Wednesday, April 17, 2024 02:44 AM
Yesnews Logo
Home News

കിഫ്ബിയിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് അർദ്ധ രാത്രി വരെ ; സർക്കാർ പ്രതിരോധത്തിലേക്ക്

Alamelu C . Mar 26, 2021
kifbi-it-raid-last-till-midnight
News

കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അർദ്ധ രാത്രി വരെ നീണ്ടു. കിഫ്‌ബി വഴി നടത്തുന്ന വിവിധ പദ്ധതികളിൽ വിശദമായ പരിശോധന നടന്നു. നിർണ്ണായകമായ രേഖകൾ കണ്ടെത്തുവെന്നാണ് വിവരം.വിശദമായ അവലോകനം നടത്തിയ ശേഷം തുടർ നടപടികൾ ഉണ്ടാകും. 

പ്രോജക്ടുകളിൽ കരാറുകാർ നൽകിയിട്ടുള്ള നികുതി സംന്ധിച്ച് വിവരങ്ങൾ ഉദ്യോഗസ്ഥർ തേടി.പദ്ധതികളെക്കുറിച്ച്  വിശദമായ അന്വേഷണം  നടന്നു.  ഉച്ച കഴിഞ്ഞു തുടങ്ങിയ റെയ്ഡിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതോടെ മുതിർന്ന ഉദ്യോഗസ്ഥർ കിഫ്‌ബി ആസ്ഥാനത്തു  എത്തി. ഇതോടെ റെയ്ഡിന്റെമട്ടും ഭാവവും മാറുകയാണെന്ന് സ്ഥിരീകരണം  ലഭിച്ചു. 

കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൻ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന കിഫ്ബിക്കെതിരെ വ്യാപക പരാതികൾ കേന്ദ്രത്തിനു ലഭിച്ചിരുന്നു.വൻ ക്രമക്കേടുകളും ഗുണനിലവാരകുറവും ആരോപിച്ചാണ് പരാതികൾ ഏറെയും. കരാറുകളിൽ കൃത്രിമത്വം നടക്കുന്നതായി ആരോപണം ഉണ്ട്. മുൻ പരിചയമില്ലാത്ത  ഉപ കരാറുകാരാണ് മിക്ക കരാർ ജോലികളും പൂർത്തിയാക്കുന്നതെന്നണ് പരാതി.ഇവരാകട്ടെ ഭരണ കക്ഷികളുമായി അടുപ്പമുള്ളവരും ഫണ്ടർമാരുമാണ് .ഗുണനിലവാരം തീരെയില്ലാത്ത പദ്ധതി നടത്തിപ്പിന്റെ വിവരങ്ങൾ ഇതിനകം പുറത്തു വന്നു കൊണ്ടിരിക്കയാണ്. 

കിഫ്‌ബി യിലെ റെയ്ഡ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാർട്ടി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയ റെയ്ഡിനെ    കുറിച്ച് പാർട്ടി ഇന്ന് ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ്. ശുദ്ധ തെമ്മാടിത്തരമെന്നു കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച  ധനമന്ത്രി ഇന്ന് മൗനം പാലിക്കയാണ്. എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാൽ  തോമസ് ഐസക് കുഴപ്പത്തിലേക്കു പോകും. ഐസക്കിന് പിന്നാലെ കിഫ്ബിയുടെ അമരക്കാരനായ മുഖ്യമന്ത്രിയും പ്രധിരോധത്തിലാകും .ഇതാണ് പാർട്ടിയെ കുഴക്കുന്നത്. 

Write a comment
News Category