Friday, April 19, 2024 09:01 PM
Yesnews Logo
Home News

സിനിമ തട്ടിപ്പ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

Arjun Marthandan . May 07, 2021
police-arrested-sreevalson-menon-director-cheating-case
News

സിനിമ നിർമ്മാണത്തിനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ  സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സിനിമാ നിർമിക്കാമെന്ന് വാഗ്ദാനം നൽകി ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ, പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ല. അന്വേഷിക്കുമ്പോൾ പല തരത്തിലുള്ള കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.ആലപ്പുഴയിലെ  ശ്രീവൽസം ഗ്രൂപ്പാണ് പരാതി നൽകിയത്.

കേസിൽ  ശ്രീകുമാർ മേനോൻ ഇതിനിടയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ആലപ്പുഴ പൊലീസ് ശ്രീകുമാർ മേനൊനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പാലക്കാട്ടെ വസതിയിൽ നിന്നാണ് ആലപ്പുഴ ഡി.വൈ .എസ്.പി യുടെ നേതൃത്വത്തിലാണ് അറസ്റ്റു നടന്നത്.

ഒടിയൻ സിനിമ ണ് നിർമ്മിച്ച്   പ്രസിദ്ധനായ ശ്രീകുമാർ  മേനോൻ മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.എം.ടി യുടെ രണ്ടാംമൂഴം സിനിമയാക്കാൻ  ശ്രമിച്ചിരുന്നു. എന്നാൽ സിനിമ വൈകിയപ്പോൾ എം.ടി കേസിനു പോകാൻ തീരുമാനിച്ചു.ഒടുവിൽ ഒത്തു തീർപ്പിൽ കേസിൽ നിന്ന് എം.ടി പിൻവാങ്ങി. 

Write a comment
News Category