Friday, March 29, 2024 11:57 AM
Yesnews Logo
Home News

കാസർഗോഡ് എൻ.ഡി.എക്കു രണ്ടു സീറ്റുകൾ ? കണ്ണൂരിൽ എൽ.ഡി.എഫ് തന്നെ, രണ്ടു ജില്ലകളിൽ യു.ഡി.എഫ് നില മെച്ചപ്പെടുത്തും

Arjun Marthandan . Apr 05, 2021
nda-established-lead-in-two-seats-in-kasargod-udf-in-two-and-ldf-may-loose-two-seats-kannur--ldf-maintain-lead
News

കാസർഗോഡ് ജില്ല പൊതുവെ ഇടതു പക്ഷത്തിനു വേരോട്ടമുള്ള ജില്ലയാണെന്നാണ് ഇത് വരെയുള്ള തെരെഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കിയിരുന്നത്. എന്നാൽ മാറിയ സാഹചര്യത്തിൽ ഇടതിന് ജില്ലയിലുണ്ടായ സ്വാധീനം  കുറയുന്നുവെന്നാണ് താഴെ തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ,  മണ്ഡലങ്ങളാണ്കാസര്കോഡ് ജില്ലയിൽ ഉള്ളത് .  പയ്യന്നൂർ, കല്യാശേരി ഇരിക്കൂർ, തളിപ്പറമ്പ് അഴിക്കോട്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ , പേരാവൂർ തലശ്ശേരി , കൂത്തുപറമ്പ് മണ്ഡലങ്ങളാണ് കണ്ണൂരിലുള്ളത്. ഇതിൽ ഇരിക്കൂർ, പേരാവൂർ, അഴീക്കോട്  മണ്ഡലങ്ങളാണ് യു.ഡി.എഫ് നേടിയത്. 

അഞ്ചു ,മണ്ഡലങ്ങളാണ് കാസർഗോഡ് ഉള്ളത്. ഇതിൽ എൽ.ഡി.എഫ് കഴിഞ്ഞ തവണ മൂന്ന്   മണ്ഡലങ്ങൾ നേടി മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇത്തവണ ചിത്രം  ആകെ മാറിമറിഞ്ഞിരിക്കയാണ്.അവസാന വട്ട അട്ടിമറികൾ നടന്നില്ലെങ്കിൽ ഇത്തവണ എൽ.ഡി.എഫിന് അതിന്റെ സ്വാധീനം നില നിർത്താൻ വിഷമമാകുമെന്ന് റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

ബി.ജെ.പി ക്കു രണ്ടു സീറ്റുകൾ 

തീപാറുന്ന മത്സരം നടക്കുന്ന മഞ്ചേശ്വരവും കാസർഗോഡും ഇത്തവണ ബി.ജെ.പി നേടാനാണ് സാധ്യത. മഞ്ചേശ്വരത്തു കെ.സുരേന്ദ്രനും കാസർഗോഡ് കെ.ശ്രീകാന്തും വിജയികളായേക്കും.രണ്ടു വട്ടം എം.എൽ.എ ആയ എൻ.എ നെല്ലിക്കുന്നിനെതിരെ നിലനിൽക്കുന്ന ഭരണ വിരുദ്ധ വികാരമാകും ബി.ജെ.പി യെ പിന്തുണക്കുക. മഞ്ചേശ്വരത്ത് കമറുദ്ധീൻ ഫാക്റ്ററാകും സുരേന്ദ്രനെ തുണക്കുക.മുസ്‌ലിം  വോട്ടുകൾ ധ്രുവീകരിക്കപ്പെടുന്ന സാഹചര്യം നില നിൽക്കുന്നു.അങ്ങനെ വരുന്ന ഘട്ടത്തിൽ ഹൈന്ദവ വോട്ടുകൾ സുരേന്ദ്രനിലേക്കു നീങ്ങുന്നുവെന്നു സൂചനയുണ്ട്.ഒരു പ്രമുഖ ഹൈന്ദവ മഠം ഇക്കാര്യത്തിൽ ചുക്കാൻ പിടിക്കുന്നുണ്ട്. സി.പി.എം വോട്ടുകൾ ഇവിടെ കാര്യമായി ചോരും.     കാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ എൻ.ഡി.എ  ഇതാദ്യമായി കാസർഗോഡ്  ജില്ലയിൽ ചുവടുറപ്പിക്കുമെന്നു കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിലും പറയുന്നു.യു.ഡി.എഫും ഇവിടെ നേട്ടമുണ്ടാകും.

ഉദുമയിലും  തൃക്കരിപ്പൂരും    യു.ഡി.എഫ്  ?

ഇടതു കോട്ടകളായ  ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങൾ യു.ഡി.എഫ് പിടിച്ചടക്കുമെന്നാണ് അവസാന വട്ട പ്രചരണത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകൾ. താഴെ തട്ടിൽ നിന്ന് ലഭിക്കുന്ന  വിവരങ്ങൾ പ്രകാരം ഉദുമയിൽ യു.ഡി എഫ് ഭേദപ്പെട്ട മാർജിനിൽ   വിജയിക്കും.തൃക്കരിപ്പൂർ നേരിയ വ്യത്യാസത്തിനാകും എൽ.എഫിനെ കൈവിടുക. മുസ്‌ലിം ലീഗാണ് ഇരു മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ വിജയ ശില്പികളാവുക. ഉദുമയിൽ കോൺഗ്രസ്സും തൃക്കരിപ്പൂരിൽ കേരള കോൺഗ്രെസ്സുമാണ് യു.ഡി.എഫിൽ നിന്ന് വിജയിക്കുക. 

എൽ.ഡി.എഫ് ഒരു സീറ്റിൽ ഒതുങ്ങും 

2016 ഇൽ മൂന്നു  സീറ്റുകൾ നേടിയ  ഇടതു മുന്നണി ഇത്തവണ ഒരു സീറ്റിലേക്ക്  ഒതുങ്ങാനാണ് സാധ്യത .  കാഞ്ഞങ്ങാട് മണ്ഡലം മാത്രമാകും എൽ.എഫിന്ഇ ലഭിക്കുക. കാര്യമായ മത്സരമില്ലാതെ തന്നെ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് അവസാന വട്ട ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. 

കണ്ണൂരിൽ എൽ.ഡി.എഫിന് മേൽക്കൈ 

കണ്ണൂർ ജില്ല പതിവ്  പോലെ എൽ.എഫിന് തന്നെ മുൻ‌തൂക്കം ലഭിക്കും. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ അട്ടിമറിക്ക് സാധ്യത   ഇല്ല. തളിപ്പറമ്പ്, ധർമ്മടം,മട്ടന്നൂർ, പയ്യന്നൂർ കല്യാശ്ശേരി, മണ്ഡലങ്ങളിൽ ഇടതു സ്ഥാനാർത്ഥികൾ അനായാസ വിജയം നേടും. എന്നാൽ കൂത്തുപറമ്പിലെ തലശേരിയിലെ മത്സരം കടുപ്പമാണ്. കൂത്തുപറമ്പിൽ എൻ.ഡി.എ സ്ഥാനാർഥി വാൻ കുതിപ്പ് നടത്തിയിട്ടുണ്ട്.എവിടെ ഘടക കക്ഷിക്കാണ്   സി.പി.എം സീറ്റു നൽകിയിരിക്കുന്നത്. തലശ്ശേരിയിൽ ബി.ജെ.പി വോട്ടുകൾ 
സി.പി.എം സ്ഥാനാർത്ഥിയുടെ വിജയം നിശ്ചയിക്കും. ധർമ്മടത്തു ബി.ജെ.പി രണ്ടാം സ്ഥാനത്തു എത്തും. കൂത്തുപറമ്പിൽ പാർട്ടി സ്ഥാനാർഥിക്കു വിജയ പ്രതീക്ഷ ഉണ്ട്. രണ്ടാം സ്ഥാനത്തു പാർട്ടി എത്തുമെന്ന് ഉറപ്പാണ്. 

പേരാവൂരും ഇരിക്കൂറും അഴിക്കോടും യു.ഡി.എഫ് നില നിർത്തും. കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ പരാജയത്തിലേക്ക് എന്നാണ് സൂചന. 

Write a comment
News Category