Saturday, April 20, 2024 10:20 AM
Yesnews Logo
Home News

രാസവള വില നിർണയ അവകാശം കമ്പനികൾക്ക് നൽകിവരുന്ന അധികാരം പിൻവലിക്കണം : കേരള കർഷക യൂണിയൻ

സ്വന്തം ലേഖകന്‍ . May 01, 2021
fertilizer-price-central-govt--intervention-needed-farmers-union
News

രാസവള കമ്പനികൾക്കു നൽകിയിട്ടുള്ള  വളത്തിന്റെ വില നിർണയ അവകാശം പിൻവലിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ  കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.കര്ഷകരുടെ വരുമാനം ഇടിക്കാൻ കൂട്ടുനിൽക്കരുതെന്നു സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കലും സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കലും സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

2022ലെത്തുമ്പോഴക്ക് കര്ഷകന്റെ  വരുമാനം ഇരട്ടിയാകുമെന്ന്  പ്രഖ്യാപനം തന്നെ മറന്ന കേന്ദ്ര സർക്കാർ കരഷകരുടെ ഉല്പാദനച്ചിലവ് ക്രമാതി ത മാ യി വർദ്ധിക്കുന്നത് കണ്ടില്ലാ എന്ന് നടിക്കുകയാണ് വിത്തിനും വളത്തിനും വൈദ്യുതിക്കും തൊഴിലിനും ചിലവുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, അത് അനുസരിച്ചുള്ള ന്യായവില കർഷകന് ലഭിയ്ക്കുന്നുമില്ല വളങ്ങളുടെ വില ആറു വർഷം കൊണ്ട് മൂന്നിരട്ടിയിലധികമായി, 

ഏറ്റവും അവസാനം ഒറ്റയടിക്ക് ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില ടണ്ണിന് 24000 രൂപയിൽ നിന്ന് 38000 രൂപയായും എൻ പി കെ (ഒന്ന് ) 22500 ൽ നിന്ന് 35500ത്തയും എൻ പി കെ (രണ്ട്) 23700 ൽ നിന്ന് 36000 ആയും ഫോസ്ഫേറ്റ് വളത്തിന് 18500 ൽ നിന്ന് 27000 യുമാണ് വർദ്ധിച്ചിരിക്കുന്നത്, വളത്തിന്റെ വില നിർണയ അവകാശം കമ്പനികൾക്ക് നല്കിയതിനാലാണ് ഈ സാഹചര്യം ഉണ്ടായിട്ടുള്ളത് ' കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള കർഷക യൂണിയൻ നേതാക്കൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു

Write a comment
News Category