബാലകൃഷന്റെ സഹോദരൻ വേണു ബാലകൃഷ്ണൻ ചാനലിന്റെ എഡിറ്റോറിയൽ കാര്യങ്ങളിൽ കൂടുതൽ ഇടപെട്ടു തുടങ്ങിയതോടെയാണ് ചാനൽ അബദ്ധങ്ങളിലേക്കു  എപ്പോളും വീണുകൊണ്ടിരിക്കുന്നതെന്ന് അഭിപ്രായം വിവിധ തലങ്ങളിൽ നിന്ന് ഉയർന്നു തുടങ്ങിയിട്ടുണ്ട്. അഹങ്കാരിയായ അവതാരകൻ എന്നാണ് വേണു പൊതുവെ മാധ്യമ ലോകത്തു അറിയപ്പെടുന്നത്. 

കർഷക സമരം ഡൽഹിയിൽ നടന്നപ്പോൾ രാജ്യദ്രോഹപരമായ പരാമർശം ചാനലിന്റെ ഭാഗത്തിന് നിന്നുണ്ടായത് വാർത്ത വിതരണ മന്ത്രാലയം പരിശോധിച്ച് വരികയാണ്.ചെങ്കോട്ട കീഴടക്കിയെന്ന തലക്കെട്ടു ചാനലിൽ നൽകിയത് ഇൻപുട് എഡിറ്ററായ വേണു ബാലകൃഷ്ണറെ നിര്ദേശപ്രകാരമായിരുന്നു.കടുത്ത ഇടതു അനുഭാവിയെന്നു അറിയപ്പെടുന്ന വേണുവിന്റെ ഇടപെടലാണ് കേരളത്തിലെ വെറുക്കപ്പെട്ട പാർട്ടി ആരെന്ന അധാർമ്മിക ചോദ്യം  സർവേയിൽ ഉൾപ്പെടുത്തിയതെന്നാണ് അറിയുന്നത്. സാമൂഹ്യമാധ്യങ്ങളിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ന്യൂസ് മേധാവി തന്നെ പരസ്യമായി മാപ്പു പറഞ്ഞു വിവാദത്തിൽ നിന്ന് തലയൂരുകയായിരുന്നു. തെറ്റ് തിരുത്തിയെങ്കിലും ചാനലിന്റെ വിശ്വാസ്യതയെ ഈ ആരോപണം ബാധിച്ചു കഴിഞ്ഞു.

Write a comment
News Category