ഡിജിറ്റല്‍ രംഗത്തെ പ്രമുഖരായ ആപ്പിള്‍ രണ്ട് മാസങ്ങള്‍ക്ക് മുന്നെയാണ് തങ്ങളുടെ ഏറ്റവും പുതിയ ഐ ഫോണ്‍ സീരീസുകളായ ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോമാക്സ് എന്നിവ പുറത്തിറക്കിയത്.
എന്നാല്‍ ആപ്പിള്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്നത് 2020 സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഐ ഫോണ്‍ 12 പ്രോ ഫോണിനെയാണ്. ഐഫോണ്‍ 11 പിന്‍ഗാമിയായ ഐഫോണ്‍ 12 6 ജിബി റാം ഉപയോഗിച്ചേക്കുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ പുതിയ വെളിപ്പെടുത്തല്‍.
ഐഫോണ്‍ 12 ന്റെ ആദ്യ കാഴ്ച കാണാന്‍ ഐഫോണ്‍ ആരാധകര്‍ ഇനിയും 10 മാസത്തിലധികം കാത്തിരിക്കണമെന്നിരിക്കെ വേവ് 5 ജി സപ്പോര്‍ട്ട്, ന്യൂസ് പോര്‍ട്ടല്‍, ഐമോര്‍ തുടങ്ങിയ സവിശേഷതകളുമായി മൂന്ന് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് ബാര്‍ക്ലെയ്സ് അനലിസ്റ്റ് കര്‍ട്ടിസ് അഭിപ്രായപ്പെടുന്നു.
ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് കഴിവുകളുള്ള റിയര്‍ ഫേസിങ്ങ് 3ഡി സെന്‍സിങ്ങ് ക്യാമറയാണ് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കായി ഐ ഫോണ്‍ 12 ഒരുക്കിയിരിക്കുന്നത്.പുതിയ ഐഫോണുകള്‍ക്ക് ആപ്പിളിന്റെ എ 13 ചിപ്പ് ഉണ്ടായിരിക്കും. 28,574 രൂപ മുതലായിരിക്കും വില ആരംഭിക്കുക. ആപ്പിള്‍ അതിന്റെ സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പിനായി ഒരു പ്രധാന പുനര്‍രൂപകല്‍പ്പന ആസൂത്രണം ചെയ്യുമെന്നും സൂചനകളുണ്ട്. അടുത്ത വര്‍ഷത്തെ മോഡലുകള്‍ക്ക് ഐ ഫോണ്‍ 4നെ അനുസ്മരിപ്പിക്കുന്ന പുതിയ മെറ്റല്‍ ഫ്രെയിം ഘടനയിലായിരിക്കും പുറംചട്ട.
അടുത്ത വര്‍ഷം ആപ്പിള്‍ പുതിയ ലോഹഘടന ഉപയോഗിക്കുമെന്ന് അനലിസ്റ്റ് മിംഗ്-ചി കുവോ ഒരു പുതിയ ഗവേഷണ കുറിപ്പില്‍ എഴുതുന്നു. മാക് റൂമറുകള്‍ കണ്ട ടിഎഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസിനായുള്ള ഗവേഷണ കുറിപ്പില്‍, അടുത്ത വര്‍ഷം ആപ്പിള്‍ തങ്ങളുടെ മുന്‍നിര ഐഫോണ്‍ ഡിസൈനുകളില്‍ പുത്തല്‍ സവിശേഷതകള്‍ കൊണ്ടുവരുമെന്ന് കുവോ പറയുന്നു. ''കൂടുതല്‍ സങ്കീര്‍ണ്ണമായ സെഗ്മെന്റേഷന്‍ ഡിസൈന്‍, പുതിയ ട്രെഞ്ചിംഗ്, ഇഞ്ചക്ഷന് മോള്‍ഡിംഗ് പ്രോസിജിയേഴ്സ്, ട്രെഞ്ച് ഇഞ്ചക്ഷന് മോള്‍ഡിംഗ് ഘടനയെ സംരക്ഷിക്കുന്ന രീതിയിലുള്ള ഗ്ലാസ് കവര്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ മെറ്റല്‍ ഫ്രെയിം രൂപകല്‍പ്പന ഇതില്‍ ഉള്‍പ്പെടും.
ഇത്തരം മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത് ആപ്പിള്‍ ജോണി ഐവിന്റെ ഐക്കോണിക് ഐഫോണ്‍ ഡിസൈനുകളിലേക്ക് മടങ്ങും എന്നാണ്. ഐഫോണ്‍ 4 ആണ് ഒരു ഗ്ലാസ് ബാക്ക് ഉപയോഗിച്ച് സാന്ഡ്വിച്ച് ചെയ്ത എക്സ്പോസ്ഡ് സ്ക്വയര്‍ എഡ്ജ് അലുമിനിയം കേസിംഗ് എന്ന ആശയം അവതരിപ്പിച്ചത്. ഈ ഡിസൈന്‍ ഉടന്‍ തന്നെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഒരു പുതിയ ട്രന്‍ഡ് ആയി മാറുകയും ചെയ്തു.