Wednesday, April 24, 2024 12:44 PM
Yesnews Logo
Home News

സ്‌പീക്കർ കുരുങ്ങും ? തെരെഞ്ഞടുപ്പിനു ശേഷവും ചോദ്യം ചെയ്യൽ തുടരും,;8 നു ഹാജരാകാൻ നോട്ടിസ്

Arjun Marthandan . Mar 31, 2021
customs-notice-to-speaker-sreeramakrishan--for-interrogation-on-8th-april
News

ഡോളർ കള്ളക്കടത്തു കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ 8 ആം തീയതി കസ്റ്റംസിന്റെ മുന്നിൽ ഹാജരാകേണ്ടി വരും.ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു കസ്റ്റംസ് ശ്രീരാമകൃഷ്‌ണു നോട്ടിസ് നൽകി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർ തയ്യാറായിരുന്നില്ല. തെരെഞ്ഞെടുപ്പ് തിരക്കാണെന്നാണ് സ്‌പീക്കർ പറഞ്ഞിരുന്നത്.

എന്നാൽ പൊന്നാനിയിൽ പോലും കാര്യമായ പരിപാടിയില്ലാതെ ശ്രീരാമകൃഷ്ണൻ വിശ്രമത്തിലാണെന്നു കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. എട്ടാം തീയതി ഹാജരായില്ലെങ്കിൽ ഒരിക്കൽ കൂടി നോട്ടിസ് അയക്കും.പിന്നീട് വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റു ചെയ്യും.അതാണ് കീഴ്വഴക്കം.

ഭീമമായ കോഴ പണം യു.എ ഇ കോൺസൽ ജനറലിനു സ്പീക്കർ കൈമാറിയെന്ന് പരാമർശമുള്ള  ഇ.ഡി രേഖകൾ   കഴിഞ്ഞ ദിവസം  പുറത്തു വന്നിരുന്നു. സ്വപ്ന സുരേഷിനെ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്കു് വിളിപ്പിച്ചു  തുടങ്ങിയ മൊഴികൾ സ്‌പീക്കർക്കെതീരെ പുറത്തു വന്നു. .  .ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന് വ്യക്തമായതോടെ സ്‌പീക്കർ കസ്റ്റംസിന് മുന്നിൽ വരാതെ മാറി നിൽക്കെയാണ്.

.തെരെഞ്ഞെടുപ്പിനു ശേഷവും ഡോളർ-സ്വർണ്ണ കേസ്സുകൾ സജീവമായി അന്വേഷിക്കുമെന്ന് സൂചനകളാണ് കേന്ദ്ര ഏജൻസികൾ നൽകുന്നത്. ഇ.ഡി യും കസ്റ്റംസും സി.ബി.ഐ യും ഒക്കെ അന്വേഷണം ഊർജ്ജിതമാക്കുമെന്നു സൂചനകൾ ലഭിച്ചു . ഇതിന്റെ ഭാഗമായാണ് കസ്റ്റംസിന്റെ നീക്കം. 
 

Write a comment
News Category