Friday, March 29, 2024 01:55 PM
Yesnews Logo
Home News

ബംഗാളിൽ മമതയുടെ നില പരുങ്ങലിൽ ; ബൂത്തുകൾ പിടിക്കാൻ ടി.എം.സി യുടെ നീക്കം ; കൂടുതൽ സേനയെ വിന്യസിപ്പിക്കാൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ

M.B. Krishnakumar . Apr 10, 2021
bengal-fourth-phase-polling--violence-in-cooch-bihar-central-forces-attacked
News

ശക്തി കേന്ദ്രമായ കൂച് ബിഹാറിൽ പരാജയം മണത്തത്തോടെ ടി.എം.സി ബൂത്തുകൾ പിടിക്കാൻ നീക്കങ്ങൾ നടത്തി . ബംഗ്ളദേശിൽ നിന്നും അഭയാർഥികളായി എത്തിയവരെ മുന്നിൽ നിർത്തിയാണ് ആക്രമണം.റോഹിഗ്യൻ മുസ്ലീങ്ങളും ടി.എം.സി ക്കു വേണ്ടി ബൂത്തു പിടിക്കാൻ രംഗത്തിറങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.അക്രമം തടയാനായി കേന്ദ്ര സേനയുടെ 73 കമ്പനികൾ കൂടി ബംഗാളിൽ നിയോഗിക്കാൻ കേന്ദ്ര തെരെഞ്ഞെടുപ്പ്  കമ്മീഷൻ  ആവശ്യപ്പെട്ടു. നാളെ തന്നെ ഇവരെ ബംഗാളിൽ എത്തിക്കാനാണ് കമീഷന്റെ നിർദേശം.  ഇതോടെ ശക്തമായ കാവലിലാകും അവശേഷിക്കുന്ന വോട്ടെടുപ്പ് നടക്കുക. 

കേന്ദ്ര സേനയെ നിയോഗിച്ചതോടെ കള്ള വോട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ടി.എം.സി ക്കുള്ളത്.വോട്ടർമാരെ ഭയപ്പെടുത്തുക, കള്ളവോട്ട് ചെയ്യുക, അക്രമം സംഘടിപ്പിച്ചു ഭീകരാന്തരീക്ഷംസൃഷ്ടിക്കുക  എന്നീ തന്ത്രങ്ങളിലൂന്നിയാണ് ടി.എം.സി ഇത് വരെ കൂച് ബിഹാറിൽ പിടിച്ചു നിന്നത്.ഇത്തവണ കേന്ദ്ര സേനയുടെ ശക്തമായ സാന്നിധ്യം മമതക്കു തിരിച്ചടിയായി.

ബംഗ്ളദേശിന്റെ അതിർത്തി പങ്കിടുന്ന പ്രദേശമായതു കൊണ്ട് അനധികൃത മുസ്‌ലിം കുടിയേറ്റക്കാർ നിയമവിരുദ്ധമായി ഇവിടങ്ങളിൽ കൂട്ടമായി താമസിക്കുന്നുണ്ട്.ഇവരാണ് അക്രമത്തിനു മുന്നിൽ നിൽക്കുന്നത്.മുസ്‌ലിം ധൃവീകരണത്തിനു പരസ്യ ആഹ്വാനം മമത നടത്തി കഴിഞ്ഞു. മമതയുടെ ആഹ്വാനത്തോടെ മുസ്‌ലിം ഗ്രാമങ്ങൾ അക്രമത്തിലേക്ക് തിരിയുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  നിരക്ഷരരായ  ഗ്രാമീണരെ തെറ്റിധരിപ്പിച്ച് അക്രമത്തിനു പ്രേരിപ്പിക്കുകയാണ് ടി.എം.സി നേതൃത്വം. 

കൂച് ബീഹാറിൽ  കേന്ദ്ര സേനക്കെതിരെ ബോബ് എറിഞ്ഞു; കൊലപ്പെടുത്താൻ ഇളകിയെത്തിയ ജനക്കൂട്ടം

കേന്ദ്ര സേനയെ കിട്ടുന്നത് എന്തും വെച്ച് അക്രമിക്കണമെന്നു കഴിഞ്ഞ ദിവസമാണ് മമത ബാനർജി ആഹ്വാനം ചെയ്തത്. കൂച് ബീഹാറിൽ കേന്ദ്ര സേനയെ അക്രമിച്ചില്ലെങ്കിൽ ബംഗ്ളദേശിലേക്കു പോകേണ്ടി വരുമെന്നും ടി.എം.സി നേതാക്കൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.ഇന്ന് രാവിലെ വോട്ടെടുപ്പ് നടക്കുന്ന വേളയിലാണ് സീതൽ കുച്ചിയിലെ ജോർപക്തി 126 ആം ബൂത്തിലേക്ക് ഇരച്ചു കയറിയ ടി.എം.സി ഗുണ്ടകൾ അക്രമം അഴിച്ചു വിടാൻ ശ്രമം നടത്തിയത്. 

ഇതിനിടയിൽ കേന്ദ്ര സേനയെ അക്രമിക്കണമെന്ന് സന്ദേശം ഗ്രാമീണർക്ക്  ലഭിച്ചു. 350 ഓളം വരുന്ന കൊലയാളി സംഘം ബോംബും വാളുകളും കല്ലുകളും വടിയുമായി കേന്ദ്ര സേനയെ ആക്രമിച്ചു.  ഇവരിൽ നിന്ന് ആയുധങ്ങൾ  പിടിച്ചെടുക്കാനും നീക്കമുണ്ടായി.ഇതോടെ സ്വയം രക്ഷക്ക് സേന വെടിവെച്ചതോടെ  നാലു പോർ കൊല്ലപ്പെട്ടു. മരണ  സംഖ്യ  ഉയർന്നേക്കാം. കേന്ദ്ര സേനയെ ആക്രമിച്ച് വക വരുത്താനുള്ള നീക്കം തടഞ്ഞപ്പോളാണ് ഗ്രാമീണർ കൊല്ലപ്പെട്ടതെന്ന് കൂച് ബീഹാർ എസ്.പി ദേബാശിഷ് ധർ വെളിപ്പെടുത്തി.അക്രമകാരികൾ തടഞ്ഞപ്പോളാണ് മരണമുണ്ടായത്-കേന്ദ്ര സേനയെ ശരിവെച്ച്  എസ്.പി പറഞ്ഞു.

അടുത്ത ഘട്ടങ്ങളിലും അക്രമം വ്യാപിപ്പിക്കാനാണ് ടി.എം.സി ശ്രമിക്കുകയെന്നു സൂചനയുണ്ട്.മമത ഇതിനായി കീഴ്ഘടകങ്ങൾക്കു നിർദേശം നൽകിയിട്ടുമുണ്ട്.ഭയപ്പെടുത്തി വോട്ടർമാരെ അകറ്റുക എന്നതാണ് മമതയുടെ തന്ത്രം. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ കൂടുതൽ കേന്ദ്ര സേനയെ അവിടേക്കു നിയോഗിച്ചിരിക്കയാണ്. 
 

Write a comment
News Category