Saturday, April 20, 2024 06:42 PM
Yesnews Logo
Home News

കോവിഡ് വ്യാപനം;ലോക്ക് ഡൗൺ നീട്ടേണ്ടി വരുമോ ?രാജ്യത്തെ കോവിഡ് അതി തീവ്ര വ്യാപനമുള്ള ജില്ലകൾ കേരളത്തിൽ; ഇന്ന് 41971 പേര്‍ക്ക് കോവിഡ്

Binod Rai . May 08, 2021
kerala-covid-situation-worsens-six-districts-are-counted-as--most-affected-districts-in-india--says-health-ministry
News

കോവിഡ് വ്യാപനം ദിവസം കഴിയുന്തോറും ശക്തി കൂടി വരുന്നു. ഇക്കണക്കിനു പോയാൽ ലോക്ക് ഡൌൺ വീണ്ടും  നീട്ടേണ്ടി വരാനുള്ള സാഹചര്യം വന്നേക്കാം. എന്നും 41000 ത്തിലധികം  പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.മരണ സംഖ്യയും കുതിച്ചുയരുകയാണ്.

രാജ്യത്തു തന്നെ കോവിഡ് തീവ്ര വ്യാപനമുള്ള  ജില്ലകൾ കേരളത്തിലുണ്ട് .രാജ്യത്തെ ഇത്തരം ഇരുപതു  ജില്ലകളിൽ എറണാകുളം ഏഴാമതും കോഴിക്കോട് ഒമ്പതാമതുമാണ്.., മലപ്പുറം,പാലക്കാട്, തിരുവനന്തപുരം,തൃശൂർ,തുടങ്ങിയ ജില്ലകൾ ഒക്കെ അതി തീവ്ര വ്യാപനം 
രേഖപ്പെടുത്തിയ ജില്ലകളാണ്. അടുത്ത പത്തു ദിവസത്തിനുള്ളിൽ വീണ്ടും  കോവിഡ് രോഗികളുടെ എണ്ണം  കുതിച്ചുയരുമെന്നു മുന്നറിയിപ്പുണ്ട്. ആ സഹചര്യം വന്നാൽ ലോക്ക് ഡൗൺ   നീട്ടാതെ  മറ്റൊരു വഴിയും സർക്കാരിന്റെ മുന്നിലുണ്ടാകില്ല.ഇക്കാര്യത്തിലൊക്കെ സംസ്ഥാന സർക്കാരിന് വൈകാതെ തീരുമാനമെടുകേണ്ടി വരും.

കോവിഡ് കണക്കുകൾ 

 കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂര്‍ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂര്‍ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസര്‍ഗോഡ് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസര്‍ഗോഡ് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Write a comment
News Category