Friday, April 19, 2024 01:57 PM
Yesnews Logo
Home News

കേരളത്തിലെ കോവിഡ് മരണകണക്കിൽ തിരിമറിയെന്ന് വെളിപ്പെടുത്തൽ; മരണങ്ങൾ ഇരട്ടിയെന്ന് റിപ്പോർട്ട്

Alamelu C . May 07, 2021
covid-deaths-kerala-unreported-icu-beds--ventilators-shortage-kerala
News

കോവിഡ് വ്യാപനം ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കെ കേരളത്തിൽ കോവിഡ് മരണങ്ങൾ  കൂടുന്നു.  കോവിഡ് പിടികൂടി മരിക്കുന്നവരുടെ എണ്ണം ദിവസം പ്രതി കൂടി വരികയാണ്.കഴിഞ്ഞ ദിവസം 63 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ടു ചെയ്തിരുന്നത്.എന്നാൽ ഇരട്ടിയിലധികം മരണങ്ങൾ നടക്കുന്നുണ്ടെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം റിപ്പോർട്ടു ചെയ്യുന്നു. 

മരണ സംഖ്യ സർക്കാർ നിർദേശപ്രകാരം മറച്ചു വെക്കുകയാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഓരോ ജില്ലകളിലും കോവിഡ് മരണം ദിനം പ്രതി  കൂടുകയാണ്.തിരുവനതപുരത്തും പത്തനംതിട്ടയിലും കോഴിക്കോടും എറണാകുളം ജില്ലക്കിൽ മരണ നിരക്ക് കുതിക്കുകയാണ്.എന്നാൽ ഔദ്യൊഗിക  കണക്കുകളിൽ മരണം വളരെ കുറച്ചു മാത്രമായാണ് കാണിക്കുന്നത് -റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് രോഗ വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് കുറവാണെന്നായിരുന്നു ഇതു വരെ സംസ്ഥാന  ആരോഗ്യ  വകുപ്പ്  അവകാശപ്പെട്ടിരുന്നത്.എന്നാൽ ആരോഗ്യ  വകുപ്പ്  തന്നെ നൽകുന്ന വിവരങ്ങൾ പ്രകാരം യഥാർത്ഥ കണക്കല്ല സർക്കാർ ദിവസവും വിടുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്  .സംസ്ഥാനമൊട്ടുക്കും ശവശരീരങ്ങൾ ദഹിപ്പിക്കുന്നതിനു തിരക്കേറുകയും പൊതുശ്‌മശാനങ്ങളിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ സർക്കാർ കണക്കുകളിൽ കളവു വെളിപ്പെടുത്തുന്നതുമാണ്. 

സർക്കാരിന്റെ ഡിസ്ചാർജ് നയം മരണ നിരക്ക് കൂട്ടുന്നു

ആശുപത്രി ബെഡ്ഡുകളുടെ കുറവ്  മൂലം രോഗികളെ എളുപ്പത്തിൽ ഡിസ്ചാർജ്ജ് ചെയ്യാൻ  സർക്കാർ അനുമതി നൽകുന്നുണ്ട്. റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തി കടുത്ത രോഗബാധിതരെ പോലും ആശുപത്രികളിൽ നിന്ന് എപ്പോൾ ഡിസ്ചാർജ്ജ് ചെയ്യുകയാണ്.ഇവർ പിന്നീട വീടുകളിൽ വെച്ച മരിക്കുകയെങ്കിൽ അത് കോവിഡ് മരണമായി കണക്കുന്നില്ല. 

ആരോഗ്യ മേഖലയിലെ വിദഗ്ദനായ ഡോക്ടർ എൻ.എം അരുണിന്റെ അഭിപ്രായ പ്രകാരം രണ്ടിരട്ടി മരണമെങ്കിലും കോവിഡ് മൂലം പ്രതിദിനം കേരളത്തിൽ നടക്കുന്നുണ്ട്.അതായത് കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം മാത്രം 130 ഓളം മരണങ്ങൾ സംസ്ഥാനത്തു നടക്കുന്നു. മരണ കുതിച്ചുയരുന്നത് പൊതു സമൂഹത്തിൽ ചർച്ച ചെയ്യാതിരിക്കാനുള്ള നീക്കങ്ങളും സജീവമാണ്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങൾ മികച്ചതാണെന്ന് അവകാശവാദത്തെ തുറന്നു കാട്ടുന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

  ഐസിയു കിടക്കകളിൽ 80 ശതമാനവും നിറഞ്ഞു; വെന്റിലേറ്ററും ഫുൾ  

 സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ എൺപതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാൽ നിറഞ്ഞു. വെന്റിലേറ്റർ സൗകര്യമുള്ള 1199 ഐ സി യു കിടക്കകളിൽ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്.അതേസമയം എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ സർക്കാർ ആശുപത്രികളിൽ ഐ സി യു കിടക്കകൾ നിറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 2033 കോവിഡ് രോഗികളാണ് ഐ സി യുവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ തന്നെ 818 പേരാണ് വെന്റിലേറ്ററിൽ കഴിയുന്നത്.

രോഗവ്യാപനം അതീവഗുരുതരമായ എറണാകുളത്ത് വെന്റിലേറ്റർ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ. ഓക്സിജൻ സൗകര്യമുള്ള കിടക്കകൾക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഓക്സിജൻ സൗകര്യമുള്ള കിടക്കകൾക്ക് ഒഴിവില്ല. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ പത്തിൽ താഴെ വെന്റിലേറ്ററുകൾ മാത്രമേയുള്ളൂ.

Write a comment
News Category