Thursday, April 18, 2024 02:37 PM
Yesnews Logo
Home News

ഒരു കോവിഡ് വാക്സിൻ കൂടി വിപണിയിലേക്ക്; സൈഡസ് കാഡിലയുടെ വാക്സിൻ കുട്ടികളിൽ ഫലപ്രദമെന്ന് ഉൽപ്പാദകർ

Anasooya Garg . May 07, 2021
cydus-cadila-coming-with-new-covid-vaccine
News

ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില കോവിഡ് വാക്സിൻ  ഉൽപ്പാദന രംഗത്തേക്ക്. കാഡില വികസിപ്പിച്ച വാക്സിൻ ഉപയോഗത്തിനു അനുമതിക്കായി ഈ മാസം അവസാനത്തോടെ സമർപ്പിക്കും. 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ മികച്ച ഫലം ഉറപ്പു നൽകുമെന്ന് കമ്പനി   അവകാശപ്പെടുന്നു.

പ്രതി മാസം ഒരു കോടി ഡോസുകൾ ഉൽപ്പാദിപ്പിക്കാനുള്ള  ശേഷി ഇപ്പോൾ കമ്പനിക്ക് ഉണ്ടെന്നാണ്   സൈഡസിന്റെ വാദം. ഉൽപ്പാദനം പടിപടിയായി വർധിപ്പിക്കാൻ കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ  മുൻനിര ഫാർമസി കമ്പനിയാണ് സൈഡസ് കാഡില. ഗുജറാത്തിലാണ് അവരുടെ ഉൽപ്പാദന ശാല. രാജ്യത്തെ എല്ലാ  പൗരന്മാർക്കും വാക്സിൻ നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് കാഡിലയുടെ രംഗ പ്രവേശം സഹായിക്കും.18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള ഇന്ത്യയുടെ നീക്കത്തിന് കാഡിലയുടെ പുതിയ വാക്സിൻ പ്രതീക്ഷ നൽകിയിട്ടുണ്ട്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതി മാസം 8 കോടി ഡോസുകളും ഭാരത് ബയോടെക് 7  കോടി ഡോസുകളും ഉൽപ്പാദിപ്പിക്കാമെന്നു ഉറപ്പു നൽകിയിട്ടുണ്ട്. റഷ്യൻ നിർമ്മിത സ്ഫുട്നിക്ക് പ്രതിമാസം 2 കോടി വാക്സിനുകൾ ഉൽപ്പാദിപ്പിക്കും. പ്രതിമാസം 20 കോടി ഡോസുകൾ എന്ന ലക്‌ഷ്യം ഉറപ്പിക്കാനായാൽ ഇന്ത്യയുടെ കോവിഡ് യുദ്ധം ഏതാണ്ട് വിജയിക്കാനാകും. ഈ വര്ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ പൗരന്മാരെയും വാക്സിൻ നല്കാൻ കഴിയുന്ന ലോകത്തെ ഏറ്റവും സങ്കീർണ്ണമായ ശ്രമങ്ങളിൽ വിജയിക്കാൻഇതോടെ ഇന്ത്യക്ക് കഴിയും.

Write a comment
News Category