കേരള വികസനം കൂടുതൽ ശക്തമായി നടപ്പാക്കുവാനും, കൃഷിക്കാരുടേയും സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ആവശ്യങ്ങൾ നേടിയെടുക്കുവാനും, കാർഷിക വിളകൾക്ക് ന്യായവില ലഭ്യമാക്കുവാനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കേരള കോൺഗ്രസ് കൂടുതൽ ശക്തമായി പോരാടുമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ്.
കർഷകർ ഇന്നും പല രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്ന് മാത്രമല്ല കൊറോണക്കാലത്ത് അവരുടെ വലിയ അധ്വാനത്തിന് തക്കതായ പ്രതിഫലം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലാണ്. കർഷകരുടെ ആവശ്യങ്ങൾക്കു വേണ്ടി തുടക്കം മുതൽ കേരള കോൺഗ്രസ് പാർട്ടി വലിയ മുൻഗണന നൽകിയിട്ടുണ്ടെന്നും അത് പതിന്മടങ്ങ് ശക്തമാക്കി തുടരുമെന്നും തോമസ് പറഞ്ഞു.
വികസന കാര്യങ്ങളിലും ക്ഷേമ കാര്യങ്ങളിലും ഏറെ ദീർഘവീക്ഷണമുള്ള ശ്രീ പി.ജെ. ജോസഫ് കേരള കോൺഗ്രസിന് നേതൃത്വം നൽകുന്നു എന്ന വലിയ ആത്മവിശ്വാസവും, അദ്ദേഹത്തി൯റെ നേതൃത്വത്തിൽ ശക്തമായ പോരാട്ടങ്ങൾക്ക് പാർട്ടി സജ്ജമാണ് എന്ന ബോധ്യവും പാർട്ടി അണികളിൽ വലിയ ആവേശം ഉണ്ടാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ പാർട്ടി സ്ഥാനാർഥികളും വലിയ പരിചയസമ്പന്നരും ജനങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുവാൻ കഴിവുള്ളവരുമാണ് എന്നതും അവരുടെ വിജയം പാർട്ടിയെ കൂടുതൽ ശക്തമാക്കും എന്നതും പാർട്ടിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്-തോമസ് പറഞ്ഞു