Saturday, April 20, 2024 05:12 AM
Yesnews Logo
Home News

മഥുര ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ആഗ്രയിലെ ജമാ മസ്‌ജിദിൽ കുഴിച്ചിട്ടെന്ന് കോടതിയിൽ ഹർജി,ഇക്കാര്യത്തിൽ റേഡിയോ ടെസ്റ്റ് വേണമെന്ന് ആവശ്യവുമായി ഹർജി

Binod Rai . Apr 15, 2021
plea-in-mathura-court-for-an-asi-investigation-in-the-chotti-masjid
News

മഥുരയിലെ  അതി പുരാതന ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ആഗ്രയിലെ ജമാ മസ്‌ജിദിൽ കുഴിച്ചിട്ടുണ്ടെന്ന് ഹർജിയുമായി സാമൂഹ്യ പ്രവർത്തകൻ  കോടതിയിൽ. ചരിത്രത്തിലെ അതിക്രൂരനും വർഗീയവാദിയുമായ മുഗൾ ചക്രവർത്തി ഓറംഗസീബാണ്  ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ആഗ്ര മസ്ജിദിന്  താഴെ കുഴിച്ചിട്ടത്. ഇക്കാര്യം കണ്ടെത്താനായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെകൊണ്ട് റേഡിയോ ടെസ്റ്റ് നടത്തിക്കാൻ  നിര്ദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സാമൂഹ്യ പ്രവർത്തകനായ ശൈലേന്ദ്ര സിങ്ങാണ് ആവശ്യവുമായി മഥുരയിലെ സിവിൽ കോടതിയെ സമീപിച്ചിട്ടുള്ളത്.കോടതി ഹർജി ഫയലിൽ സ്വീകരിച്ചു വാദം കേൾക്കാൻ മെയ് മാസത്തിലേക്കു മാറ്റി..

മഥുരയിലെ  വിഖ്യാതമായ ശ്രീകൃഷ്ണ ക്ഷേത്രം ഔറംഗസീബ് തകർത്ത ശേഷം വിഗ്രഹങ്ങൾ ആഗ്രയിലേക്കു കൊണ്ട് വന്നുവെന്നണ് ചരിത്ര രേഖകൾ പറയുന്നത്. ആഗ്ര കോട്ടയിലെ ചോട്ടി  മസ്‌ജിദ്‌ എന്നറിയപ്പെടുന്ന മസ്ജിദിന്റെ ചവിട്ടുപടികൾക്കു താഴെ ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹങ്ങൾ കുഴിച്ചിട്ടുവെന്നു ചരിത്രകാരന്മാർ വെളിപ്പെടുത്തിയിരുന്നു. മസ്‌ജിദിൽ പ്രാർത്ഥനക്കു എത്തുന്നവരെല്ലാം  ചവുട്ടി മെതിച്ചു വിഗ്രങ്ങൾക്കു മുകളിലൂടെ നടക്കാൻ വേണ്ടിയായിരുന്നു  ഔറംഗസീബ് ഈ ക്രൂരകൃത്യം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ക്രൂരവും മത നിന്ദയുമായിരുന്നു ഔറംഗസീബ് അന്ന് നടത്തിയിരുന്നതെന്നണ് ചരിത്രം പറയുന്നത്. 

ചരിത്രത്തിൽ പരാമർശിക്കുന്ന ഈ വസ്തുതകളുടെ നിജ സ്ഥിതി കണ്ടെത്താനായി വിദഗ്ധ പഠനം വേണമെന്നാണ് ഹർജിക്കാരന്റെ വാദം.എ.എസ്.ഐ യെ കൊണ്ട് ആഗ്ര കോട്ടയിലെ മസ്‌ജിദിന്‌ താഴെ റേഡിയോ ടെസ്റ്റു നടത്തണമെന്ന നിർദേശം ഹർജിക്കാരൻ ഉന്നയിച്ചു.ഈ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. 

മഥുരയിലെ വിശ്വ പ്രശ്തമായ ശ്രീ കൃഷ്ണ ക്ഷേത്രത്തിനു സമീപത്തുള്ള ഷാഹി ഈദ്ഗാ, ക്ഷേത്ര ഭൂമിയിൽ ഓറംഗസീബ് കെട്ടിപൊക്കിയതാണെന്നും അത്  നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് നിരവധി ഹർജികൾ ഇപ്പോൾ തന്നെ മഥുരയിലെ കോടതികൾക്ക് മുന്നിലുണ്ട്. ഈദ്ഗാ പള്ളി നീക്കം ചെയ്ത് ക്ഷേത്രത്തിനു അർഹതപ്പെട്ട 13 .37 ഏക്കർ ഭൂമി ശ്രീകൃഷ്ണ ക്ഷേത്രത്തിനു വിട്ടു കിട്ടണമെന്നാണ് ഹർജികളിൽ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. 

മഥുരയിലെ ചില കോടതികൾ ഈ ഹർജികൾ ഫയലിൽ സ്വീകരിച്ച ശേഷം നടപടികൾ വാദത്തിനായി വർഷങ്ങളോളമായി നീട്ടി വക്കുകയിയിരുന്നു. വാരണാസിയിലെ ഗ്യാൻ വാപി പള്ളിയുടെ കാര്യത്തിൽ എ.എസ്.ഐ സർവേക്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ സമാന അനുമതികളും വിധികളും മഥുരയിൽ നിന്നും ലഭിക്കുമെന്ന വിശ്വാസം  ഹർജിക്കാരിൽ ഉയർന്നിട്ടുണ്ട്. 

Write a comment
News Category