Wednesday, April 24, 2024 11:23 PM
Yesnews Logo
Home News

വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തതിന് കൈരളി ടി.വി ക്കെതിരെ ബി.ജെ.പി; ജോൺ ബ്രിട്ടാസിനും ന്യൂസ് ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കുമെതിരെ വക്കീൽ നോട്ടീസ് , കൈരളിയെ വിടില്ലെന്ന് ബി.ജെ.പി പാലക്കാട് ഘടകം

സ്വന്തം ലേഖകന്‍ . Apr 27, 2021
bjp-palakkad-district-unit-sent-legal-notice-cpim-tv-channel-kairali-for-circulating-fake-news
News

ബി.ജെ.പി യുടെ പാലക്കാട്  ജില്ലാ നേതാക്കൾക്ക് എതിരെ  അടിസ്ഥാന രഹിതവും വ്യാജവുമായ വാർത്ത സംപ്രേക്ഷണം ചെയ്തതിന് കൈരളി ടി.വി ക്കെതിരെ ബി.ജെ.പി യുടെ വക്കീൽ  നോടീസ്. ബി.ജെ.പി യുടെ തെരെഞ്ഞെടുപ്പ്  പ്രചരണത്തിന് കുഴൽ പണമായി നാലു  കോടി  രൂപ  തട്ടിയെടുക്കാൻ ശ്രമം. തൃശൂർ മോഡൽ തട്ടിപ്പു പാലക്കാടെന്നും വിവരിച്ച് കൈരളി ടി.വി പാലക്കാട്  ബ്യുറോ യാണ് വ്യാജ വാർത്ത തയ്യാറാക്കിയതെന്നാണ്ബി.ജെ.പി നേതാക്കളുടെ പരാതി.വടക്കാഞ്ചേരിക്കടുത്ത് പാലക്കാട്ടെ ബി.ജെ.പി നേതാക്കൾ കൃത്രിമ വാഹന അപകടം ഉണ്ടാക്കി പണം തട്ടാനായിരുന്നു ബി.ജെ.പി നേതാക്കളുടെ നീക്കമെന്നായിരുന്നു ടി.വി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 

ഈ വ്യാജ വർത്തക്കെതിരെയാണ് പാർട്ടിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ഇ കൃഷ്ണദാസ് കൈരളി ടി.വി എം.ഡി ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവരെ   കക്ഷി ചേർത്ത് നോട്ടിസ് അയച്ചിട്ടുള്ളത്. വ്യാജവാർത്ത ചമച്ചതിനുജോൺ ബ്രിട്ടാസ്, എൻ.പി ചന്ദ്രശേഖരൻ, സിജു കണ്ണൻ എന്നിവരെ കക്ഷി   ചേർത്താണ് ബി.ജെ.പി നിയമ നടപടികൾ തുടങ്ങിയിട്ടുള്ളത്. 

സമൂഹത്തിൽ ഉത്തരവാദിത്ത പദവികൾ വഹിക്കുന്നവരും ബഹുമാന്യരുമായ വ്യക്തികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വാർത്ത പിൻവലിച്ചു നിരുപാധികം മാപ്പു പറയണമെന്നാണ് കൃഷ്ണദാസ് വക്കീൽ നോട്ടീസിൽ  ആവശ്യപ്പെട്ടിട്ടുള്ളത്.അഞ്ചു ദിവസത്തിനുള്ളിൽ വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് നോട്ടീസിൽ  കൈരളി ടി.വി ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ടി.വി യെ വിടില്ലെന്ന് ബി.ജെ.പി പാലക്കാട് ഘടകം വ്യക്തമാക്കിയിട്ടുണ്ട്. കള്ളാ പ്രചരണം നടത്തിയു ചാനലിനെതിരെ ഇത്തവണ കർക്കശ നടപടികൾ സ്വീകരിക്കാനാണ് ബി.ജെ.പി യുടെ തീരുമാനം. 

Write a comment
News Category