Friday, March 29, 2024 05:58 AM
Yesnews Logo
Home News

ഇരുമുടികെട്ടുമായി അയ്യപ്പ സന്നിധിയിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ;മാളികപ്പുറത്തും ദർശനം നടത്തി

Alamelu C . Apr 11, 2021
governor-arif-mohammed-khan-visited-sabarimala-temple
News

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി. ഗണപതി കോവിലിൽ നിന്ന് ഇരുമുടി കെട്ട് നിറച്ച്  ദുഷ്കരമായ മല നിരകൾ ചവുട്ടിയാണ്  ആരിഫ് മുഹമ്മദ് ഖാൻ ന്നിധാനത്തിലെത്തിയത്.നെയ്ത്തേങ്ങ അയ്യപ്പ ഭഗവാന് സമർപ്പിച്ച അദ്ദേഹം പ്രസാദവും വാങ്ങി.മുസ്‌ലിം സമുദായത്തിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ വിശ്വ മാനവികതയുടെ പ്രതീകമായ അയ്യപ്പ സന്നിധിയിൽ എത്തിയത് ശ്രദ്ധേയമായി. 

ഇന്ന് വൈകീട്ട് പമ്പയിൽ എത്തിയ അദ്ദേഹം  കാൽ നടയായി മാൽ ചവിട്ടകയിരുന്നു.മകനും ഗവർണറെ അനുഗമിച്ചു. ഇന്ന് രാത്രി ദീപാരാധന കണ്ടു തൊഴുത ശേഷം നാളെ വീണ്ടും ശ്രീകോവിലിൽ എത്തി ദർശനം നടത്താനാണ് പരിപാടി. ഗവർണ്ണറുടെ സന്ദർശനം പ്രമാണിച്ച് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. 

Write a comment
News Category