Tuesday, April 23, 2024 11:19 PM
Yesnews Logo
Home News

ബംഗാളിലെ ബി.ജെ.പി പ്രവർത്തകരെ പാക്കിസ്ഥാനികളെന്നു വിളിച്ച ഏഷ്യാനെറ്റ് ലേഖിക മാപ്പു പറഞ്ഞു; ചാനൽ ലേഖികയുടെ ബി.ജെ.പി വിരോധം പുറത്ത്

Arjun Marthandan . May 07, 2021
asianet-reporter-praveena-tender-apology-remarks-related-to-bjp-workers-in-bengal
News

ബംഗാളിലെ ബി.ജെ.പി പ്രവർത്തകരെ പാക്കിസ്ഥാനികളെന്നു വിളിച്ചു ആക്ഷേപിച്ച ഏഷ്യാനെറ്റ്  ലേഖിക പി.ആർ പ്രവീണ മാപ്പു പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ വന്നു കൊണ്ടിരുന്ന തുടരെ തുടരെയുള്ള ഫോൺ വിളികൾക്ക് മറുപടി പറയേണ്ടി വന്നപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിച്ചതാണെന്നു പ്രവീണ  ഫേസ്ബുക്പേജിലൂടെ പരസ്യമായി  മാപ്പു പറഞ്ഞു    

നേരത്തെ ബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഏഷ്യാനെറ്റ് ചാനലിൽ റിപ്പോർട്ടു വരാത്ത സാഹചര്യം എന്തെന്ന് ചോദിച്ച ഒരു വീട്ടമ്മയോടാണ് ധിക്കാരം പൂർവ്വം പ്രവീണ ബി.ജെ.പി ക്കാർ പാക്കിസ്ഥാനികളെന്ന്  പരിഹസിച്ചത്. അവരുടെ കാര്യങ്ങൾ റിപ്പോർട്ടു ചെയ്യാൻ  തൽക്കാലം  സാധ്യമല്ലെന്നും വേണമെങ്കിൽ കണ്ടാൽ മതിയെന്നും പറഞ്ഞു പ്രവീണ ഫോൺ വിച്ഛേദിക്കയായിരുന്നു. ഫോണിൽ വിളിച്ച സ്ത്രീ മാന്യവും സൗമ്യവുമായാണ് പെരുമാറിയത്.

 എന്നാൽ സീനിയർ റിപ്പോർട്ടർ കൂടിയായപ്രവീണ ധിക്കാര പൂർവ്വവും  പരിഹസിച്ചുമാണ് പെരുമാറിയത്.ഫോൺ വിളിയുടെ ഓഡിയോ ക്ലിപ്പ് ബി.ജെ.പി പ്രവർത്തകൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വിഷയം വിവാദമായി.ലക്ഷകണക്കിന് ബി.ജെ.പി പ്രവർത്തകരും മറ്റുള്ളവരും പ്രവീണക്കെതിരെയും  ഏഷ്യാനെറ്റിനെതിരെയും പരസ്യമായി രംഗത്തു വന്നതോടെഏഷ്യാനെറ്റ് എഡിറ്റർ തന്നെ പരസ്യമായ മാപ്പപേക്ഷയുമായി  രംഗത്തു വന്നു. 

എഡിറ്ററുടെ വിശദീകരണം:

പ്രവീണയുടെ ഭാഗത്തു നിന്ന് അനാവശ്യവും അപക്വവുമായ പരാമർശങ്ങൾ കടന്നു കൂടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ സമ്മതിച്ചു.പ്രവീണക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചെന്നു എഡിറ്റർ പരസ്യമായി  അറിയിച്ചു.ഒപ്പം ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രേക്ഷകർക്ക് ഉറപ്പു നൽകുകയും  ചെയ്തിട്ടുണ്ട്.

പ്രവീണയുടെ എഫ്.ബി പോസ്റ്റുകളിൽ കടുത്ത ബി.ജെ.പി വിരുദ്ധത; അയ്യപ്പനെയും പരിഹസിച്ചു ; ഇടതു മാധ്യമ  പ്രവർത്തക മാത്രം 

കേരളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റിലെ സീനിയർ റിപ്പോർട്ടറായ പ്രവീണ നിക്ഷ്പക്ഷമതിയായ മാധ്യമ പ്രവർത്തക അല്ല എന്ന് വേണം കരുതാൻ. കടുത്ത കോൺഗ്രസ് വിരുദ്ധതയും അന്ധമായ ബി.ജെ.പി വിരുദ്ധതയും പരസ്യമായി  പ്രകടിപ്പിക്കുന്ന തീർത്തും പക്ഷപാതപരമായി കാര്യങ്ങളെ അവലോകനം ചെയ്യുന്ന റിപോർട്ടറാണ് പ്രവീണയെന്നു അവരുടെ ഫേസ്ബുക് പോസ്റ്റുകൾ തന്നെ വെളിപ്പെടുത്തുന്നു. 

പരസ്യമായിഇടത് ആഭിമുഖ്യം പുലർത്തുന്ന പ്രവീണയുടെ എഫ്ബി  പോസ്റ്റുകളിൽ നിറയെ രാഷ്ട്രീയമാണ്.അതൊക്കെ കടുത്ത ഇടതു അനുകൂല നിലപാടുകൾ വ്യക്തമാക്കുന്ന പക്ഷപാതപരമായി കാര്യങ്ങളെ പരിശോധിക്കുന്ന ഒരു സി.പി.എം മാധ്യമപ്രവർത്തകയാണ് താനെന്ന്   അവരുടെ സാമൂഹ്യമാധ്യമ ഇടപെടലുകൾ സൂചിപ്പിക്കുന്നുണ്ട്. 

ഇവരിൽ നിന്ന് എങ്ങനെയാണു നിക്ഷ്പക്ഷ റീപ്പോർട്ടുകൾ പ്രതീക്ഷിക്കേണ്ടതെന്ന് ചോദ്യങ്ങൾ ഉയരുകയാണ്. ഇവർ കൈകാര്യം ചെയ്യുന്ന എല്ലാ വിവിഷയങ്ങളിലും ഇടതു അനുകൂല സമീപനങ്ങൾ ഇപ്പോൾ പ്രേക്ഷകർ സംശയിക്കയാണ്.   അയ്യപ്പ ഭഗവാനെ പോലും പരിഹസിക്കുന്ന പോസ്റ്റുകളും പ്രവീണയുടെ എഫ്.ബി പോസ്റ്റുകളിലുണ്ട്. 

മാധ്യമ പ്രവർത്തകർക്ക് വ്യക്തിപരമായി രാഷ്ട്രീയമാകാമെങ്കിലും പരസ്യമായ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തുന്നവരെ എങ്ങനെയാണ് പ്രേക്ഷകർ വിശ്വസിക്കേണ്ടത്-ഇവരിൽ നിന്ന്  തുല്യ നീതിയും സ്വതന്ത്ര റിപ്പോർട്ടുകളും എങ്ങനെയാണ്  പ്രതീക്ഷിക്കേണ്ടത്-സാമൂഹ്യ  മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുകയാണ്. വിരുദ്ധ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും വെച്ചുപുലർത്തുന്നവരെ സംബന്ധിച്ച റിപ്പോർട്ടുകൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക്   അനുസരിച് ഇക്കൂട്ടർ വളച്ചൊടിക്കുമെന്ന് ഭയവും സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞു.
  

Write a comment
News Category