Tuesday, April 23, 2024 06:39 PM
Yesnews Logo
Home News

അര ലക്ഷം കോടി രൂപ എൻ.ജി.ഓ കൾ കൈപ്പറ്റി; കേരളത്തിലേക്ക് ഒഴുകിയത് പതിനായിരത്തിലധകം കോടി , ആഭ്യന്തരമന്ത്രാലത്തിന്റെ റിപ്പോർട്ട്‌ പുറത്ത്

M.B. Krishnakumar . Mar 25, 2021
indian-ngos-received-50975-crore-in-four-years
News

കഴിഞ്ഞ നാലു വർഷങ്ങളിൽ 50975 കോടി രൂപ വിദേശ സഹായമായി ഇന്ത്യയിലെത്തി.സന്നദ്ധ സംഘടനകൾക്ക് കിട്ടിയ ഈ ഭീമമായ തുക ഏറ്റവും കൂടുതൽ എത്തിയത് ഡൽഹിയിലാണ്. സന്നദ്ധ സംഘടന പ്രവർത്തനങ്ങൾക്കു വിദേശ സഹായം കൈപ്പറ്റുന്ന സംഘടനകൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് കേരളം ഉൾപ്പെടെയുള്ള  സംസ്ഥാനങ്ങളിലാണ്. ഡൽഹി, തമിഴ് നാട്, കർണാടകം, മഹാരഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ വിദേശ സഹായം ഒഴുകിയെത്തിയത്. ഇതിൽ ബഹു ഭൂരിപക്ഷവറും കൃസ്ത്യൻ സംഘടനകൾക്കാണ് വിദേശ സഹായം ലഭിച്ചിട്ടുള്ളത്.ഇരുന്നൂറിലധികം  കോടിയാണ് കേരളത്തിലേക്ക് കഴഞ്ഞ വര്ഷം ഒഴുകിയെത്തിയത്

അമേരിക്കയിൽ നിന്നാണ് കൂടുതൽ സഹായം എത്തിയത്. യു.കെ, ജർമനി, സ്വിറ്റസർലാൻഡ് നെതര്ലാന്ഡ്, കാനഡ, യു.എ.ഇ, ആസ്‌ട്രേലിയ, ഫ്രാൻസ്, സ്പെയിൻ, തുടങ്ങിയവയാണ് സന്നദ്ധ സംഘടനകൾക്ക്  സഹായം നൽകുന്ന പ്രമുഖ രാജ്യങ്ങൾ.

2016 -2017 സാമ്പത്തിക വർഷത്തിൽ 15355 കോടി രൂപ സന്നദ്ധ സംഘടനകൾക്കുലഭിച്ചു. 2017 -2018 സാമ്പത്തിക വര്ഷം 16490 കോടി രൂപയും 2018 -2019 സാമ്പത്തിക വര്ഷം 16490  കോടിയും  2019 -2020 സാമ്പത്തിക വര്ഷം ഇത് 2190 കോടിയും സഹായമായി വിവിധ സംഘടനകൾക്കു ലഭിച്ചു. .കഴിഞ്ഞ വര്ഷം ഡൽഹി  കഴിഞ്ഞാൽ  കേരളത്തിലെ സന്നദ്ധ സംഘടനകൾക്കാണ് ഏറ്റവും കൂടുതൽ വിദേശ സഹായം  ലഭിച്ചത്. 

Write a comment
News Category